Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
പ്രമേഹമുണ്ടോ? സദ്യ കഴിക്കുമ്പോള്‍ അല്‍പം കരുതലാവാം
ഓണക്കാലമാരംഭിച്ചതോടെ തന്നെ എല്ലാവരും സദ്യയൊരുക്കുന്നതിനുള്ള തയ്യാറെടുപ്പിലായിരിക്കും. എന്നാല്‍ ഇത് എത്രത്തോളം നിങ്ങളുടെ ആരോഗ്യത്തെക്കൂടി ബാധിക്കുന്നു എന്നത് തിരിച്ചറിയണം. ആദ്യം പ്രമേഹമുള്ളവര്‍ സദ്യ കഴിക്കുമ്പോള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. എല്ലാവരും ഒരുമിച്ച് കൂടി വട്ടിമിട്ട് സദ്യയുണ്ണുമ്പോള്‍ അത് നല്‍കുന്ന സന്തോഷം എന്നത് വളരെ വലുത് തന്നെയാണ്. എന്നാല്‍ ഈ സമയം ലക്കും ലഗാനുമില്ലാതെ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തെ അല്‍പം പ്രശ്‌നത്തിലാക്കുന്നു. പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് വേണ്ടി അല്‍പം കാര്യങ്ങള്‍ തുടക്കത്തിലേ ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യത്തിന്റെ കാര്യം ശ്രദ്ധിച്ച് മാത്രമേ സദ്യ കഴിക്കാന്‍ പാടുകയുള്ളൂ. അത് ആരോഗ്യത്തിന്റെ കാര്യത്തില്‍ ഓണത്തിന് ശേഷവും ശ്രദ്ധിക്കേണ്ടതിന്റെ പ്രാധാന്യത്തെയാണ് സൂചിപ്പിക്കുന്നത്.
പ്രമേഹ രോഗബാധിതരായ വ്യക്തികള്‍ക്ക് സദ്യ കഴിക്കാന്‍ തോന്നുന്നുവെങ്കില്‍ അതിന് വേണ്ടി ചില തയ്യാറെടുപ്പുകള്‍ നോക്കാം. എന്നാല്‍ അത് ആരോഗ്യത്തിന് വലിയ പ്രതിസന്ധികളില്ലാതെ മുന്നോട്ട് പോവുന്നതിന് സഹായിക്കും.ഉത്സവപ്രതീതിയായത് കൊണ്ട് തന്നെ ആരോഗ്യത്തെ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ പ്രമേഹമുള്ളവര്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം കഴിക്കുന്ന സദ്യയില്‍ അല്‍പം ശ്രദ്ധ വെച്ചാല്‍ നമ്മുടെ ആരോഗ്യത്തെ നമുക്ക് ഓണത്തിന് ശേഷം മികച്ച രീതിയില്‍ തന്നെ സംരക്ഷിക്കാവുന്നതാണ്. പ്രമേഹ രോഗമുള്ളവര്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം.

കഴിക്കുന്നത് വയററിഞ്ഞ് കഴിക്കണം
കഴിക്കുന്ന ഭക്ഷണത്തില്‍ കൃത്യമായ അളവുകള്‍ പാലിക്കേണ്ടതാണ്. അതിനായി അളവുകള്‍ നിയന്ത്രിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. അവിയല്‍, തോരന്‍, ഓലന്‍ തുടങ്ങിയ നാരുള്ള വിഭവങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. ഇത് വേണമെങ്കില്‍ ധാരാളം കഴിച്ച് ചോറ് ചെറിയ അളവില്‍ കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
ശ്രദ്ധാപൂര്‍വ്വം കഴിക്കുക
ഭക്ഷണം കഴിക്കുമ്പോള്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച് വളരെ സാവധാനത്തില്‍ കഴിക്കാന്‍ ശ്രദ്ധിക്കണം. ഓരോ ഭക്ഷണവും ആസ്വദിച്ച് കഴിക്കുന്നതിന് ശ്രദ്ധിക്കാം. കുറഞ്ഞ അളവില്‍ ഭക്ഷണം കഴിച്ച് അത് ആസ്വദിച്ച് കഴിക്കാന്‍ ശ്രദ്ധിക്കണം. കാരണം പെട്ടെന്ന് വയറു നിറയെ കഴിയ്ക്കുമ്പോള്‍ അത് നിങ്ങളുടെ ശരീരത്തില്‍ ഗ്ലൂക്കോസ് വര്‍ദ്ധനവിന് കാരണമാകുന്നു. അതുകൊണ്ട് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം.

പ്രോട്ടീന്‍ സമ്പുഷ്ടമാക്കുക
പ്രോട്ടീന്‍ സമ്പൂഷ്ടമായിരിക്കണം എപ്പോഴും സദ്യ. ഇത് നിങ്ങളുടെ ശരീരത്തില്‍ ഗ്ലൈസമിക് സൂചിക കൃത്യമാക്കുന്നു. അത് മാത്രമല്ല സാമ്പാര്‍, പരിപ്പ്. അല്ലെങ്കില്‍ തൈര് പോലുള്ളവ ഓണസദ്യയില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും പ്രമേഹ രോഗപ്രതിരോധത്തിനും സഹായിക്കുന്നു. ഇത് വഴി നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും എന്ന കാര്യത്തില്‍ സംശയം വേണ്ട.
ഭക്ഷണത്തോടുള്ള ആര്‍ത്തി കുറയ്ക്കാം
ഭക്ഷണത്തോടുള്ള ആര്‍ത്തി കുറയ്ക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. പ്രമേഹ രോഗികള്‍ക്ക് പലപ്പോഴും വിശപ്പ് കൂടുതലാണ്. എന്നാല്‍ ഇവര്‍ ഭക്ഷണം കഴിക്കുമ്പോള്‍ അമിതമായി കഴിക്കുന്നതിനേക്കാള്‍ അമിതാര്‍ത്തി കുറയ്ക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. പായസം കഴിക്കുമ്പോള്‍ അത് അല്‍പം മിതമായ രീതിയില്‍ കഴിക്കാവുന്നതാണ്. ഇത് മിതമായ അളവില്‍ കഴിച്ചാല്‍ പ്രമേഹത്തെ പ്രശ്‌നത്തിലാക്കാതെ സദ്യ ആസ്വദിക്കാം.
പകരം ഇവ ഉപയോഗിക്കാം
വൈറ്റ് റൈസ് കഴിക്കുന്നതിന് പകരം ബ്രൗണ്‍ റൈസ് അല്ലെങ്കില്‍ ചുവന്ന അരി ഉപയോഗിക്കാവുന്നതാണ്. പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര ഉപയോഗിക്കാം. എങ്കിലും അത് മിതമായ തോതില്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. അത് കൂടാതെ പയര്‍ വര്‍ഗ്ഗങ്ങള്‍ എല്ലാം ഭക്ഷണത്തില്‍ ചേര്‍ക്കുന്നതിന് ശ്രദ്ധിക്കാം. ഓലന്‍ തയ്യാറാക്കുന്നതിന് വേണ്ടി അതില്‍ പയര്‍ ചേര്‍ക്കാവുന്നതാണ്. അത് മാത്രമല്ല നാരുകളും പ്രോട്ടീനും അടങ്ങിയ ഭക്ഷണങ്ങള്‍ സദ്യയില്‍ ഉള്‍പ്പെുടുത്തണം. എണ്ണയില്‍ വറുത്ത് കോരിയ വിഭവങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications