Latest Updates
-
സംഖ്യാശാസ്ത്രം ഓഗസ്റ്റ് 20: 2-ാം നമ്പർകാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓണം: ഈ രാശിക്കാർക്ക് ഭാഗ്യകാലം! ഓണത്തിന് സ്വർണം വാങ്ങാൻ ശുഭമുഹൂർത്തം എപ്പോൾ? -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; മണിപ്ലാന്റും തുളസിയും വെക്കേണ്ടത് ഈ ദിശയിൽ!
ഓട്സ് നല്ലതാണ്, എന്നാല്‍ ഇനി പറയുന്ന 5 ആളുകള്‍ കഴിച്ചാല്‍ തൊട്ടടുത്ത് അപകടം
പലരും തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം തിരയുന്നതാണ് ഓട്സ്. അത് മാത്രമല്ല ആരോഗ്യ സംരക്ഷണത്തിന് ഓട്സ് മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പക്ഷേ നിങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും തടി ഒതുക്കുന്നതിനും വേണ്ടി ഓട്സ് കഴിക്കുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തിനും പ്രതിസന്ധി ഉണ്ടാക്കുന്നു എന്ന കാര്യം ആദ്യം തിരിച്ചറിയേണ്ടതാണ്. പലപ്പോഴും ഓട്സ് നിങ്ങളുടെ ആരോഗ്യത്തെ എത്രത്തോളം മികച്ചതാക്കുന്നു എന്നത് പോലെ തന്നെ അല്പം ശ്രദ്ധിക്കേണ്ടതുമാണ്. പോഷക ഗുണങ്ങള്‍ നല്‍കുന്നതോടൊപ്പം തന്നെ ചില അവസരങ്ങളില്‍ അത് പ്രതിസന്ധികളും നല്കുന്നു.

ചിലരില്‍ ദഹനാരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നു. എന്നാല്‍ ഇത്തരം അവസ്ഥയില്‍ ആരൊക്കെയാണ് ഓട്സ് ഒഴിവാക്കേണ്ടത് എന്ന് നോക്കാം. ആരോഗ്യ ഗുണങ്ങള്‍ പോലെ തന്നെ അനാരോഗ്യവും ഓട്സ് നല്കുന്നു. എല്ലാവര്ക്കും ആരോഗ്യമല്ല ഓട്സ് നല്‍കുന്നത്. ചിലര്‍ക്ക് അത് ഗുരുതരമായ അവസ്ഥകളും ഉണ്ടാക്കുന്നു. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ആരൊക്കെയാണ് ഓട്സ് കഴിക്കാതിരിക്കേണ്ടത് എന്നും നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

എന്തുകൊണ്ട് അനാരോഗ്യം?
എന്തുകൊണ്ടാണ് ഓട്സ് കഴിക്കുന്നത് അനാരോഗ്യമുണ്ടാക്കുന്നത് എന്ന കാര്യം ആദ്യം മനസ്സിലാക്കേണ്ടതാണ്. ഇത് ഗ്ലൂട്ടന്‍ രഹിതമാണ്, എന്നാല്‍ അതിന് സംവേദനക്ഷമത അല്പം ശ്രദ്ധിക്കണം. കൂടാതെ സീലിയാക് രോഗമുള്ളവരെങ്കില്‍ പലപ്പോഴും അവര്‍ക്ക് ഓട്സ് വളരെയധികം പ്രശ്നങ്ങളുണ്ടാക്കുന്നു. ഇത് ചിലരില്‍ ഐബിഎസ് പോലുള്ള അവസ്ഥകള്‍ ഉണ്ടാക്കും. അമിതമായി നാരുകള്‍ കഴിക്കുന്നതും ചില പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ആരൊക്കെയാണ് ഓട്സിന്റെ ഉപഭോഗം ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.
സീലിയാക് രോഗമുള്ള ആളുകള്‍
ഓട്സ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. എന്നാല്‍ സീലിയാക് രോഗമുള്ളവര്‍ ഓട്സ് കഴിക്കുന്നത് അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇതില്‍ ഗ്ലൂട്ടന്‍ അടങ്ങിയിട്ടില്ലെങ്കില്ഗോതമ്പ്, ബാര്‍ലി തുടങ്ങിയവ സംസ്കരിക്കുന്ന ഇടങ്ങളിലാണ് ഇവ തയ്യാറാക്കുന്നത്. ഇത് പലപ്പോഴും സീലിയാക് രോഗമുള്ളവരില്‍ രോഗപ്രതിരോധ ശേഷിയെ പ്രതിസന്ധിയിലാക്കുന്ന അവസ്ഥയിലേക്ക് ആക്കും. പോഷകങ്ങളുടെ ആഗിരണം കുറയ്ക്കുന്ന അവസ്ഥയിലേക്ക് ഇത് കാര്യങ്ങളെത്തും. കൂടാതെ വയറുവേദന, അസ്വസ്ഥത മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവക്ക് കാരണമാകുന്നു.

