മുതിര്‍ന്നവരിലെ കുഴഞ്ഞുവീണ് മരണം, കൊവിഡ് വാക്‌സിനല്ല കാരണം: പുതിയ പഠനങ്ങള്‍ ഇപ്രകാരം

കൊവിഡിന് ശേഷമുള്ള മുതിര്‍ന്നവരിലെ പെട്ടെന്നുള്ള മരണങ്ങള്‍ക്ക് കാരണം വാക്‌സിന്‍ അല്ലെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചു. അത് മാത്രമല്ല കൊവിഡ് വാക്‌സിനും ഹൃദയാഘാതം മൂലമുണ്ടാവുന്ന മരണവും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്നാണ് ഈ അടുത്ത് പുറത്ത് വന്ന് പഠനത്തില്‍ കൃത്യമായി പറയുന്നത്. കോവിഡിനു ശേഷമുള്ള മുതിര്‍ന്നവരിലെ പെട്ടെന്നുള്ള മരണങ്ങളെക്കുറിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐസിഎംആര്‍) ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും (എയിംസ്) നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിഗമനത്തിലെത്തിയിരിക്കുന്നത്.

മുതിര്‍ന്നവരിലുണ്ടാവുന്ന അകാല മരണത്തിന് കാരണം ഒരിക്കലും കൊവിഡ് വാക്‌സിന്‍ അല്ല എന്നുള്ളതാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന പഠനം. മാത്രമല്ല ഹൃദയാഘാതത്തിന് കാരണം പലപ്പോഴും മറ്റ് ചില ഘടകങ്ങള്‍ കൂടിയാണ് എന്നതാണ് പറയുന്നത്. ഐസിഎംആറും നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോളും ചേര്‍ന്ന് നടത്തിയ പഠനമാണ് ഇപ്പോള്‍ ഇത്തരത്തില്‍ ഒരു ഫലം നല്‍കിയിരിക്കുന്നത്.

ICMR AIIMS COVID vaccine study

വാക്‌സിനുകള്‍ സുരക്ഷിതം
ഇന്ത്യയില്‍ ഉപയോഗിക്കുന്ന കൊവിഡ് വാക്‌സിനുകള്‍ സുരക്ഷിതമാണ് എന്നതാണ് ICMR, NCDC എന്നിവ നടത്തിയ പഠനത്തില്‍ പറയുന്നത്. അത് മാത്രമല്ല കൊവിഡ് 19 അതുകൊണ്ട് തന്നെ ഫലപ്രദമാണ് എന്നും സ്ഥിരീകരിക്കപ്പെടുന്നു. വളരെ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ വളരെ അപൂര്‍വ്വമായി മാത്രമേ സംഭവിക്കുകയുള്ളൂ എന്നും പഠനഫലമായി പറയുന്നു.

കൊവിഡിന് ശേഷം ഹൃദയാഘാതം
കൊവിഡിന് ശേഷം ഹൃദയാഘാതവും പെട്ടെന്നുള്ള മരണവും സംഭവിക്കുന്നതിന് പിന്നില്‍ പലപ്പോഴും മറ്റ് ചില ഘടകങ്ങള്‍ കൂടി ഉണ്ടെന്നാണ് പറയുന്നത്. അതില്‍ ജനിതക ശാസ്ത്രം, ജീവിത ശൈലി, മുന്‍കാലത്തുണ്ടായിരുന്ന അവസ്ഥകള്‍, കൊവിഡിന് ശേഷമുള്ള സങ്കീര്‍ണതകള്‍ എന്നിവയെല്ലാമായിരിക്കും പലപ്പോഴും ഹൃദയാഘാതത്തിന് കാരണമാകുന്നതും. കൊവിഡ് വാക്‌സിന്‍ സങ്കീര്‍ണതകള്‍ മനസ്സിലാക്കാന്‍ 18-നും 45-നും ഇടയില്‍ പ്രായമുള്ള വ്യക്തികളിലാണ് പഠനം നടത്തിയതും ഇപ്പോള്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നതും.

ICMR AIIMS COVID vaccine study

പഠനറിപ്പോര്‍ട്ട് ഇപ്രകാരം
19 സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും ആശുപത്രികളില്‍ 2023 ഓഗസ്റ്റ് വരെയുള്ള സമയത്താണ് ഈ പഠനങ്ങള്‍ നടത്തിയത്. അത് മാത്രമല്ല 2021 ഒക്ടോബറിനും 2023 മാര്‍ച്ചിനും ഇടയില്‍ മരണപ്പെട്ട ആരോഗ്യമുള്ള വ്യക്തികളില്‍ നിന്നാണ് ഇത്തരം ഒരു പഠനം നടത്തിയത്. കൊവിഡ് 19 വാക്‌സിനേഷന്‍ യുവാക്കളില്‍ പെട്ടെന്നുള്ള മരണ സാധ്യത വര്‍ദ്ധിപ്പിക്കുന്നില്ലെന്നും പഠനങ്ങളില്‍ നിന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ടത്
ചെറുപ്പക്കാരില്‍ ഉണ്ടാവുന്ന ഇത്തരം അവസ്ഥകളെ പ്രതിരോധിക്കുന്നതിന് വേണ്ടി ആരോഗ്യകരമായ ജീവിത ശൈലിയും പിന്തുടരുക എന്നതാണ് സത്യം. ലളിതമായ ജീവിത ശൈലി പിന്തുടരുകയും കൃത്യമായ ഭക്ഷണം കഴിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം. ഹൃദയത്തിന്റെ ആരോഗ്യം കാത്തു സൂക്ഷിക്കുന്നതിന് വേണ്ടിയുള്ള ഭക്ഷണം കഴിക്കുകയും ചെയ്യുക. ഇതെല്ലാം തന്നെ ആരോഗ്യത്തിനും ഹൃദയാരോഗ്യത്തിനും സാഹായിക്കുന്നതാണ്. ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി എപ്പോഴും ശ്രദ്ധിക്കണം.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion