ഇന്ത്യയില്‍ മദ്യപിക്കാത്തവരില്‍ ഫാറ്റിലിവര്‍ വര്‍ദ്ധിക്കുന്നു; കാരണങ്ങള്‍ ഇവ

Non-Alcoholic Fatty Liver Disease: മദ്യപിക്കുന്നവരില്‍ മാത്രമാണ് ഫാറ്റിലവര്‍ ഉണ്ടാകാന്‍ സാധ്യതയുള്ളൂ എന്ന ധാരണ ഇന്നും പലരിലും ശക്തമാണ്. മദ്യപിക്കുന്നവരില്‍ മാത്രമല്ല, മദ്യപിക്കാത്തവരിലും, സ്ത്രീകളിലുമടക്കം ഇന്ന് ഫാറ്റിലിവര്‍ വര്‍ദ്ധിക്കുന്നു. മുന്‍പ് നടത്തിയ പഠനങ്ങളിലും ഈ വാദം ശരിവെയ്ക്കുന്ന കണക്കുകള്‍ പുറത്ത് വന്നിട്ടുള്ളതാണ്.

Non-Alcoholic Fatty Liver Disease in India A Comprehensive Look at Causes Symptoms amp amp Research Findings
Photo Credit: AI

നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവയങ്ങളില്‍ ഒന്നാണ് ഫാറ്റിലിവര്‍. കരള്‍ ശരിയായ വിധത്തില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ അനവധി രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ചിലപ്പോള്‍ മരണത്തിലേയ്ക്ക് വരെ ഒരു വ്യക്തിയെ നയിക്കാം. എന്തുകൊണ്ടായിരിക്കും ഇത്തരം കരള്‍ രോഗങ്ങള്‍ ഇന്ത്യക്കാരില്‍ വര്‍ദ്ധിക്കുന്നത്? നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവറിന്റെ കാരണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

കരളിന്റെ പ്രാധാന്യം

സ്വയം ശുദ്ധീകരിക്കാന്‍ ശേഷിയുള്ള അവയവമാണ് കരള്‍. നമ്മുടെ രക്തത്തില്‍ നിന്നും വിഷമയമായ മാലിന്യങ്ങള്‍ നീക്കം ചെയ്ത്, രക്തത്തെ ശുദ്ധീകരിക്കാന്‍ കരള്‍ സഹായിക്കുന്നു. കേടുപാടുകള്‍ സംഭവിച്ചതും, പഴയതുമായ രക്ത കോശങ്ങളെ വിഘടിപ്പിക്കാന്‍ സഹായിക്കുന്നത് കരളാണ്. ശരീരത്തില്‍ പ്രവേശിക്കുന്ന അമോണിയ യൂറിയ ആയി മാറ്റി, മൂത്രത്തിലൂടെ പുറംതള്ളാന്‍ സഹായിക്കുന്നത് കരളാണ്. ശരീരത്തിലെ കൊഴുപ്പിനെ വിഘടിപ്പിക്കാനും, ആഹാരത്തില്‍ നിന്നും ലഭിക്കുന്ന അയേണ്‍, വിറ്റമിന്‍സ് എന്നിവ സൂക്ഷിച്ച് വെയ്ക്കാനും സഹായിക്കുന്നത് കരളാണ്.

രക്ത പ്ലാസ്മകളില്‍ നിന്നും പ്രോട്ടീന്‍ ഉല്‍പാദിപ്പിക്കുകയും, രക്തം കട്ടപിടിക്കാതെ രക്തോട്ടം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. അമിനോ ആസിഡിന്റെ അളവ് നിയന്ത്രിക്കാനും കരള്‍ സഹായിക്കുന്നതാണ്. ഇവ കൂടാതെ, ഗ്ലൂക്കോസിനെ ഗ്ലൈക്കോജനായി മാറ്റിയെടുക്കാനും, ശരീരത്തില്‍ അണുബാധകള്‍ പ്രവേശിക്കാതെ സംരക്ഷിക്കാനും കരള്‍ സഹായിക്കുന്നു.

എന്താണ് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവര്‍?

