Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറഞ്ഞാല്‍ ആയുസ്സും കുറയാം: പഠനങ്ങള്‍ പറയുന്നത് ഇങ്ങനെ
ഒരു പ്രായം കഴിയുമ്പോള്‍ പലര്‍ക്കും ശാരീരിക ബന്ധത്തിനോട് വിരക്തിയാണ്. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. എന്നാല്‍, ശാരീരിക ബന്ധവും ആരോഗ്യവും തമ്മില്‍ നല്ലൊരു ബന്ധമുണ്ട്. പല പഠനങ്ങള്‍ ചൂണ്ടികാണിക്കുന്നത് പ്രകാരം, ഒരു വ്യക്തി ദീര്‍ഘകാലം ജീവിക്കാന്‍ വരെ ശാരീരിക ബന്ധം സഹായിക്കുന്നുണ്ട് എന്നാണ്. പ്രത്യേകിച്ച്, പതിവായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകളുടെയും പുരുഷന്മാരുടെയും ആയുസ്സ് പോലും വര്‍ദ്ധിക്കാം എന്ന് പഠനങ്ങള്‍ പറയുന്നു. എങ്ങനെയായിരിക്കും ഇത് സാധ്യമാകുന്നത്? പഠനങ്ങളില്‍ പറയുന്നത് പ്രകാരം,പതിവായി നല്ല ആരോഗ്യകരമായ ശാരീരിക ബന്ധം നിലനിര്‍ത്തുന്ന വ്യക്തിയ്ക്ക് എന്തെല്ലാം ആരോഗ്യ ഗുണങ്ങളാണ് ലഭിക്കുന്നത് എന്ന് നോക്കാം.

പ്രോസ്റ്റേറ്റ് കാന്‍സര്‍
പുരുഷന്മാരില് കണ്ടുവരുന്ന കാന്‍സറാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍. പഠനങ്ങള്‍ പറയുന്നത് പ്രകാരം, പതിവായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന വ്യക്തിയില്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ വരാനുള്ള സാധ്യത കുറവാണെന്നാണ്. 2003-ല്‍ ഓസ്ട്രേലിയന്‍ റിസര്‍ച്ചേഴ്സ് പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നത് പ്രകാരം, ദിവസത്തില്‍ ഒരുനേരമെങ്കിലും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷനില്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ വരാനുള്ള സാധ്യത കുറവാണെന്ന് ചൂണ്ടികാണിക്കുന്നു.
സ്തനാര്‍ബുദം
ഇന്ന് സ്ത്രീകളില്‍ ഏറ്റവുമധികം കണ്ടുവരുന്ന കാന്‍സറാണ് സ്തനാര്‍ബുദം. ചില പഠനങ്ങള്‍ പ്രകാരം, ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യത കുറയുന്നതായി പറയുന്നുണ്ട്.
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കും
സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ വരാവുന്ന അസുഖമാണ് അമിതമായിട്ടുള്ള രക്തസമ്മര്‍ദ്ദം. രക്തസമ്മര്‍ദ്ദം വരര്ദ്ധിച്ചാല് പല അവയവങ്ങളുടെയും പ്രവര്‍ത്തനത്തെപ്പോലും ദോഷകരമായി ബാധിക്കാം. 2000-ല്‍ ഡച്ച് ബയോളജിസ്റ്റ്സ് നടത്തിയ ഒരു പഠനംപ്രകാരം, ഒരു സ്ത്രീ ഗര്‍ഭിണിയാകുന്നതിന് മുന്‍പ്, അവരുടെ പങ്കാളിയുമായി ശരിയായ വിധത്തില്‍ ശാരീരിക ബന്ധത്തില്‍ നിരവധി തവണ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പ്രസവാനന്തരമുണ്ടാകുന്ന വിഷാദം, സമ്മര്‍ദ്ദം മുതല്‍ പല പ്രശ്നങ്ങളും ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് ചൂണ്ടികാണിക്കുന്നു.
ഹൃദയാരോഗ്യം
ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഓക്സിടോക്സിന്‍ ഉല്പാദനത്തിന് സഹായിക്കുന്നു. ഓക്സിടോക്സില് നാഢീവ്യൂഹത്തെ ശാന്തമാക്കുകയും, സ്ട്രെസ്സ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോള്‍ നിയന്ത്രിക്കുകയും ചെയ്യുന്നു. ഇത് മാനസിക പിരിമുറുക്കം കുറയ്ക്കുന്നു. രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു. അതിനാല്‍, ഹൃദയാരോഗ്യവും സംരക്ഷിക്കപ്പെടുന്നു.
തലവേദന
ബുള്ളറ്റിന് ഓഫ് എക്സ്പിരിമെന്റല്‍ ബയോളജി ആന്റ് മെഡിസിന് പ്രസിദ്ധീകരിച്ച ഒരു പഠനം പ്രകാരം, പതിവായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരില്‍ ഓക്സിടോസിന്‍ ഉല്പാദിപ്പിക്കപ്പെടുന്നു. ഇത് തലവേദന ഇല്ലാതാക്കാനും, അതുപോലെ, മറ്റു ശാരീരിക വേദനകള്‍ കുറയ്ക്കാനും സഹായിക്കുന്നതായി പറയുന്നു.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