അലര്‍ജിയുള്ളവര്‍
ഓട്സ് അലര്‍ജിയുള്ളവരെങ്കില്‍ ഇവര്‍ ഒരു കാരണവശാലും ഓട്സ് കഴിക്കരുത്. കുട്ടികളിലും ചിലപ്പോള്‍ മുതിര്‍ന്നവരിലും ഒരുപോലെ അപൂര്‍വ്വമായി സംഭവിക്കുന്ന പ്രശ്നമാണ് പലപ്പോഴും ഇത്തരത്തിലുള്ള അലര്‍ജി. ഒട്സില് കാണപ്പെടുന്ന അവെനിന് പോലുള്ള പ്രോട്ടീനുകളോട് രോഗപ്രതിരോധ സംവിധാനം പ്രതികരിക്കുന്നതിന്റെ ഫലമായാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. ഇത് ചര്‍മ്മത്തില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. അത് കൂടാതെ ദഹനസംബന്ധമായ പ്രശ്നങ്ങള്‍, ശ്വസന പ്രശ്നങ്ങള്‍ എന്നിവയെല്ലാം തന്നെ ഇത് വഴി ഉണ്ടാവുന്നു.
ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം ഉള്ളവര്‍
ആരോഗ്യത്തിന്റെ കാര്യത്തില്‍ IBS പോലുള്ള പ്രതിസന്ധികള്‍ ഉള്ളവരെങ്കില്‍ അവര്‍ ഒരിക്കലും ഓട്സ് കഴിക്കരുത്.. ഇത് നിങ്ങളുടെ കുടലില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. കൂടാതെ ഓട്സ് കഴിച്ച് കഴിഞ്ഞാല്‍ അത് പലപ്പോഴും വയറുവേദന, ഗ്യാസ് തുടങ്ങിയ അസ്വസ്ഥതകള്‍ക്ക് ഇടയാക്കുന്നു. അത് മാത്രമല്ല ദഹന സംബന്ധമായ പ്രശ്നങ്ങളും നിങ്ങളില്‍ ഉണ്ടാവുന്നു. ഇവര്‍ നിര്‍ബന്ധമായും ഓട്സ് കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്.
പ്രമേഹം
ഓട്ട്സ് ഒരു സങ്കീര്‍ണ്ണമായ കാര്ബോഹൈഡ്രേറ്റാണെങ്കിലും അതിന്റെ അളവ് കൂടുതലാണെങ്കില്‍ അത് പലപ്പോഴും നിങ്ങളില്‍ പ്രമേഹം വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നതിനാല്‍ നിങ്ങള്‍ക്ക് ഓട്സ് കഴിക്കുന്നത് പരിമിതപ്പെടുത്തുന്നതാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം ഇവര്‍ ഓട്സ് കഴിക്കേണ്ടത്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടം ഉണ്ടാക്കുന്നു.

ധാതുക്കളുടെ കുറവുള്ളവര്‍
ഓട്സില്‍ ഫൈറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് പലപ്പോഴും ശരീരത്തിലേക്കുള്ള പല ധാതുക്കളുടേയും ആഗിരണത്തെ പ്രശ്നത്തിലാക്കുന്നു. കാല്‍സ്യം, അയേണ്‍, സിങ്ക് തുടങ്ങിയവയുമായി ബന്ധപ്പെടുത്തുന്ന ഒരു ഒന്നാണ് ഓട്സ്. അതുവഴി ശരീരത്തിലെ അവയുടെ ആഗിരണം കുറയുന്നു. ഇത് ആരോഗ്യമുള്ളവരില്‍ ദോഷം ഉണ്ടാക്കുകയില്ലെങ്കിലും പലപ്പോഴും ധാതുക്കളുടെ കുറവുള്ളവരില്‍ അത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഇവരെല്ലാം ഇനിയെങ്കിലും ഓട്സ് കഴിക്കുന്നത് വളരെയധികം ശ്രദ്ധിക്കണം.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