കുറച്ച് മദ്യം കഴിക്കുന്നവരിലും, മദ്യം തീരെ കഴിക്കാത്തവരിലും കണ്ടുവരുന്ന ഫാറ്റിലിവറാണ് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവര്‍. നമ്മുടെ കരളില്‍ ധാരാളം കൊഴുപ്പ് അടിഞ്ഞ് കൂടുമ്പോഴാണ് ഫാറ്റിലിവര്‍ ഉണ്ടാകുന്നത്. സാധാരണ രീതിയില്‍ അമിതവണ്ണം ഉള്ളവരില്‍ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവര്‍ കണ്ടുവരുന്നു. കരളില്‍ കൊഴുപ്പ് അമിതമായി അടിഞ്ഞ് കൂടുന്നതോടെ കരളിന്റെ പ്രവര്‍ത്തനം സാവധാനത്തിലാകുന്നു. കരള്‍ നശിക്കുന്നതിലേയ്ക്കും കരള്‍ വീക്കം ഉണ്ടാകുന്നതിലേയ്ക്കും നയിക്കുന്നു. തുടക്കത്തില്‍ കണ്ടുപിടിക്കാതിരുന്നാല്‍ കാന്‍സറിലേയ്ക്കും ഈ രോഗം നയിക്കാം.

നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവറിന്റെ കാരണങ്ങള്‍

നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവര്‍ വരുന്നതിന് പിന്നിലെ കാരണങ്ങള്‍ പലതാണ്. അമിതവണ്ണം ഉള്ളവരില്‍ ഫാറ്റിലിവര്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇന്‍സുലിന്‍ ശരിയായ വിധത്തില്‍ ഉല്‍പാദിപ്പിക്കാതെ വരുന്നതും, ടൈപ്പ് 2 പ്രമേഹം ഉള്ളവരിലും, ശരീരത്തില്‍ ട്രൈഗ്ലിസറൈഡ്‌സ് (നമ്മുടെ ശരീരത്തില്‍ കാണപ്പെടുന്ന ഒരുതരം കൊഴുപ്പാണ് ട്രൈഗ്ലിസറൈഡ്.), അമിതമായിട്ടുള്ള കൊളസ്‌ട്രോള്‍, LDL കൊളസട്രോളും HDL കൊളസ്‌ട്രോളും വര്‍ദ്ധിക്കുന്നത്, അമിതവണ്ണം മൂലം ഉണ്ടാകുന്ന മെറ്റബോളിക് സിന്‍ഡ്രം എന്നിവയെല്ലാം നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവറിലേയ്ക്ക് ഒരു വ്യക്തിയെ നയിക്കുന്നു.

ഏതെല്ലാം ആഹാരങ്ങള്‍ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവറിലേയ്ക്ക് നയിക്കുന്നു

സാച്വറേറ്റഡ് കൊഴുപ്പ് അടങ്ങിയ ആഹാരങ്ങള്‍, പ്രത്യേകിച്ച്, പാല്‍ ഉല്‍പന്നങ്ങള്‍, റെഡ് മീറ്റ്, വെളിച്ചെണ്ണ, പാം ഓയില്‍, അമിതമായി സംസ്‌കരിച്ച ആഹാരങ്ങള്‍, ഐസ്‌ക്രീം, സോഡ, ജ്യൂസ്, ബേക്ക് ചെയ്‌തെടുത്ത ആഹാരങ്ങള്‍, പാക്ക് ചെയ്തു വരുന്ന ആഹാരങ്ങള്‍, പഞ്ചസ്സാര, അമിതമായി സംസ്‌കരിച്ചെടുത്ത മാംസം, സോഡ, എനര്‍ജി ഡ്രിങ്ക്‌സ് എന്നിവ കഴിക്കുന്നത് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്.

ചോറ് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവറിന് കാരണമാണോ?

ദ ജേണല്‍ ഓഫ് ന്യൂട്രീഷന്‍ പ്രസിദ്ധീകരിച്ച പഠനം പ്രകാരം, അമിതമായി ചോറ് കഴിക്കുന്നവരില്‍ നോണ്‍ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ വരുന്നതിന് കാരണമാകുന്നതായി കണ്ടെത്തിയിരുന്നു. തവിടുള്ള മട്ടയരി കഴിച്ചാല്‍ പോലും, ഇതില്‍ അടങ്ങിയിരിക്കുന്ന സ്റ്റാര്‍ച്ച് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവര്‍ പോലെയുള്ള അവസ്ഥയിലേയ്ക്ക് ഒരു വ്യക്തിയെ നയിക്കാം എന്ന് പറയുന്നു.

നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവറിന്റെ ലക്ഷണങ്ങള്‍

അമിതമായിട്ടുള്ള ക്ഷീണം അനുഭവപ്പെടാന്‍ സാധ്യത കൂടുതലാണ്. ഇവ കൂടാതെ, ശരീരത്തിന് തളര്‍ച്ചയും, വയ്യാത്ത അവസ്ഥയും അനുഭവപ്പെടാം. വയറിന്റെ ഇടതുഭാഗത്തായി ചില അസ്വസ്ഥതകള്‍ പ്രകടമാകാന്‍ സാധ്യത കൂടുതലാണ്. ഇവ കൂടാതെ, ചര്‍മ്മത്തില്‍ ചൊറിച്ചിലും, അടിവയറ്റില്‍ വീക്കവും അനുഭവപ്പെടാം. ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, കാലില്‍ വീക്കം, ചര്‍മ്മത്തിനടിയിലായി ഞരമ്പുകള്‍ കാണപ്പെടുന്നത്, കൈവെള്ളയില്‍ പ്രത്യക്ഷപ്പെടുന്ന ചുവപ്പ് നിറം, ചര്‍മ്മം മഞ്ഞനിറത്തിലാകുന്നു, കണ്ണിലും മഞ്ഞ നിറം പ്രത്യക്ഷപ്പെടുന്നു. ഇതെല്ലാം നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവറിന്റെ ലക്ഷണങ്ങളാണ്.

ഇന്ത്യയില്‍ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ വര്‍ദ്ധനവ്

2023-ല്‍ AIIMS പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യയിലെ 38 ശതമാനം ആളുകളില്‍ ആല്‍ക്കഹോളിക് ആന്റ് നോണ്‍ല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഉണ്ടെന്ന് പറയുന്നുണ്ട്. 35 ശതമാനം ചെറുപ്പക്കാരില്‍ ഫാറ്റിലിവര്‍ ഉണ്ടെന്ന് 2022-ല്‍ പ്രസിദ്ധീകരിച്ച, ജേണല്‍ ഓഫ് ക്ലിനിക്കല്‍ ആന്റ് എക്‌സ്പിരിമെന്റല്‍ ഹെപ്പറ്റോളജി പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഉള്ളവരില്‍ തുടക്കത്തില്‍ ലക്ഷണങ്ങള്‍ കുറവായിരിക്കും എന്നും ഈ പഠനങ്ങളില്‍ കൃത്യമായി പറയുന്നു.

ഫാറ്റിലിവര്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ആഹാരത്തില്‍ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനപ്പെട്ട ഘടകമാണ്. പ്രത്യേകിച്ച്, ശരിയായ വിധത്തില്‍ പഴം പച്ചക്കറികള്‍ ആഹാരത്തില്‍ ചേര്‍ക്കാന്‍ ശ്രദ്ധിക്കുന്നത് വളരെ നല്ലതായിരിക്കും. മധുരം കഴിക്കുന്നത് കുറയ്ക്കുക. അതുപോലെ, സോഡ, ശീതള പാനീയങ്ങള്‍, ജ്യൂസ്, എനര്‍ജി ഡ്രീങ്ക്‌സ് എന്നില കുടിക്കുന്നതും ആരോഗ്യത്തിന് നല്ലതല്ല. അതിനാല്‍, ഇത്തരം പാനീയങ്ങള്‍ ഒഴിവാക്കുക. ദിവസേന കുറച്ച് സമയം വ്യായാമം ചെയ്യുന്നത് നല്ലതാണ്. അമിതവണ്ണം ഉള്ളവര്‍, വണ്ണം കുറയ്ക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. പുകവലി കുറയ്ക്കുക. പ്രമേഹം നിയന്ത്രിക്കുക. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ശ്രദ്ധിക്കുക.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Friday, March 7, 2025, 13:57 [IST]
X
Desktop Bottom Promotion