Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
ഇത്രയും കാലം ചെയ്തത് മണ്ടത്തരം, പല്ലുതേച്ചിട്ട് വായ കഴുകരുതെന്ന് ഡെന്റിസ്റ്റുകള്‍, മൗത്ത് വാഷും വേണ്ട
നിങ്ങളെങ്ങനെയാണ് പല്ലുതേക്കുന്നത്, ശരിയായിട്ടുതന്നെയാണെന്ന് ഉറപ്പുണ്ടോ? ഇതെന്തൊരു ചോദ്യമാണ്, എത്രയോ കാലമായി നമ്മള് സ്ഥിരമായി ചെയ്യുന്നതല്ലേ എന്നുപറഞ്ഞ് നെറ്റിചുളിക്കാന്‍ വരട്ടെ. ഭൂരിഭാഗം ആളുകളും പല്ലുതേക്കുന്ന രീതി തെറ്റാണെന്നാണ് ദന്താരോഗ്യ വിദഗ്ധര്‍ പറയുന്നത്. ആ ഭൂരിഭാഗത്തില്‍ നിങ്ങളും ഉണ്ടാകും! കാരണമെന്താണെന്നറിയാന്‍ തുടര്‍ന്നും വായിക്കൂ.

ദിവസവും രണ്ടുതവണ പല്ലുതേക്കുകയും മൗത്ത് വാഷ് ഉപയോഗിക്കുകയും ഫ്‌ളോസ് ഉപയോഗിക്കുകയും ചെയ്യണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നതെങ്കിലും ഒരു തവണയെങ്കിലും പല്ലുതേക്കാത്തവര്‍ ചുരുക്കമായിരിക്കും. ഇനിയിപ്പോ ഇതെല്ലാം ചെയ്യുന്നുണ്ടെങ്കിലും പല്ലുകളുടെ സംരക്ഷണത്തിനായി മിക്കവരും ചെയ്യുന്നതെല്ലാം വെറുതേയാണെന്നാണ് ദന്താരോഗ്യ വിദഗ്ധര്‍ ഇപ്പോള്‍ പറയുന്നത്.
അതെന്താണെന്നറിയാമോ. പല്ലുതേച്ച് ഉടന്‍ തന്നെ നിങ്ങള്‍ വെള്ളം ഉപയോഗിച്ച് വായ കഴുകുന്നില്ലേ, അത് തെറ്റായ രീതിയാണെന്നാണ് അവരുടെ പക്ഷം. അപ്പോള്‍ കാവിറ്റി അല്ലെങ്കില്‍ പോട് ഉണ്ടാകാനുള്ള ഒരു അവസരമാണ് അവിടെ ഉണ്ടാകുന്നത്. വെള്ളമല്ല, പല്ല് തേച്ചയുടന്‍ മൗത്ത് വാഷ് കൊണ്ട് വായ കഴുകിയാലും അത് പല്ല് പെട്ടെന്ന് കേടുവരാന്‍ കാരണമാകുമെന്നും ദന്താരോഗ്യ വിദഗ്ധര്‍ പറയുന്നു.
ബട്ട് വൈ?
എന്തുകൊണ്ടാണ് പല്ല് തേച്ചയുടന്‍ വായ വെള്ളമുപയോഗിച്ച് കഴുകരുതെന്ന് പറയുന്നത.് ഉടനടി വെള്ളം ഉപയോഗിച്ച് വായ കഴുമ്പോള്‍ പല്ല് തേക്കാന്‍ ഉപയോഗിക്കുന്ന ടൂത്ത്‌പേസ്റ്റില്‍ അടങ്ങിയിരിക്കുന്ന ഫ്‌ളൂറൈഡ് ഒഴുകിപ്പോകും. അപ്പോള്‍ ഫ്‌ളൂറൈഡിന്റെ മുഴുവനായുള്ള ഗുണം നമുക്ക് കിട്ടുകയില്ല.ദിവസം രണ്ടുതവണ ഫ്‌ളൂറൈഡ് ടൂത്ത് പേസ്റ്റ് കൊണ്ട് രണ്ടുമിനിട്ട് നേരം പല്ലുതേക്കണം. അത് പല്ലിനെ പൊതിഞ്ഞ് രൂപപ്പെടുന്ന ബാക്ടീരികളുടെ നേര്‍ത്ത പാളിയെ (പ്ലാക്ക്) നശിപ്പിക്കും. ഇതിലൂടെ മോണ രോഗങ്ങളെയും പല്ലിലെ പോടിനെയും പ്രതിരോധിക്കാം.
