Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
വായിലെ ഈ ലക്ഷണങ്ങള്‍ നിസ്സാരമല്ല : അപകടം പല്ലില്‍ ഒളിച്ചിരിക്കുന്നു, അറിയേണ്ടത്
ദന്താരോഗ്യം എന്നത് പലരും പലപ്പോഴും അവഗണിക്കുന്ന ഒന്നാണ്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. പലപ്പോഴും നിസ്സാരമെന്ന് തോന്നി നാം അവഗണിക്കുന്ന ഇത്തരം കാര്യങ്ങള്‍ പിന്നീട് ഗുരുതരമായ അവസ്ഥയിലേക്കാണ് എത്തിക്കുന്നത്. മോണയിലെ രക്തസ്രാവം മുതല്‍ വായ്നാറ്റം വരെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. എപ്പോഴാണ് പല്ലിന്റെ ആരോഗ്യത്തിന് വേണ്ടി ഡോക്ടറെ സമീപിക്കേണ്ടത് എന്ന് പലര്‍ക്കും അറിയില്ല.
നിസ്സാരമായി കണക്കാക്കുന്ന വായ്നാറ്റം മുതല്‍ പല്ലിലുണ്ടാവുന്ന ചില വേദനകള്‍ വരെ നിങ്ങളുടെ ആരോഗ്യത്തിന്റെ അടിത്തറ ഇളക്കുന്നതാണ്. അതികഠിനമായ വേദന നിങ്ങള്‍ക്ക് നല്‍കുന്നത് പലപ്പോഴും പിന്നീട് പരിഹരിക്കാനാവാത്ത പ്രശ്നങ്ങളെയാണ്. ഏത് ആരോഗ്യ പ്രശ്നത്തിനും കൃത്യസമയത്ത് പരിഹാരം കാണുന്നതിനും കൃത്യസമയത്ത് ഇടപെടല്‍ നടത്തുന്നതിനും ശ്രദ്ധിക്കണം. പലപ്പോഴും ദന്തഡോക്ടറെ കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മോണയില്‍ നിന്ന് രക്തം വരുന്നത്
നിങ്ങളുടെ മോണയില്‍ നിന്ന് ഇടക്കിടെ രക്തം വരുന്നത് അല്പം ശ്രദ്ധിക്കണം. ഇത് പലരും നിസ്സാരമായി കണക്കാക്കുമെങ്കിലും പലപ്പോഴും മോണ രോഗത്തിന്റെ ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണ്. അത് മാത്രനല്ല പല്ലില്‍ പ്ലാക്ക് അടിഞ്ഞുകൂടി ഉണ്ടാകുന്ന ഒരു ജിന്ജിവൈറ്റിസ് സൂചനയാകാം ഇത്തരം പ്രശ്നങ്ങള്‍. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഇത്. ചികിത്സിക്കാതെ വിട്ടാല്‍ പെരിയോഡോണ്ടൈറ്റിസ്, മോണ ചുരുങ്ങല്‍, പല്ല് നഷ്ടപ്പെടല്‍, ഹൃദയപ്രശ്നങ്ങള്‍ എന്നിവയിലേക്ക് വരെ എത്തി്ക്കും. കൂടുതല്‍ അസ്വസ്ഥതകള്‍ ഉണ്ടാകാതിരിക്കാന്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
വായ്നാറ്റം ശ്രദ്ധിക്കണം
വായ്നാറ്റം പലരും അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ്. പലപ്പോഴും ആഹാരം കഴിച്ചാല്‍ ചിലരില്‍ ഈ പ്രതിസന്ധി നിലനില്ക്കും. എന്നാല്‍ ഇത് എപ്പോഴും നിലനില്‍ക്കുന്ന ഒരു പ്രശ്നമാണ് എന്നുണ്ടെങ്കില്‍ അല്പം ശ്രദ്ധിക്കണം. കാരണം ഇതിന് പിന്നില്‍ പ്ലാക്ക്, കേടായ പല്ലുകള്‍, മോണ അണുബാധ, വരണ്ട വായ, അല്ലെങ്കില്‍ പ്രമേഹം, ദഹനപ്രശ്നങ്ങള്‍ പോലുള്ള മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ കൂടി ഉണ്ട് എന്നത് മനസ്സിലാക്കണം. പലപ്പോഴും പെട്ടെന്ന് പരിഹാരം കാണുന്നതിന് വേണ്ടി പലരും മൗത്ത് വാഷ് ഉപയോഗിക്കുന്നു. ഇത് മാത്രമല്ല ഇത് താല്‍ക്കാലികമായി ദുര്‍ഗന്ധം മാറ്റുമെങ്കിലും യഥാര്‍ത്ഥ കാരണം മനസ്സിലാക്കി പരിഹരിക്കുന്നതിന് ശ്രദ്ധിക്കണം.
