Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
Onam Sadya: മധുരമൊഴിവാക്കേണ്ട സദ്യയ്ക്ക്, തിരുവോണം കേമമാക്കാം ആരോഗ്യകരം ഈ വിഭവങ്ങള്‍
ഓണത്തിന് തുടക്കമായി കഴിഞ്ഞു, വെറും വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് തിരുവോണത്തിനുള്ളത്. രുചികരമായ വിഭവങ്ങളില്ലാതെ ഒരിക്കലും സദ്യ പൂര്ണമാവുകയില്ല. എന്നാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട ഒരു സമയമാണ് എന്നത് കൊണ്ട് തന്നെ പലപ്പോഴും നിങ്ങള്‍ അല്പം കൂടുതല്‍ ശ്രദ്ധിച്ച് വേണം സദ്യ തയ്യാറാക്കുന്നതിന്. മധുരമില്ലാതെ ഒരു സദ്യയും ആരും ഇഷ്ടപ്പെടില്ല. അതുപോലെ തന്നെ ആരോഗ്യത്തിലും ഫിറ്റനസിലും ശ്രദ്ധിക്കുന്നവരെങ്കില്‍ മധുരത്തിന്റെ കാര്യത്തില്‍ അല്പം പുറകിലേക്ക് നില്ക്കുന്നു.
എന്നാല്‍ ഇനി ആരോഗ്യത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് തന്നെ നമുക്ക് നല്ല കിടിലന്‍ മധുര വിഭവങ്ങള്‍ ഓണസദ്യക്ക് തയ്യാറാക്കാം. ഈ ഓണത്തിന്, കുറച്ച് സ്മാര്‍ട്ട് ബദലുകള്‍ പരീക്ഷിച്ച് ആരോഗ്യം ഭയക്കാതെ സദ്യ കിടിലനാക്കാം. പ്രമേഹവും മറ്റ് പ്രശ്നങ്ങളും ഒന്നും തന്നെ നിങ്ങളെ ബാധിക്കുകയില്ല എന്ന് മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളും ഈ വിഭവങ്ങള്‍ നല്കുന്നു. ഡയറ്റ് തെറ്റിക്കാതെ ആരോഗ്യത്തോടെ ഓണസദ്യ ആസ്വദിക്കാന്‍ ഇതാ ചില മാര്‍ഗ്ഗങ്ങള്‍.

ഓട്സ് പായസം
ആരോഗ്യം എന്നത് മുന്‍നിര്‍ത്തി സദ്യ തയ്യാറാക്കുന്നവരെങ്കിലും പായസമൊഴിവാക്കിയുള്ള ഒരു സദ്യയെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കുകയില്ല. എന്നാല്‍ ഇനി ഓട്സ് പായസം തയ്യാറാക്കി നമുക്ക് ആരോഗ്യത്തെക്കുറിച്ച് ആലോചിക്കാം. പഞ്ചസാരയ്ക്ക് പകരമായി നിങ്ങള്‍ക്ക് നല്ല നാടന്‍ ശര്‍ക്കരയോ അല്ലെങ്കില്‍ ഈന്തപ്പഴമോ ഉപയോഗിക്കാവുന്നതാണ്. അത് മാത്രമല്ല ഓട്സ് നാരുകളാല്‍ സമ്പന്നമായതിനാല്‍ അധിക കലോറി ആരോഗ്യത്തെ ബാധിക്കും എന്ന് ടെന്‍ഷനടിക്കേണ്ട ആവശ്യവും ഇല്ല.
ശര്‍ക്കര ചേര്‍ത്ത കാരറ്റ് ഹല്‍വ
ചിലയിടങ്ങളില്‍ ഹല്‍വ പോലുള്ള പലഹാരങ്ങളും ഈ ദിവസം സദ്യയില്‍ കാണാം. എന്നാല്‍ അത് എല്ലാ നാട്ടിലും ഇല്ല എന്നതും ശ്രദ്ധേയമാണ്. പക്ഷേ സാധാരണ നിലയ്ക്ക് ഹല്‍വയില്‍ ചേര്‍ക്കുന്നത് പഞ്ചസാരയാണ്. എന്നാല്‍ അതിന് പകരം നിങ്ങള്‍ക്ക് ശര്‍ക്കര ചേര്‍ത്ത് നല്ല കാരറ്റ് ഹല്‍വ തയ്യാറാക്കാം. ഇതിനെ ചില ഇടങ്ങളില്‍ കാരറ്റ് വറ്റല്‍ എന്നും പറയാറുണ്ട്. കലോറി കുറവായത് കൊണ്ട് തന്നെ അമിതവണ്ണത്തെ ഭയക്കാതെ നിങ്ങള്‍ക്ക് ശീലമാക്കാവുന്നതാണ്.

