Latest Updates
-
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ് -
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും -
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ
എത്ര ശ്രമിച്ചിട്ടും വണ്ണം വെയ്ക്കുന്നില്ലേ? ഈ സാധനം ആഹാരത്തില്‍ പതിവാക്കി നോക്കൂ, മാറ്റം കാണാം
Weight gain: വണ്ണം വെയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കുറച്ചധികം കഷ്ടപ്പെട്ടാല്‍ മാത്രമാണ് വണ്ണം വെയ്ക്കാന്‍ സാധിക്കുകയുള്ളൂ. പ്രോട്ടീനും കാര്‍ബ്സ് അടങ്ങിയ ആഹാരങ്ങളും കഴിക്കേണ്ടതായി വരും. ഒപ്പം പേശികള്‍ ബലപ്പെടുത്താന്‍ വ്യായാമവും അനിവാര്യമാണ്. ഇത്രയും കാര്യങ്ങള്‍ ശരിയായ വിധത്തില്‍, തുടര്‍ച്ചയായി ശ്രദ്ധിച്ചാല്‍ മാത്രമാണ് വണ്ണം വെയ്ക്കൂ.

ഏറെ ശ്രമിച്ചിട്ടും വണ്ണം വെയ്ക്കാതെ വിഷമിച്ചിരിക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍, ഈയൊരു സാധാനം പതിവാക്കിയാല്‍ മതി. ഇത് എന്താണെന്നും, ഇതിന്റെ ഗുണങ്ങള്‍ എന്താണെന്നും, എങ്ങനെയെല്ലാം ആഹാരത്തിന്റെ ഭാഗമാക്കാം എന്നും നോക്കാം.
പീനട്ട് ബട്ടര്‍
ഇന്ന് ബ്രെഡില്‍ പുരട്ടി കഴിക്കാന്‍ ഒട്ടുമിക്ക കുട്ടികളും ഇഷ്ടപ്പെടുന്ന സ്പ്രെഡാണ് പീനട്ട് ബട്ടര്‍. പീനട്ട് ബട്ടര്‍ ചേര്‍ത്ത് സ്മൂത്തിയും തയ്യാറാക്കി കഴിക്കാവുന്നതാണ്. നമ്മുടെ നിലക്കടലയില്‍ നിന്നുമാണ് പീനട്ട് ബട്ടര്‍ തയ്യാറാക്കുന്നത്. അതിനാല്‍ ധാരാളം പോഷകങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു. ആരോഗ്യത്തിനും വളരെ നല്ലതാണ്.
പീനട്ട് ബട്ടറിന്റെ ഗുണങ്ങള്‍
28 ഗ്രാം നിലക്കടലയില്‍ ഏകദേശം 170 കലോറി അടങ്ങിയിട്ടുണ്ട്. 28 ഗ്രാം നിലക്കടലയില്‍ ഏകദേശം 7 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് പേശികളുടെ വളര്‍ച്ചയ്ക്കും കേടുപാടുകള്‍ തീര്‍ക്കാനും സഹായിക്കുന്നു. ഏകദേശം 28 ഗ്രാം നിലക്കടലയില്‍ മോണോസാച്ചുറേറ്റഡ്, പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകള്‍ ധാരാളമുണ്ട്. ഇത് കലോറി ഉപഭോഗം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. 28 ഗ്രാം നിലക്കടലയില്‍ ഏകദേശം 2 ഗ്രാം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹന ആരോഗ്യം മെച്ചപ്പെടുത്താനും വയറുനിറഞ്ഞതായി തോന്നാനും സഹായിക്കുന്നു. നിലക്കടലയില്‍ വിറ്റാമിന്‍ ഇ, ബി 3, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളും ധാരാളമുണ്ട്.
ശരീരഭാരം കൂട്ടാന്‍ പീനട്ട് ബട്ടര്‍ ഉപയോഗിക്കേണ്ട രീതികള്‍
ഭക്ഷണത്തിന് ഇടയില്‍ പീനട്ട് ബട്ടര്‍ ചേര്‍ക്കാവുന്നതാണ്. (ഏകദേശം 28 ഗ്രാം) കഴിക്കുക. ഓട്സിലോ തൈരിലോ ചേര്‍ത്ത് കഴിക്കുക. സാമൂത്തി തയ്യാറാക്കുമ്പോള്‍ അതില്‍ പീനട്ട് ബട്ടര്‍ ചേര്‍ക്കാവുന്നതാണ്. ബ്രെഡില്‍ പീനട്ട് ബട്ടര്‍ പുരട്ടി പഴങ്ങളോ തേനോ ചേര്‍ത്ത് കഴിക്കുക.
ശരീരഭാരം കൂട്ടാന്‍ നിലക്കടല ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പീനട്ട് ബട്ടറില്‍ കലോറി കൂടുതലാണെങ്കിലും കൊഴുപ്പും കൂടുതലാണ്. അതിനാല്‍ മിതമായ അളവില്‍ കഴിക്കുക. ധാന്യ ബ്രെഡ്, പഴങ്ങള്‍ അല്ലെങ്കില്‍ പ്രോട്ടീന്‍ ഷേക്കുകള്‍ പോലുള്ള കലോറി കൂടുതലുള്ള മറ്റ് ഭക്ഷണങ്ങളുമായി ചേര്‍ത്ത് കഴിക്കുക. ഇത്തരം ആഹാരങ്ങള്‍ കഴിക്കുന്നതിനോടൊപ്പം വ്യായാമവും ചെയ്യാന്‍ മറക്കരുത്. ഇല്ലെങ്കില്‍ ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിന് ഇതൊരു കാരണമാകാം. പീനട്ട് ബട്ടര്‍ വീട്ടില്‍ തയ്യാറാക്കാന്‍ കപ്പലണ്ടി വറുത്ത്, മിക്സിയില്‍ അരച്ച് തയ്യാറാക്കാവുന്നതാണ്. ഇത്തരത്തില്‍ തയ്യാറാക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. പുറത്ത് നിന്നും വാങ്ങുന്ന പീനട്ട് ബട്ടറില്‍ ഓയില്‍ സാന്നിധഅയം കൂടുതലാകാനുള്ള സാധ്യത അമിതമാണ്. അതിനാല്‍ പരമാവധി വീട്ടില്‍ തന്നെ തയ്യാറാക്കി കഴിക്കാന്‍ ശ്രദ്ധിക്കുക. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ അമിതമായി പീനട്ട് ബട്ടര്‍ കഴിക്കാതിരിക്കാനും ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