പല്ല് കേട് വരുമ്പോള്‍ എന്താണ് സംഭവിക്കുന്നത്
നേരത്തെ പറഞ്ഞ പ്ലാക്കിലുള്ള ബാക്ടീരിയകള്‍ സൃഷ്ടിക്കുന്ന ആസിഡ് പല്ലിനെ നശിപ്പിക്കുന്നതിനെയാണ് പല്ലിലെ പോട് എന്ന് പറയുന്നത്. ഓരോ തവണയും നിങ്ങള്‍ മധുരപാനീയങ്ങള്‍ കുടിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും പ്ലാക്കിലെ ബാക്ടീരിയകള്‍ ആസിഡ് ഉല്‍പ്പാദിപ്പിക്കുകയും പല്ലിനെ ആക്രമിക്കുകയും ചെയ്യും. ദിവസവും രണ്ടുതവണ പല്ല് തേക്കുകയും മൗത്ത് വാഷ് ഉപയോഗിക്കുകയും ഫ്‌ളോസ് ചെയ്യുകയും ചെയ്താല്‍ ഇത് ഒരു പരിധി വരെ തടയാം. എന്നാല്‍ പല്ല് തേച്ച് കഴിഞ്ഞ ഉടന്‍ വെള്ളം ഉപയോഗിച്ച് വായ കഴുകിയാല്‍ അതുകൊണ്ടുള്ള ഗുണം നഷ്ടപ്പെടും.
എന്താണ് ഫ്‌ളൂറെഡ്, അതെങ്ങനെ പല്ലുകളെ സംരക്ഷിക്കുന്നു?
സ്വാഭാവികമായി ഉണ്ടാകുന്ന ഒരു ധാതുവാണ് ഫ്‌ളൂറൈഡ്. പല്ലുകളുടെ ഏറ്റവും പുറത്തുള്ള ഇനാമല്‍ എന്ന് കട്ടിയുള്ള സംരക്ഷണ കവചത്തെ ഫ്‌ളൂറൈഡ് കൂടുതല്‍ ശക്തിപ്പെടുത്തുന്നു. അങ്ങനെയാണ് ഫ്‌ളൂറൈഡ് പല്ലുകളെ സംരക്ഷിക്കുന്നത്. ഇനാമലിനെ കൂടുതല്‍ ശക്തിപ്പെടുത്താനും പോടുകളില്‍ നിന്ന പല്ലിനെ സംരക്ഷിക്കാനും ഫ്‌ളൂറൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റുകള്‍ ഉപയോഗിക്കുന്നതിലൂടെ സാധിക്കും. അതുകൊണ്ട് കഴിയുന്നത്രയും സമയം ഫ്‌ളൂറൈഡ് പല്ലുകളില്‍ പിടിച്ചിരിക്കുന്നതാണ് അഭികാമ്യം.
എങ്ങനെ പല്ലുതേക്കണം
അപ്പോള്‍പ്പിന്നെ ടൂത്ത്‌പേസ്റ്റ് കൊണ്ട് പല്ലുതേച്ചിട്ട് വായ കഴുകേണ്ടേ. ഉടന്‍ വേണ്ട. വായില്‍ അധികമായി വരുന്ന ടൂത്ത്‌പേസ്റ്റും പതയും മാത്രം തുപ്പിക്കളയുക. അല്‍പ്പസമയം കൂടി ഫ്‌ളൂറൈഡ് പല്ലുകളില്‍ ഇരുന്ന് അതിന്റെ പണി വെടിപ്പായി ചെയ്‌തോട്ടെ. ഇനി വായ കഴുകണമെന്ന് നിര്‍ബന്ധമാണെങ്കില്‍ കുറച്ചുനേരം കാത്തിരിക്കൂ. കുറച്ചുനേരമെന്ന് പറഞ്ഞാല്‍ കുറഞ്ഞത് അരമണിക്കൂര്‍ എങ്കിലും. പല്ലുതേച്ച് കഴിഞ്ഞാല്‍ വായ കഴുകാനോ മറ്റെന്തെങ്കിലും ഭക്ഷണം കഴിക്കാനോ അരമണിക്കൂര്‍ കാത്തിരിക്കുക. ഇതിലൂടെ ഫ്‌ളൂറൈഡ് പല്ലുകള്‍ ആഗിരണം ചെയ്യാനും മെച്ചപ്പെട്ട ദന്തസംരക്ഷണം ഉറപ്പാക്കാനും വഴിയൊരുങ്ങും.
പല്ലുതേച്ചിട്ട് ടൂത്ത്‌പേസ്റ്റ് കഴുകിക്കളയുന്നത് നേരിട്ട് പല്ലില്‍ പോട് ഉണ്ടാകാന്‍ കാരണമാകണമെന്നില്ല. എന്നാല്‍ ഒന്നിലേറെ തവണ വെള്ളം ഉപയോഗിച്ച് വായ കുലുക്കുഴിയുന്നതാണ് പ്രശ്‌നം.
മൗത്ത് വാഷ് ഉപയോഗിക്കാമോ?
പല്ലുതേച്ചിട്ട് വെള്ളം ഉപയോഗിക്കാന്‍ പാടില്ലെങ്കില്‍ മൗത്ത് വാഷ് എങ്കിലും ഉപയോഗിച്ചോട്ടെ എന്ന് ചോദിക്കുന്നവരോട് നോ എന്ന് തന്നെയാണ് ദന്താരോഗ്യ വിദഗ്ധരുടെ ഉത്തരം. മൗത്ത് വാഷ് അല്ല എന്തുതന്നെ ഉപയോഗിച്ചായാലും പല്ലുതേച്ചയുടന്‍ വായ കഴുകുന്നത് ഫ്‌ളൂറൈഡിന്റെ ഇനാമല്‍ ശക്തിപ്പെടുത്തല്‍ പ്രവര്‍ത്തനത്തിന് വിഘാതമാകും.
പല്ലുതേച്ച ശേഷം മൗത്ത് വാഷ് ഉപയോഗിക്കുന്നത് പല്ലുകള്‍ക്ക് കൂടുതല്‍ ഗുണങ്ങളേകുമെന്ന പൊതുബോധം ഉണ്ട്. എന്നാല്‍ നിശ്വാസത്തെ ഉന്മേഷമാക്കാനാണ് മൗത്ത് വാഷുകള്‍ ഉപയോഗിക്കുന്നത്. മിക്ക മൗത്ത് വാഷുകള്‍ക്കും ആരോഗ്യ ഗുണങ്ങളൊന്നും ഇല്ലെന്നാണ് വിദഗ്ധരുടെ പക്ഷം. ഇനി മൗത്ത് വാഷ് ഉപയോഗിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് പല്ലുതേച്ചയുടന്‍ അല്ലാതെ മറ്റേതെങ്കിലും സമയത്ത് അത് ഉപയോഗിക്കാം.
ഫ്‌ളൂറൈഡ് അടങ്ങിയ മൗത്ത് വാഷുകളും വിപണിയില്‍ ലഭ്യമാണ്. മോണരോഗങ്ങളും പോടുകളും വരാതിരിക്കാന്‍ അവ ഉപയോഗിക്കുന്നത് നല്ലതാണ്. എങ്കിലും പല്ല് തേച്ചയുടന്‍ ഇതും ഉപയോഗിക്കേണ്ട. കാരണം ടൂത്ത് പേസ്റ്റില്‍ ഉള്ളത് പൂരിത ഫ്‌ളൂറൈഡ് ആണ് (നേര്‍പ്പിക്കാത്തത്, നേരെ മറിച്ച് മൗത്ത് വാഷില്‍ നേര്‍പ്പിച്ച ഫ്‌ളൂറൈഡ് ആയിരിക്കും ഉണ്ടായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