റാഗി ലഡു
ശര്‍ക്കര വരട്ടിയും ചിപ്സും ഇല്ലാതെ ഓണം എന്നത് അല്പം വെല്ലുവിളിയാണ്. എന്നാല്‍ റാഗി ലഡു ഇതിന്റെ കുറവ് പരിഹരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അല്പം വ്യത്യസ്തമായ രുചിയാണ് നല്കുന്നതെങ്കിലും രുചിയുടെ കാര്യത്തില്‍ പിന്നോട്ടില്ല എന്നതാണ് സത്യം. അത് മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊരു ചിന്തയുടെ ആവശ്യമേ ഇല്ല. കാത്സ്യം, നാരുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് റാഗി. ഇതില്‍ ശര്‍ക്കര, അല്പം നെയ്യ് എന്നിവ ചേര്‍ത്ത് ലഡു തയ്യാറാക്കുന്നത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇഷ്ടപ്പെടും എന്ന കാര്യത്തില്‍ സംശയം വേണ്ട.
സദ്യക്ക് ശേഷം ഉള്ളം തണുപ്പിക്കാം
പലപ്പോഴും ചില ഇടങ്ങളില്‍ നോണ്‍ വെജ് സദ്യയായിരിക്കും ഓണത്തിന് ഉണ്ടാവുന്നത്. എന്നാല്‍ അതിന് ശേഷം ഉള്ളം തുണുപ്പിക്കാന് അല്പം മധുരം തേടുന്നവരാണോ നിങ്ങള്‍? എന്നാല്‍ അതിന് നിങ്ങളെ സഹായിക്കുന്നു നല്ല കിടിലന്‍ ഫ്രൂട്ട് കസ്റ്റാഡ്. ഇത് ആല്‍മണ്ട മില്‍ക്കിനൊപ്പം ചേരുമ്പോള്‍ ഗുണങ്ങള്‍ നല്കുന്നു എന്നത്പോലെ തന്നെ മനസ്സിനും ശരീരത്തിനും ഉന്മേഷവും നല്കുന്നു.

ഈന്തപ്പഴം ചേര്‍ത്ത ഡ്രൈ ഫ്രൂട്ട് പായസവും
പായസത്തിന് പ്രകൃതിദത്ത മധുരത്തിന് വേണ്ടി നമുക്ക് ഈന്തപ്പഴം ചേര്‍ക്കാവുന്നതാണ്. ഇത് മധുരത്തിന് പകരമാണ് എന്ന് മാത്രമല്ല ശരീരത്തിന് നല്ല ഊര്‍ജ്ജവും നല്കുന്നു. ഈന്തപ്പഴവും നട്സും ചേര്‍ക്കുന്നത് വഴി രുചി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം സദ്യ കഴിച്ചുണ്ടാവുന്ന വയറിന്റെ അസ്വസ്ഥതയ്ക്കും മികച്ച ദഹനത്തിനും സഹായിക്കുന്നു. കൂടാതെ സദ്യയുടെ ആലസ്യത്തേയും പ്രതിരോധിക്കുന്നു.



Click it and Unblock the Notifications

