Latest Updates
-
ഡൽഹിയിൽ ശക്തമായ കാറ്റ്; പുറത്തിറങ്ങാതെ തന്നെ ഫിറ്റ്നസ് നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തിളക്കം നിലനിർത്താം -
ജൂൺ 19: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാദിനം 2026: 5 രാശിക്കാർക്ക് വമ്പൻ ധനനേട്ടം, സൂര്യന്റെ മാറ്റം ജീവിതത്തിൽ അത്ഭുതങ്ങൾ തീർക്കും! -
അപൂർവ്വ ഗുരുപുഷ്യ യോഗം: ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ കുതിച്ചുചാട്ടം, ഇന്നത്തെ നക്ഷത്രഫലം -
2026 ജൂൺ 18 ഗുരുപുഷ്യ യോഗം: സ്വർണ്ണവും നിക്ഷേപവും വർദ്ധിപ്പിക്കാൻ ഈ ശുഭമുഹൂർത്തം ഉപയോഗപ്പെടുത്തൂ, നേട്ടങ്ങൾ ഉറപ്പ്! -
ജൂൺ 19-ന് എത്തുന്ന സർവാർത്ഥ സിദ്ധി യോഗം: സാമ്പത്തിക നേട്ടങ്ങൾക്കായി ഈ സമയം എങ്ങനെ പ്രയോജനപ്പെടുത്താം? -
മഴക്കാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാം; ശില്പ ഷെട്ടിയുടെ 10 മിനിറ്റ് മൊബിലിറ്റി ചലഞ്ച് വൈറലാകുന്നു! -
മുംബൈയിൽ ജലക്ഷാമം രൂക്ഷം; വെള്ളം തൊടാതെ തന്നെ ചർമ്മം തിളങ്ങാൻ ഈ സ്മാർട്ട് വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ ഡെങ്കിപ്പനി പടരുന്നു; ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ അപകടം, വീട്ടിൽ ചെയ്യേണ്ട മുൻകരുതലുകൾ ഇതാ
Nipah Virus: പഴങ്ങള്‍ പൂര്‍ണമായി ഒഴിവാക്കണോ? ഇപ്പോഴത്തെ സാഹചര്യത്തില്‍ അറിയാം
നിപ വൈറസ് സ്ഥിരീകരിച്ചതിന് പുറകേ അതിന്റെ വ്യാപനത്തെക്കുറിച്ചുള്ള ആശങ്കകളാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. കോഴിക്കോട് 14-കാരന് ചികിത്സയില്‍ തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയാണ് ജില്ലയില്‍ അങ്ങോളമിങ്ങോളം സ്വീകരിച്ചിരിക്കുന്നത്. ആദ്യ നിപ കേസിന്റെ ഉറവിടം പോലും ഇത് വരേയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്നതും ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്നതാണ്. പ്രധാനമായും പഴം തീനി വവ്വാലുകളാണ് നിപ വൈറസ് പടര്‍ത്തുന്നത്.
ആരോഗ്യമേഖലയെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ് നിപ വൈറസ് ബാധ ഇപ്പോള്‍. 2018-ല്‍ ആദ്യമായി നിപ സ്ഥീരികരിക്കുകയും ഇത് ജനങ്ങളില്‍ ഭയവും ജാഗ്രതയും വര്‍ദ്ധിപ്പിക്കുന്നു. കഴിക്കുന്ന ഭക്ഷണം ഈ സമയം വളരെ പ്രധാനപ്പെട്ട ഒന്നാണ്. പ്രത്യേകിച്ച പഴങ്ങള്‍. രോഗബാധിത പ്രദേശങ്ങളില്‍ മാത്രമല്ല നിപയുടെ ഈ സാഹചര്യത്തില്‍ ഏതൊക്കെ പഴങ്ങളാണ് ഒഴിവാക്കേണ്ടതെന്ന് മനസിലാക്കുന്നത് നല്ലതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

നിപവൈറസ് ബാധ
എന്താണ് നിപ എന്നതിനെക്കുറിച്ച് ഏകദേശം ഒരു ധാരണ എല്ലാവര്ക്കും ഉണ്ട്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന ഒരു രോഗമാണ് നിപ വൈറസ്. പഴംതീനി വവ്വാലുകളാണ് വൈറസിന്റെ ഉറവിടം. ഇവയുടെ ഉമിനീര്, മൂത്രം, മലം എന്നിവയിലൂടെ രോഗം മനുഷ്യരിലേക്ക് എത്തുന്നു. അതുകൊണ്ട് തന്നെ വവ്വാലുകളുടെ സ്രവത്താല്‍ മലിനമായ പഴങ്ങള്‍ കഴിക്കുന്നതിലൂടെ മനുഷ്യരിലും രോഗബാധയുണ്ടാവുന്നു. അത് മാത്രമല്ല രോഗബാധയുള്ള വ്യക്തിയുമായുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് മറ്റൊരാളിലേക്ക് പകരുകയും ചെയ്യും.
ലക്ഷണങ്ങള്‍
നിപയുടെ ലക്ഷണങ്ങള്‍ പലപ്പോഴും 4-14 ദിവസത്തിനുള്ളിലാണ് പ്രത്യക്ഷപ്പെചുന്നത്. പനി, തലവേദന, മയക്കം, ആശയക്കുഴപ്പം എന്നിവയാണ് പ്രാഥമി ലക്ഷണങ്ങള്‍. എന്നാല്‍ പിന്നീട് 24-48 മണിക്കൂറിനുള്ളില്‍ കോമയിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. രോഗബാധ സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് ചികിത്സ തേടുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. അല്ലാത്ത പക്ഷം അത് മരണം വരെ സംഭവിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഒരു ചെറിയ അശ്രദ്ധ പോലും പാടില്ല ഇക്കാര്യത്തില്‍.
ഒഴിവാക്കേണ്ട പഴങ്ങള്‍
നിപ സ്ഥിരീകരിച്ചതിന് പുറകേ ചില പഴങ്ങള്‍ കൂടി നാം ഒഴിവാക്കേണ്ടതുണ്ട്. പ്രത്യേകിച്ച് വവ്വാലുകള്‍ സാധാരണയായി കഴിക്കുന്ന ചില പഴങ്ങള്‍. മാമ്പഴം, വാഴപ്പഴം, പേരക്ക, ഈത്തപ്പഴം എന്നിവ ഇതില്‍ പെടുന്നതാണ്. ഇവ കഴിക്കാതിരിക്കുക എന്നതാണ് ആദ്യത്തെ കാര്യം. അത് മാത്രമല്ല ശരിയായി കഴുകുകയോ തൊലി കളയുകയോ ചെയ്യാതെ ഈ പഴങ്ങള്‍ കഴിക്കുന്നത് അണുബാധയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയു അപകടാവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
പ്രതിരോധ നടപടികള്‍
പഴങ്ങള്‍ ഒഴിവാക്കുന്നതോടൊപ്പം തന്നെ ചില മുന്‍കരുതലുകള്‍ എടുക്കുന്നതും നല്ലതാണ്. വവ്വാലുകളുടെ സ്രവത്താല്‍ മലിനമാവുന്നതിന് സാധ്യതയുള്ള പഴങ്ങള്‍ ധാരാളമുണ്ട്. പലപ്പോഴും ഇതറിയാതെ നാം കഴിക്കുന്നത് അതിഗുരുതരമായ രോഗാവസ്ഥയിലേക്കാണ് എത്തുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പഴങ്ങള്‍ കഴിക്കരുത് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഏത് പഴമായാലും ഉപയോഗിക്കുന്നതിന് മുന്‍പ് നല്ലതുപോലെ കഴുകി വൃത്തിയാക്കി തൊലി കളഞ്ഞ് വേണം ഉപയോഗിക്കാന്‍. പരമാവധി കഴിക്കാതിരിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. സ്ഥിരമായി കൈ കഴുകുക, രോഗബാധിതനായ വ്യക്തിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്താതിരിക്കുക എന്നീ കാര്യങ്ങളെല്ലാം തന്നെ ശ്രദ്ധിക്കണം.
പഴങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍
നിപ രോഗബാധയുള്ള സമയം പഴങ്ങള്‍ കൈകാര്യം ചെയ്യുന്നത് അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. ഒരു കാരണവശാലും നിലത്തു വീണ പഴങ്ങള്‍ കഴിക്കരുത്. കാരണം ഇവ പലപ്പോഴും രോഗബാധിതരായ മൃഗങ്ങള്‍ മൂലം മലിനമായായിരിക്കാം. അതുകൊണ്ട് തന്നെ കഴിക്കുന്നതിന് മുന്‍പ് നിര്‍ബന്ധമായും എല്ലാ പഴങ്ങളും നല്ലതുപോലെ കഴുകി വൃത്തിയാക്കണം. പരമാവധി ഇവ കഴിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം.
ശരിയായ സംഭരണവും കൈകാര്യം ചെയ്യലും
എപ്പോഴും രോഗബാധ തടയുന്നതിന് വേണ്ടി പഴങ്ങള്‍ വൃത്തിയുള്ളതും അടപ്പുള്ളതുമായി പാത്രത്തില്‍ സൂക്ഷിക്കാവുന്നതാണ്. കൂടാതെ പഴങ്ങള്‍ മുറിക്കുമ്പോഴും തൊലി കളയുമ്പോഴും വൃത്തിയുള്ള പാത്രങ്ങള്‍ മാത്രം ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം. കേടായതോ ഭാഗികമായി മൃഗങ്ങള്‍ ഭക്ഷിച്ചതോ ആയ പഴങ്ങളെങ്കില് അവ പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ വൈറസിന്റെ അപകടസാധ്യതകളെക്കുറിച്ചും സുരക്ഷിതമായ പഴങ്ങളുടെ ഉപഭോഗ രീതികളെക്കുറിച്ചും ബോധവത്കരണവും ക്യാമ്പയിനുകളും സംഘടിപ്പിക്കുന്നതിനും ശ്രദ്ധിക്കണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications