Latest Updates
-
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും! -
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്! -
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
സംസ്ഥാനത്ത് വീണ്ടും നിപ: എന്താണ് വൈറസ്, സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍
സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. 2018-ല്‍ ഗുരുതരമായ അവസ്ഥയിലൂടെയാണ് കേരളം കടന്ന് പോയത്. ആ സ്ഥിതി വീണ്ടും ആവര്‍ത്തിക്കാതിരിക്കാന്‍ നാം അല്പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് വരെ നാല് തവണയാണ് കേരളത്തില്‍ നിപവൈറസ് ബാധയുണ്ടായത്. എന്താണ് നിപ വൈറസ്, എങ്ങനെ ഇതിനെ പ്രതിരോധിക്കണം, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത്, എന്താണ് എടുക്കേണ്ട മുന്‍കരുതലുകള്‍ എന്ന് നമുക്ക് നോക്കാം.
വവ്വാലില്‍ നിന്നാണ് നിപ വൈറസ് പകരുന്നത്. വൈറസ് ബാധിച്ച വവ്വാലുകളില്‍ നിന്നോ മൃഗങ്ങളില്‍ നിന്നോ ആണ് ഇത് മനുഷ്യരിലേക്ക് പടരുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പടരുന്നു. അതുകൊണ്ട് തന്നെ രോഗബാധിതനായ വ്യക്തിയെ ചികിത്സിക്കുന്നവര്‍ അതീവ മുന്‍കരുതല്‍ എടുക്കേണ്ടതായുണ്ട്.

രോഗലക്ഷണങ്ങള്‍
സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗലക്ഷണങ്ങളെക്കുറിച്ച് നമുക്ക് നോക്കാം. വൈറസ് നമ്മുടെ ശരീരത്തില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ 4- 14 ദിവസം വരെയാണ് രോഗലക്ഷണങ്ങള്‍ പ്രകടമാവാന്‍ എടുക്കുന്ന സമയം. ഈ കാലയളവിനെ ഇന്‍ക്യുബേഷന്‍ പിരിയഡ് എന്നാണ് പറയുന്നത്. ഈ സമയം തലവേദനയും, തലകറക്കവും, വയറുവേദന, ചുമ, ഛര്‍ദ്ദി, കാഴ്ചമങ്ങുന്നത് തുടങ്ങി നിരവധി ലക്ഷണങ്ങള്‍ പ്രകടമാവുന്നു. പലപ്പോഴും രോഗലക്ഷണങ്ങള്‍ പെട്ടെന്ന് തന്നെ ഗുരുതരമാവുകയും രോഗി കോമാവസ്ഥയിലേക്ക് പോവുന്നതിനുള്ള സാധ്യതയും ഉണ്ട്. ഇത് ശ്വാസകോശത്തേയും തലച്ചോറിനേയും ഒരുപോലെ ബാധിക്കുന്നു.
എന്താണ് നിപ വൈറസ്?
എന്താണ് നിപ വൈറസ് എന്ന് നമുക്ക് നോക്കാം. ഹെനിപാ വൈറസ് ജനുസിലെ നൈപ വൈസ് പാരമിക്സോ വൈറിഡേ ഫാമിലിയിലെ അംഗമായാണ് കണക്കാക്കുന്നത്. ആര്, എന്‍. ഐ വൈറസ് എന്നാണ് ഇത് അറിയപ്പെടുന്നത്. മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്ക് പകരുന്ന വൈറസ് ആയതിനാല്‍ വളരെയധികം ജാഗ്രത പാലിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ അല്പം കൂടുതല്‍ ശ്രദ്ധിക്കണം.
രോഗം സ്ഥിരീകരിക്കുന്നത്
രോഗം സ്ഥിരീകരിക്കുന്നതിന് വേണ്ടി തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നും ഉള്ള സ്രവങ്ങള്‍ പരിശോധന നടത്തുന്നു. ഇതിനോടൊപ്പം തന്നെ രക്തം, മൂത്രം, തലച്ചോറിലെ സെറിബ്രോ സ്പൈനല്‍ ഫ്ളൂയിഡ് എന്നിവയില്‍ നിന്നും സാമ്പിളുകള്‍ എടുത്ത് പരിശോധന നടത്തുന്നു. ആര്‍ടിപിസിആര്‍ നടത്തിയാണ് രോഗം സ്ഥിരീകരിക്കുന്നത്. കൂടുതല്‍ ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ട ഒരു സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളതും.
എന്തൊക്കെ മുന്‍കരുതലുകള്‍?
പലപ്പോഴും രോഗാവസ്ഥ സ്ഥിരീകരിച്ച് കഴിഞ്ഞാണ് പലരും ചികിത്സക്കായി എത്തുന്നത്. ആദ്യ ലക്ഷണങ്ങള്‍ കണ്ട് കഴിഞ്ഞാല്‍ സ്വയം ചികിത്സ നടത്തുന്നു. എന്നാല്‍ രോഗാവസ്ഥയില്‍ മാറ്റം വരാതെ പലപ്പോഴും വീണ്ടും ചികിത്സ്ക്ക് എത്തുന്നവരില്‍ പലപ്പോഴും രോഗാവസ്ഥ അതിസങ്കീര്‍ണമായി മാറുന്നു. അതുകൊണ്ട് തന്നെ രോഗപ്രതിരോധമാണ് ആദ്യത്തെ കാര്യം. വവ്വാലിന്റെ ആവാസ കേന്ദ്രങ്ങളില്‍ പോവാതിരിക്കുകയും വവ്വാല് കടിച്ച പഴങ്ങളോ മറ്റോ കഴിക്കാതിരിക്കുകയും സ്പര്‍ശിക്കാതിരിക്കുകയും ചെയ്യുക എന്നതാണ് ആദ്യത്തെ മുന്‍കരുതല്‍.
രോഗം പകരാതിരിക്കാന്‍
രോഗാവസ്ഥ പലപ്പോഴും അതി കഠിനമാണ് എന്നതില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ രോഗം പകരാതിരിക്കുന്നതിന് വേണ്ടി നാം എപ്പോഴും മുന്‍കരുതലുകള്‍ സ്വീകരിക്കണം. കൃത്യമായി മാസ്ക് ധരിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും ശ്രദ്ധിക്കുക. കൂടാതെ വ്യക്തിശുചിത്വം പാലിക്കുന്നതിനും ശ്രദ്ധിക്കണം. കൈകള്‍ എപ്പോഴും സോപ്പും വെള്ളവും ഉപയോഗിച്ച് ചുരുങ്ങിയത് 20 സെക്കന്റ് എങ്കിലും കഴുകുന്നതിന് ശ്രദ്ധിക്കണം. സാനിറ്റൈസര്‍ ഉപയോഗിക്കുന്നതും നല്ലതാണ്.
മുന്‍കരുതല്‍
രോഗം പടരാതിരിക്കുന്നതിന് വേണ്ടി രോഗിയുമായി ചുരുങ്ങിയത് ഒരു മീറ്റര്‍ എങ്കിലും അകലം പാലിക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ രോഗി ഉപയോഗിക്കുന്ന വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കുന്നതും രോഗിയെ പരിചരിക്കുമ്പോള്‍ മാസ്ക് ധരിക്കുന്നതിനും ശ്രദ്ധിക്കണം. ഇവയെല്ലാം തന്നെ പ്രത്യേകം സൂക്ഷിക്കുന്നതിനും സാനിറ്റൈസ് ചെയ്യുന്നതിനും ശ്രദ്ധിക്കണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
