Latest Updates
-
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം -
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം -
വാരഫലത്തില്‍ സംഖ്യാശാസ്ത്രം പറയുന്ന മാറ്റങ്ങള്‍ ഇതെല്ലാം, അറിയാം സമ്പൂര്‍ണഫലം -
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം -
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം
No Smoking Day 2024: പുകവലി വേണ്ട, പകരം ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മതി
നോ സ്‌മോക്കിംഗ് ഡേ, അഥവാ പുകവലി രഹിത ദിനം വരികയാണ്. പുകവലിക്കുന്നവര്‍ക്ക് മാത്രമല്ല, അവരുടെ അടുത്തുള്ളവര്‍ക്കും പുകവലി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്നതും എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. പുകയില ഉപയോഗം മൂലം ഗുരുതരമായ അസുഖങ്ങള്‍ വന്നവരുടെ നേരനുഭവങ്ങള്‍ കണ്‍മുന്നില്‍ കണ്ടിട്ടും അമിതമായ ആസക്തി മൂലം പുകവലി നിര്‍ത്താന്‍ കഴിയാത്ത എത്രയോ പേര്‍ നമുക്കിടയില്‍ ഉണ്ട്. അങ്ങനെയുള്ളവര്‍ക്കാണ് ഈ ലേഖനം. ഈ ദുശ്ശീലം ഉപേക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന പുകവലിക്കുന്നവര്‍ മാത്രമല്ല, പുകയില ഉപയോഗിക്കുന്ന സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉള്ളവരും ഈ ലേഖനം വായിച്ച് അറിവുകള്‍ ആവശ്യക്കാരിലേക്ക് എത്തിക്കുക.

പുകവലി ഉപേക്ഷിക്കാം
പുകവലി നിര്‍ത്തുകയെന്നത് ആ ശീലം ഉള്ളവരെ സംബന്ധിച്ചെടുത്തോളം ജീവിതത്തിലെ ഏറ്റവും കഠിനമായ തീരുമാനങ്ങളില്‍ ഒന്നായിരിക്കും. പക്ഷേ ആരോഗ്യവും മാനസിക ക്ഷേമവും മെച്ചപ്പെടുത്തുന്നതിനായി അവരെടുക്കുന്ന ഏറ്റവും മികച്ച തീരുമാനവും അത് തന്നെയാകും. കാരണം പുകവലിക്കാത്ത ഓരോ നിമിഷങ്ങളും മണിക്കൂറുകളും ദിവസങ്ങളും നിങ്ങളുടെ കോശങ്ങള്‍ക്ക് സംഭവിച്ച കേടുപാടുകള്‍ പരിഹരിക്കാനും പുകവലി മൂലമുണ്ടായ ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്ന് മുക്തി നേടാനും നിങ്ങളെ സഹായിക്കുന്നു.
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം പുകവലി ദശലക്ഷക്കക്കിന് ആളുകളുടെ ജീവനെടുക്കുന്നു. ലോകത്തിലെ പുകവലിക്കുന്നവരില്‍ 12 ശതമാനം ആളുകള്‍ നമ്മുടെ ഇന്ത്യയിലാണ്. അവരെ പുകവലി ശീലത്തില്‍ നിന്നും പുറത്ത് കൊണ്ടുവരാനുള്ള വഴികളാണ് ഇനിപ്പറയുന്നത്.
പുകവലിക്ക് ഡയറ്റിലൂടെ ഒരു പ്രതിരോധം
പുകവലി ഉപേക്ഷിക്കാനുള്ള ഉദ്യമത്തിന് ഏറ്റവും ആവശ്യം മികച്ച പോഷകാഹാരവും സമീകൃതമായ ഡയറ്റുമാണ്. ശരീരം ആരോഗ്യമുള്ളതാകുമ്പോള്‍ പുകവലിയെന്ന ആസക്തി പതിയെ പിന്‍വലിയും. പഴങ്ങള്‍ പച്ചക്കറികള്‍, വിത്തുകള്‍, അണ്ടിപ്പരിപ്പുകള്‍ തുടങ്ങി പുകവലി ശീലം നിര്‍ത്താന്‍ സഹായിക്കുന്ന ആഹാര പദാര്‍ത്ഥങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
നിറമുള്ള പഴങ്ങളും പച്ചക്കറികളും
ആന്റി ഓക്‌സിഡന്റുകളും വൈറ്റമിനുകളും ധാതുക്കളും ധാരാളം അടങ്ങിയ വ്യത്യസ്ത തരം പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. പുളിയുള്ള പഴങ്ങള്‍, പച്ചിലകള്‍, ക്യാരറ്റ്, ബെറികള്‍ തുടങ്ങിയവയെല്ലാം പുകവലി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാന്‍ പറ്റിയവയാണ്. പുകവലി മൂലമുണ്ടാകുന്ന ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സിനെ പ്രതിരോധിക്കാനും കോശങ്ങളുടെ കേടുപാട് പരിഹരിക്കാനും ഇവയിലുള്ള ആന്റി ഓക്‌സിഡന്റുകള്‍ സഹായിക്കും.
ഒമേഗ-3 ഫാറ്റി ആസിഡുകള്‍
ഒമേഗ-3 ഫാറ്റി ആസിഡുകളുടെ സ്രോതസ്സുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. കൊഴുപ്പുള്ള മത്സ്യങ്ങള്‍ (അയല, ചെമ്പല്ലി തുടങ്ങിയവ), ഫ്‌ളാക്‌സ് സീഡ്, വാല്‍നട്ട് എന്നിവയില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ധാരാളമായിട്ടുണ്ട്. ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഈ കൊഴുപ്പിന് പുകവലി മൂലം ശരീരത്തിലുണ്ടാകുന്ന കേടുപാടുകള്‍ പരിഹരിക്കാനുള്ള കഴിവുണ്ട്.
അണ്ടിപ്പരിപ്പുകളും വിത്തുകളും
ബദാം, സൂര്യകാന്തി വിത്തുകള്‍, മത്തങ്ങയുടെ കുരു തുടങ്ങിയവ ഇടനേരങ്ങളില്‍ കഴിക്കാം. ഇവയില്‍ ധാരാളം വൈറ്റമിന്‍ ഇ അടങ്ങിയിരിക്കുന്നു. ത്വക്കിന്റെ ആരോഗ്യത്തിന് ഇവ വളരെ നല്ലതാണ്.
ധാന്യങ്ങള്‍
തവിട് കളയാത്ത അരി, ഓട്‌സ് തുടങ്ങിയ ധാന്യങ്ങള്‍ ധാരാളമായി ഉപയോഗിക്കുക. ശരീരത്തിന് സ്ഥിരമായ ഊര്‍ജ്ജം പ്രദാനം ചെയ്യാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കാനും പുകവലി കാരണമുണ്ടാകുന്ന ഭക്ഷണത്തോടുള്ള ആഗ്രഹം കുറയ്ക്കാനും ഇവയ്ക്ക് സാധിക്കും.
പ്രോട്ടീന്‍
കോഴിയിറച്ചി, മത്സ്യം, പനീര്‍, പരിപ്പുകള്‍ തുടങ്ങി പ്രോട്ടീന്‍ കൂടുതലുള്ള, എന്നാല്‍ കൊഴുപ്പ് കുറഞ്ഞ ഭക്ഷണസാധനങ്ങള്‍ കഴിക്കുക. പേശികളുടെ കേടുപാടുകള്‍ പരിഹരിക്കാന്‍ ഇവ സഹായിക്കുന്നു.
വെള്ളം കുടിക്കുക
ധാരാളം വെള്ളവും ഹെര്‍ബല്‍ ചായകളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ആവശ്യമുള്ള ജലാംശം ശരീരത്തില്‍ എത്തുന്നതിലൂടെ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുകയും വയറ് നിറഞ്ഞതായുള്ളതോന്നല്‍ ഉണ്ടാകുകയും ചെയ്യുന്നു.
പാലുല്‍പ്പന്നങ്ങള്‍
പാലുല്‍പ്പന്നങ്ങളിലൂടെയോ തത്തുല്യ ഗുണങ്ങളുള്ള സസ്യാഹാരങ്ങളിലൂടെയോ ആവശ്യനായ അളവില്‍ കാല്‍സ്യം ശരീരത്തില്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. പുകവലിയിലൂടെ ശരീരത്തിലെ കാല്‍സ്യത്തിന്റെ അളവ് വളരെയധികം താഴുന്നു. പുകവലി ഉപേക്ഷിക്കുന്ന വേളയില്‍ എല്ലുകളുടെ ആരോഗ്യം ഉറപ്പാക്കുന്നതിന് ഭക്ഷണങ്ങളിലൂടെ മതിയായ കാല്‍സ്യം ശരീരത്തിലെത്തേണ്ടത് ആവശ്യമാണ്.
ഗ്രീന്‍ ടീ
ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ക്ക് ഏറ്റവും മികച്ച പാനീയമാണ് ഗ്രീന്‍ ടീ. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളുന്നതിന് അത് നല്ലതാണ്.പുകവലി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരും ഗ്രീന്‍ ടീ കുടിക്കുന്നത് ശീലമാക്കുക.
പുകവലി ഉപേക്ഷിക്കുമ്പോള്‍, ശരീരത്തിന്റെ ആസക്തികള്‍ കുറയ്ക്കാനും ശാരീരികാരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കുന്നതുമായ ആഹാരപദാര്‍ത്ഥങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. പഴങ്ങള്‍, പച്ചക്കറികള്‍, അണ്ടിപ്പരിപ്പുകള്‍ തുടങ്ങി ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമുള്ള ഭക്ഷണങ്ങള്‍ ശീലമാക്കുക. ഓറഞ്ച്, കിവി, കാപ്‌സിക്കം തുടങ്ങി വൈറ്റമിന്‍ സി ധാരാളമുള്ള ഭക്ഷണങ്ങളും കഴിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











