Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
എന്തിന് പൈസ ചിലവാക്കി കശുവണ്ടി വാങ്ങണം? ആരോഗ്യത്തിന് കശുവണ്ടിയേക്കാള്‍ നല്ലത് ഇത്
ഒട്ടനവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു നട് ആണ് കശുവണ്ടി. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ വളരെ കൊതിയോടെ കഴിക്കുന്ന കശുവണ്ടിയ്ക്ക് ഗുണങ്ങള്‍ കൂടുതലുള്ളതുപോലെ തന്നെ, പൈസയും കുറച്ചധികം കൂടുതലാണ്. എന്നാല്‍, കശുവണ്ടിയേക്കാള്‍ കൂടുതല്‍ ഗുണമുള്ള ഒരു സാധമുണ്ട്.

പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഭേദമില്ലാതെ ഒരുപോലെ വാങ്ങി കഴിക്കാന്‍ സാധിക്കുന്ന ഒരു നട്. കശുവണ്ടിയെ വെച്ച് നോക്കുകയാണെങ്കില്‍ പൈസയും കുറവാണ്. ഈ നട് ഏതെന്നും ഇതിന്റെ ഗുണങ്ങള്‍ എന്തെല്ലാമെന്നും നോക്കാം.
കശുവണ്ടി
ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ കശുവണ്ടി സഹായിക്കുന്നുണ്ട്. കാരണം, കശുവണ്ടിയില്‍ മോണോ സാച്വുറേറ്റഡ് ഫാറ്റാണ് അടങ്ങിയിരിക്കുന്നത്. ഇത് ശരീരത്തില്‍ കൊളസ്ട്രോള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നില്ല. അതിനാല്‍ തന്നെ, ഹൃദയാരോഗ്യം പരിപാലിക്കാന്‍ ഇതിലൂടെ സാധിക്കുന്നു.
മഗ്നീഷ്യം അടങ്ങിയിരിക്കുന്നതിനാല്‍ ഇത് എല്ലുകളുടെ ആരോഗ്യത്തിന് നിരവധി ഗുണങ്ങളാണ് നല്‍കുന്നത്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നുണ്ട്. അതുപോലെ, പ്രോട്ടീനും നാരുകളും അടങ്ങിയിരിക്കുന്നതിനാല്‍ ശരീരഭാരം നിയന്ത്രിച്ച് നിര്‍ത്താനും ഇത് സഹായിക്കുന്നു.
നിലക്കടല
നിലക്കടല കഴിക്കുന്നത് ആരോഗ്യത്തിന് നിരവധി ഗുണങ്ങളാണ്. കശുവണ്ടി കഴിക്കുന്ന അതേ ഗുണങ്ങള്‍ നിലക്കടല കഴിച്ചാല്‍ ലഭിക്കുന്നതാണ്. നിലക്കടലയില്‍ മഗ്നീഷ്യം, ഫോലേറ്റ്, വിറ്റമിന്‍ ഇ, കോപ്പര്‍ എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. ഇവ ആരോഗ്യത്തിന് കൂടുതല്‍ ഗുണം നല്‍കുന്നുണ്ട്. ഇവ കൂടാതെ, മറ്റ് എന്തെല്ലാം ഗുണങ്ങളാണ് നിലക്കടല കഴിച്ചാല്‍ ലഭിക്കുന്നതെന്ന് നോക്കാം.
ഹൃദയാരോഗ്യം
പല പഠനങ്ങളും പ്രകാരം, ബദാം, അതുപോലെ വാള്നട് എന്നിവ കഴിക്കുന്നതിനേക്കാള്‍ ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലത് നിലകടലയാണ്. നിലക്കടലയില്‍ ഹെല്‍ത്തി ഫാറ്റ് അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ഇത് രക്തത്തില്‍ കൊളസ്ട്രോള്‍ വര്‍ദ്ധിക്കുന്നത് തടയാന്‍ സഹായിക്കുന്നു. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. അതുപോലെ, സ്ട്രോക്ക് പോലെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ വരാതിരിക്കാനും സഹായിക്കും.
ശരീരഭാരം
ശരീരഭാരം നിയന്ത്രിച്ച് നിലനിര്‍ത്താന്‍ കശുവണ്ടി വളരെ നല്ലതാണ്. നിലക്കടലയില്‍ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. കൂടാതെ, ഇതില്‍ കലോറി വളരെ കുറവാണ്. അതിനാല്‍ തന്നെ, മിതമായ അളവില്‍ എന്നും നിലക്കടല കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ വളരെയധികം സഹായിക്കുന്നതാണ്.
ആയുര്‍ദൈര്‍ഘ്യം
എന്നും പതിവായി നിലക്കടല കഴിക്കുന്നവരാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും നല്ല ആരോഗ്യമുള്ളവരായി ദീര്‍ഘകാലം ജീവിക്കാന്‍ സാധിക്കും എന്നാണ് ചില പഠനങ്ങള്‍ പറയുന്നത്.
പ്രമേഹം
ഗ്ലൈസമിക് ഇന്‍ഡക്സ് വളരെ കുറവായ നട്ടാണ് നിലക്കടല. അതിനാല്‍ തന്നെ ഇത് രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് വര്‍ദ്ധിക്കാതിരിക്കാന്‍ സഹായിക്കുന്നു. അതുപോലെ തന്നെ, ടൈപ്പ് 22 പ്രമേഹം വരാനുള്ള സാധ്യതയും കുറയ്ക്കുന്നു.
കഴിക്കേണ്ട വിധം
എന്നും രാവിലെ രണ്ട് ടീസ്പൂണ്‍ നിലക്കടല കുതിര്‍ത്തത് വെറും വയറ്റില്‍ കഴിക്കുന്നത് വളരെ നല്ലതാണ്. അതുപോലെ, ഇടയ്ക്ക് ഇടവേളകളില്‍ നിലക്കടല കഴിക്കുന്നത് നല്ലതാണ്. അതുപോലെ, നിലക്കടല അമിതമായി കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അമിതമായി കഴിക്കുന്നത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