പല്ലില്‍ പുളിപ്പും അസ്വസ്ഥതയും
പല്ലില്‍ പുളിപ്പും അസ്വസ്ഥതയും ഉള്ളവരെങ്കില്‍ അല്പം ശ്രദ്ധിക്കണം. പ്രത്യേകിച്ച് ചൂടുള്ളതോ അല്ലെങ്കില്‍ തണുത്തതോ കഴിക്കുമ്പോള്‍ പല്ലില്‍ പുളിപ്പ് അനുവപ്പെടുന്ന അവസ്ഥയുണ്ടെങ്കില്‍ അല്പം ശ്രദ്ധിക്കണം. അത് കൂടാതെ ഇനാമലിന്റെ തേയ്മാനം, ദന്തക്ഷയം, വേരുകള്‍ പുറത്താവുന്നത്, പൊട്ടിയ പല്ലുകള്‍ അല്ലെങ്കില്‍ മോണ ചുരുങ്ങുന്നത് എന്നിവയെല്ലാം ഇത്തരത്തിലുള്ള അസ്വസ്ഥതകളുടെ പുറകിലുണ്ട്. ഇത് അവഗണിച്ചാല്‍ അത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് എത്തിക്കും. ഈ വേദന പലപ്പോഴും നാഡിയിലേക്ക് എത്തുകയും റൂട്ട് കനാല്‍ ചികിത്സ ആവശ്യമായി വരികയും ചെയ്യുന്ന അവസ്ഥയാണ്. പലപ്പോഴും ചെറിയ പുളിപ്പ് സാധാരണമാണെങ്കിലും, തുടര്‍ച്ചയായ പ്രശ്നമുണ്ടെങ്കില്‍ അതിന് കൃത്യമായ ചികിത്സ അനിവാര്യമാണ്.

വായിലെ വ്രണം
പല കാരണങ്ങള്‍ കൊണ്ടും വായില്‍ വ്രണങ്ങള്‍ ഉണ്ടാവാം. എന്നാല്‍ ഇതെല്ലാം ഒരാഴ്ചയ്ക്കുള്ളില്‍ മാറുന്നു. എന്നാല്‍ രണ്ടാഴ്ചയില്‍ അധികം വ്രണങ്ങള്‍ നില്ക്കുന്നുണ്ടെങ്കില് അല്പം ശ്രദ്ധിക്കണം. കാരണം വിട്ടുമാറാത്ത വ്രണങ്ങള്‍ അല്പം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണ്. അത് മാത്രമല്ല ചെറിയ മുഴകള്‍, വെളുത്തതോ ചുവന്നതോ ആയ പാടുകള്‍ എല്ലാം ശ്രദ്ധിക്കണം. ഇതെല്ലാം അപകടകരമായതാണ്. ഇവയോടൊപ്പം രക്തസ്രാവവും പഴുപ്പും ഉണ്ടെങ്കില്‍ അതിന് നിസ്സാരമാക്കരുത്. പലപ്പോഴും അണുബാധ, വിറ്റാമിന്‍ കുറവ്, അപൂര്‍വമായി വായ്ക്കുള്ളിലെ കാന്‍സര്‍ എന്നിവയുടെ സൂചനയാകാം ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍. ഇതില്‍ തന്നെ പുകവലിക്കുന്നവര്‍ക്കും പുകയില ഉപയോഗിക്കുന്നവര്‍ക്കും മദ്യപിക്കുന്നവര്‍ക്കും ഈ ലക്ഷണങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം.
പല്ലുകളില്‍ ഈ മാറ്റങ്ങള്‍
ദന്താരോഗ്യം ശ്രദ്ധിക്കുമ്പോള്‍ പല്ലുകളിലെ മാറ്റങ്ങള്‍ നിസ്സാരമല്ല. സാധാരണയായി മുതിര്‍ന്നവരുടെ പല്ലുകള്‍ക്ക് ഇളക്കം ഉണ്ടാകാന്‍ പാടില്ല. പല്ല് ഇളകുകയോ, പുതിയ വിടവുകള്‍ രൂപപ്പെടുകയോ ചെയ്താല്‍ അത് നിങ്ങളില്‍ ഗുരുതരമായ മോണരോഗം, എല്ലിന്റെ തേയ്മാനം, മുറിവ് അല്ലെങ്കില്‍ അണുബാധ എന്നിവയുടെ സൂചനയാകാം. ഇവയെല്ലാം വളരെ പതുക്കെ സംഭവിക്കുന്നതാണ്. നേരത്തേയുള്ള ചികിത്സ പലപ്പോഴും പല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും അതുപോലെ തന്നെ അവ നഷ്ടപ്പെടാതെ സംരക്ഷിക്കുകയും ചെയ്യുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
