Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
ഈ 5 വിഭവങ്ങളുള്ള ഓണസദ്യ അതിഗംഭീരം, ആരോഗ്യവും ഒപ്പം ആയുസ്സും
Onam sadya : ഓണം എന്ന് പറയുമ്പോള്‍ പലരും ആദ്യം ചിന്തിക്കുന്നത് ഓണസദ്യയെക്കുറിച്ച് തന്നെയായിരിക്കും. എന്നാല്‍ ഓണസദ്യയില്‍ വിളമ്പുന്ന എല്ലാ വിഭവങ്ങളും എല്ലാവര്ക്കും ആരോഗ്യകരമായിരിക്കണം എന്നില്ല. എന്നാല്‍ ആയുര്‍വ്വേദ വിധി പ്രകാരം എരിവ്, പുളി, മധുരം, ഉപ്പ്, ചവര്‍പ്പ് എന്നിവയെല്ലാം ചേര്‍ന്ന സദ്യ ആരോഗ്യകരം തന്നെയാണ്. പരമ്പരാഗത സദ്യയില്‍ 26 വിഭവങ്ങളാണ് ഉണ്ടാവുന്നത്. എന്നാല്‍ അത് എത്രത്തോളം ആരോഗ്യം നല്‍കുന്നതാണ് എന്തൊക്കെയാണ് ആരോഗ്യത്തിന് കൂടുതല്‍ ഗുണങ്ങള്‍ നല്കുന്ന വിഭവങ്ങള്‍ എന്ന് നമുക്ക് നോക്കാം. ആരോഗ്യകരമായ രുചികളില്‍ ചിലത് ചേരുമ്പോള്‍ അത് കൂടുതല്‍ ഗുണങ്ങള്‍ ശരീരത്തിന് നല്കുന്നു.
ഓണസദ്യയില്‍ ആരോഗ്യമെന്ന് ഉറപ്പാക്കുന്ന 5 വിഭവങ്ങള്‍ ഉണ്ട്. ഇവ നിങ്ങളുടെ ശാരീരികാരോഗ്യം എന്ന പോലെ തന്നെ മാനസികാരോഗ്യത്തിനും സഹായിക്കുന്നു. ഇത് നിങ്ങളുടെ സദ്യയുടെ രുചിയും പോഷക ഗുണങ്ങളും വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഏതൊക്കെ വിഭവങ്ങളാണ് ആരോഗ്യത്തിന് സഹായിക്കുന്നത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ഓട്സ് ചേര്‍ത്ത മത്തങ്ങ എരിശ്ശേരി
മത്തങ്ങ എരിശ്ശേരി സദ്യയില്‍ വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ ഇത് തയ്യാറാക്കുമ്പോള്‍ അതില്‍ അല്പം ഓട്സ് കൂടി ചേര്‍ത്ത് തയ്യാറാക്കി നോക്കൂ. അത് എരിശ്ശേരിയുടെ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കും എന്ന് മാത്രമല്ല ആരോഗ്യത്തിന് അത്യുത്തമം കൂടിയാണ്. ഓട്സില്‍ ധാരാളം പോഷകങ്ങളും നാരുകളും അടങ്ങിയിട്ടുണ്ട്. അത് മാത്രമല്ല എരിശ്ശേരിയില്‍ ചേര്‍ക്കുന്ന പയറില്‍ ധാരാളം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. അത് മാത്രമല്ല ദഹനാരോഗ്യത്തെ സഹായിക്കുകയും മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുകയും ചെയ്യുന്നു.
ബീറ്റ്റൂട്ട് കിച്ചടി
പച്ചടിയും കിച്ചടിയും ചേരാത്ത സദ്യ ഇല്ല എന്ന് തന്നെ പറയാം. ഇത് നിങ്ങളുടെ ആരോഗ്യത്തിനും അത്യുത്തമമാണ്. എന്നാല്‍ ഈ സദ്യക്ക് ബീറ്റ്റൂട്ട് കിച്ചടി തയ്യാറാക്കിയാലോ? ആരോഗ്യത്തിന്റെ കലവറയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ശരീരത്തിനും മനസ്സിനും ഊര്‍ജ്ജം നല്കുന്നു. അത് മാത്രമല്ല ധാരാളം ആന്റി ഓക്സിഡന്റുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ കലവറയായതിനാല്‍ ആരോഗ്യത്തെക്കുറിച്ച് യാതൊരു വിധത്തിലുള്ള ആശങ്കകളും വേണ്ട എന്ന് തന്നെ പറയാം. അത്രയധികം ആരോഗ്യ ഗുണങ്ങളാണ് ഇത് നല്‍കുന്നത്. ശരീരത്തിന് വേണ്ട എല്ലാ പോഷകങ്ങളും ലഭ്യമാക്കുന്ന കിച്ചടി ആരോഗ്യത്തെ മികച്ചതാക്കും എന്നതില്‍ സംശയം വേണ്ട.

കാരറ്റ് . ബീന്‍സ് തോരന്‍
ആരോഗ്യ സംരക്ഷണത്തിന് കാരറ്റ് ബീന്‍സ് തോരന്‍ മികച്ചതാണ്. ഇത് അല്പം വെളിച്ചെണ്ണയില്‍ കടുകും മുളകും കറിവേപ്പിലയും പൊട്ടിച്ച് ഒരു സ്പൂണ്‍ തേങ്ങയും ചേര്‍ത്ത് തയ്യാറാക്കുന്നതാണ്. ആവിയില്‍ വേവുന്നതിനാല്‍ യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളും നല്‍കുന്നില്ല. എന്ന് മാത്രമല്ല സദ്യയില്‍ ഇത് ചേര്‍ക്കുന്നത് ആരോഗ്യകരമായും പല വിധത്തിലുള്ള ഗുണങ്ങള്‍ നല്കുന്നു. ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ഇത് വഴി ലഭിക്കുന്നു. കൂടാതെ ദഹനാരോഗ്യത്തെ സംരക്ഷിക്കുന്നതിനും സഹായിക്കും.
അവിയല്‍
തേങ്ങയും തൈരും എല്ലാ തരത്തിലുള്ള പച്ചക്കറികളും ചേര്‍ത്ത് പാകം ചെയ്യുന്ന കറിയാണ് അവിയല്‍. കൊഴുപ്പ് കുറഞ്ഞ തൈര് ഉപയോഗിക്കുന്നത് കലോറി അളവ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല എല്ലാ പച്ചക്കറികളുടേയും പോഷകങ്ങള്‍ നിങ്ങളുടെ ശരീരത്തിലേക്ക് എത്തുകയും അത് ആരോഗ്യകരമായി മാറുകയും ചെയ്യുന്നു. യാതൊരു വിധത്തിലും ഈ വിഭവം ഇലയില്‍ നിന്ന് ഒഴിവാക്കരുത്. അത്രയധികം ആരോഗ്യ ഗുണങ്ങളാണ് സദ്യയില്‍ അവിയല്‍ നല്‍കുന്നത്.

രസം
രസമില്ലാതെ ഒരിക്കലും സദ്യ പൂര്‍ത്തിയാവുകയില്ല. അത്രയധികം ആരോഗ്യ ഗുണങ്ങളാണ് രസത്തില്‍ ഉള്ളത്. ഇത് നിങ്ങളുടെ ശരീരത്തെ കൂടുതല്‍ ഉത്തേജിപ്പിക്കുന്നതിനും ക്ഷീണത്തെ അകറ്റുന്നതിനും സഹായിക്കും. കൂടാതെ ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് രസം ഒരു പരിഹാരം തന്നെയാണ്. ഇതില്‍ ചേരുന്ന വെളഉത്തുള്ളി, കുരുമുളക്, തക്കാളി, ഉലുവ മറ്റ് സുഗന്ധവ്യഞ്ജനങ്ങള്‍ ആരോഗ്യത്തെ മികച്ചതാക്കും ഈ സദ്യയോടെ എന്നതില്‍ സംശയം വേണ്ട. അത്രയധികം ഗുണപരമായ മാറ്റങ്ങളാണ് ഇത് വഴി ലഭിക്കുന്നതും.



Click it and Unblock the Notifications

