Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
വേവിച്ചാൽ കുഴഞ്ഞ് പോകുമെങ്കിലും കഴിച്ചാൽ ബഹുകേമനാണ് ഇവൻ
നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന പോഷകസമൃദ്ധമായ പച്ചക്കറിയാണ് വെണ്ടക്ക. വേവിച്ചാൽ വഴുവഴുപ്പോടെ ഇരിക്കുന്നതിനാൽ പലർക്കും വെണ്ടക്ക അത്ര ഇഷ്ടപ്പെടാറില്ല. എന്നാൽ, പതിവാക്കിയാൽ മുടി മുതൽ ആരോഗ്യം വളരെ കരുത്തോടെ ഇരിക്കും. അത്രയ്ക്കും ഗുണങ്ങളാണ് വെണ്ടക്കയ്ക്കുള്ളത്. അവ എന്തെല്ലാമെന്ന് നോക്കാം.

ആന്റിഓക്സിഡന്റുകളാൽ സമ്പന്നം
വിറ്റാമിൻ സി, വിറ്റാമിൻ ഇ, ബീറ്റാ കരോട്ടിൻ എന്നിവയുൾപ്പെടെയുള്ള ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ് വെണ്ടക്ക. ഈ ആന്റിഓക്സിഡന്റുകൾ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും, ശരീരത്തിന്റെ വീക്കം കുറയ്ക്കാനും, ക്യാൻസർ, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ
വെണ്ടക്കയിൽ ഫ്ലേവനോയിഡുകൾ, പോളിഫെനോളുകൾ തുടങ്ങിയ ആൻറി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ വീക്കം കുറയ്ക്കാനും സന്ധിവാതം, ആസ്ത്മ, അലർജി തുടങ്ങിയ രോഗാവസ്ഥകളുടെ ലക്ഷണങ്ങൾ ലഘൂകരിക്കാനും സഹായിക്കും.
ദഹനാരോഗ്യത്തെ സഹായിക്കുന്നു
വെണ്ടക്കയിൽ ഡയറ്ററി ഫൈബർ കൂടുതലാണ്. അതിനാൽ, മലബന്ധ പ്രശ്നങ്ങൾ വരാതിരിക്കാനും ആരോഗ്യകരമായ കുടൽ ബാക്ടീരിയകളെ നിലനിർത്തി, ദഹന പ്രശ്നങ്ങൾ പരിഹരിക്കാനും സഹായിക്കുന്നു.
കൊളസ്ട്രോൾ കുറയ്ക്കാൻ
വെണ്ടക്കയിൽ അടങ്ങിയിരിക്കുന്ന നാരുകൾ പിത്തരസം ആസിഡുകളുമായി ബന്ധിപ്പിക്കാനും, ശരീരത്തിൽ നിന്ന് അവ നീക്കം ചെയ്യാനും സഹായിക്കും. കൂടാതെ, കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
പ്രമേഹം
വെണ്ടക്കയിൽ നാരുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കാനും ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്താനും സഹായിക്കും. ഇത് പ്രമേഹ സാധ്യത നിയന്ത്രിക്കാൻ സഹായിക്കുന്നു.
ഉത്കണ്ഠയും സമ്മർദ്ദവും കുറയ്ക്കുന്നു
വെണ്ടക്കയിലെ ആന്റിഓക്സിഡന്റുകളും ആൻറി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളും ശരീരത്തിലെ ഞരമ്പുകളെ ശാന്തമാക്കുന്നു. ഇതിലൂടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ഉത്കണ്ഠയും സമ്മർദ്ദവും കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ചർമ്മത്തിന്റെ ആരോഗ്യം
ആരോഗ്യകരമായ ചർമ്മത്തിന് അത്യന്താപേക്ഷിതമായ വിറ്റാമിൻ സിയാൽ സമ്പുഷ്ടമാണ് വെണ്ടക്ക. അതിനാൽ ചർമ്മത്തിൽ ഉണ്ടാകുന്ന നേർത്ത വരകളുടെയും ചുളിവുകളുടെയും ഇല്ലാതാക്കാൻ സഹായിക്കുന്നു.
ശ്രദ്ധിക്കേണ്ടവ
വെണ്ടക്ക ചില ആളുകളിൽ ദഹന പ്രശ്നങ്ങൾക്ക് കാരണമാകാം. അതിനാൽ ചെറിയ അളവിൽ കഴിക്കാൻ ശ്രദ്ധിക്കുക. രക്തം നേർത്തതാക്കുന്ന മരുന്നുകളും പ്രമേഹ മരുന്നുകളും അതുപോലെ മറ്റു ചില മരുന്നുകളും കഴിക്കുന്നവർ വെണ്ടക്ക കഴിക്കുമ്പോൾ മുൻകരുതൽ എടുക്കേണ്ടത് അനിവാര്യമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
