Latest Updates
-
ജൂൺ 22 ബുധൻ കർക്കടകത്തിലേക്ക്: കരിയറിലും ബിസിനസ്സിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
തിരുവാതിര ഞാറ്റുവേല 2026: മഴക്കാലം തുടങ്ങുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാമോ? -
2026 ജൂൺ 20: ഇന്ന് അതിശക്തമായ രവിയോഗം; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
ജൂൺ 20 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ആർക്കൊക്കെ? -
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും -
ഫാദേഴ്സ് ഡേ സ്പെഷ്യൽ: അച്ഛന്മാർക്ക് കരുത്തേകാൻ ദിവസവും 12 മിനിറ്റ് മതി; ആരോഗ്യകരമായ മാറ്റങ്ങൾക്കായി ഇതാ ചില ലളിതമായ വഴികൾ -
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും!
രാത്രി 10 മണി കഴിഞ്ഞുള്ള ഈ ലക്ഷണങ്ങള്‍ പക്ഷാഘാത സൂചനയാവാം, ഇന്ന് മുതല്‍ ശ്രദ്ധിക്കാം
ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാലത്തിലൂടെയാണ് നാം ഇപ്പോള്‍ കടന്ന് പോവുന്നത്. അത്രയധികം രോഗങ്ങളും രോഗാവസ്ഥകളും ലക്ഷണങ്ങളുമാണ് ഇന്ന് ഉണ്ടായിരിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ആരോഗ്യത്തിനെ ശ്രദ്ധിക്കുമ്പോള്‍ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങളേയും ഗൗരവമായി തന്നെ എടുക്കണം. പലപ്പോഴും പലരും നിസ്സാരമായി വിടുന്ന ചില ലക്ഷണങ്ങള്‍ പിന്നീട് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണമാവാം.
അതില്‍ ഒന്നാണ് പക്ഷാഘാതം, സ്ട്രോക്ക് ശരീരത്തെ എത്രത്തോളം പ്രതിസന്ധിയില്‍ ആക്കും എന്നത് പലര്‍ക്കും അറിയാം. പ്രത്യേകിച്ച് രാത്രികാല സ്ട്രോക്ക് ആണ് അപകടകരമായ അവസ്ഥ സൃഷ്ടിക്കുന്നത്. പലപ്പോഴും ഇതിന്റെ ലക്ഷണങ്ങള്‍ പ്രകടമാവുന്നതും രാത്രിയില്‍ തന്നെയാണ്. പ്രത്യേകിച്ച് പത്ത് മണിക്ക് ശേഷം ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങള്‍ നിസ്സാരമാക്കാതെ കൃത്യമായ പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം. എന്തൊക്കെയാണ് രാത്രികാല സ്ട്രോക്ക് ലക്ഷണങ്ങള്‍ എന്ന് നോക്കാം.

പെട്ടെന്നുള്ള മരവിപ്പ് അല്ലെങ്കില്‍ ബലഹീനത
ശരീരത്തിന് പെട്ടെന്നുള്ള മരവിപ്പോ അല്ലെങ്കില്‍ ബലമില്ലാത്ത പോലെ അനുഭവപ്പെടുകയും ചെയ്യുന്നുണ്ടെങ്കില്‍ അതിനെ ഒരിക്കലും നിസ്സാരമാക്കരുത്. കാരണം ഇതൊരു സൂചനയാണ് എന്നതാണ് സത്യം. പലപ്പോഴം നിങ്ങള്‍ക്ക് ശരീരത്തിന്റെ ഏതെങ്കിലും ഒരു വശത്ത് ഇത്തരം മരവിപ്പോ അല്ലെങ്കില്‍ ബലമില്ലാത്ത അവസ്ഥയോ തോന്നുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. അതോടൊപ്പം തന്നെ സംസാരിക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും ചിലരില്‍ കണ്ടേക്കാം. ഇതെല്ലാം ഗൗരവത്തോടെ കാണേണ്ട ലക്ഷണങ്ങള്‍ തന്നെയാണ്.
ആശയക്കുഴപ്പം അല്ലെങ്കില്‍ സംസാരിക്കുന്നതില്‍ ബുദ്ധിമുട്ട്
രാത്രിയില്‍ ഉണ്ടാവുന്ന പക്ഷാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് ആശയക്കുഴപ്പമോ അല്ലെങ്കില്‍ സംസാരിക്കുന്നതിനുള്ള ബുദ്ധിമുട്ടോ. ഇത്തരം അവസ്ഥകള്‍ ഒരിക്കലും നിസ്സാരമാക്കരുത്. അത് വഴി നിങ്ങള്‍ക്ക് രോഗാവസ്ഥയുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു. ആശയവിനിമയം നടത്താന്‍ കഴിയാത്ത അവസ്ഥയുണ്ടെങ്കില്‍ പ്രിയപ്പെട്ടവരുടെ സഹായം തേടുന്നതിന് ശ്രദ്ധിക്കണം. ഇതൊരു സ്ട്രോക്ക് ലക്ഷണമായിരിക്കാം. അതുകൊണ്ട് തന്നെ വേഗത്തില്‍ പരിഹാരം കാണണം.
പെട്ടെന്നുള്ള കാഴ്ച പ്രശ്നങ്ങള്‍
രാത്രികാലങ്ങളില്‍ കാഴ്ച സംബന്ധമായ പ്രശ്നങ്ങള്‍ ബാധിക്കുന്നുണ്ടെങ്കിലും അല്പം ശ്രദ്ധിക്കാം. കാരണം ഇതും സ്ട്രോക്കിന്റെ ലക്ഷണങ്ങളില്‍ വരുന്നതാണ്. പ്രത്യേകിച്ച് രണ്ട് കണ്ണുകളിലും ഒരുപോലെയുള്ള അവസ്ഥകള്‍ ഉണ്ടാവുകയാണെങ്കില്‍ അത് നിസ്സാരമാക്കരുത്. ഇത് പെട്ടെന്ന് തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ട അവസ്ഥയാണ്. പലപ്പോഴും ഈ പ്രശ്നങ്ങള്‍ രാത്രിയിലാണ് കൂടുതല്‍ വഷളാവുന്നതും. അതുകൊണ്ട് തന്നെ ഇതിനെയൊന്നും നിസ്സാരവതകരിക്കരുത്.
കഠിനമായ തലവേദന
നിങ്ങളില്‍ തലവേദന ഒരു സ്ഥിരം രോഗാവസ്ഥയാണെങ്കില്‍ പോലും പെട്ടെന്നുണ്ടാവുന്ന കാരണങ്ങളില്ലാതെയുള്ള തലവേദന നിസ്സാരമാക്കരുത്. കാരണം ഇത് സ്ട്രോക്കിന്റെ ലക്ഷണങ്ങളില്‍ മുന്നില്‍ തന്നെയാണ്. പ്രത്യേകിച്ച് മുകളില്‍ സൂചിപ്പിച്ച തരത്തിലുള്ള ലക്ഷണങ്ങളോടെയാണ് തലവേദന ഉണ്ടാവുന്നതെങ്കില്‍ ഒരിക്കലും അതിനെ അവഗണിക്കരുത്. മാത്രമല്ല ഇത് നിങ്ങളുടെ ഉറക്കം പോലും നഷ്ടപ്പെടുന്ന തരത്തിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തലവേദനയെ എപ്പോഴും ഒരു മുന്നറിയിപ്പായി തന്നെ കണക്കാക്കണം.
ബാലന്‍സ് നഷ്ടപ്പെടുന്നത്
ശരീരത്തിന്റെ ബാലന്‍സ് പെട്ടെന്ന് നഷ്ടപ്പെടുന്ന അവസ്ഥയും അല്പം ശ്രദ്ധിക്കണം. ഇതൊരു സ്ട്രോക്കിന്റെ മുന്നറിയിപ്പ് തന്നെയായിരിക്കാം. എഴുന്നേല്ക്കുമ്പോള് നടക്കാന്‍ സാധിക്കാത്ത അവസ്ഥയും പെട്ടെന്ന് ബാലന്‍സ് നഷ്ടപ്പെടുകയും ചെയ്യുന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു ലക്ഷണം തന്നെയാണ്. ഇതാകട്ടെ രാത്രിയില്‍ കൂടുതലാവുന്നത് പക്ഷാഘാതത്തിന് മുന്നോടിയായി ശരീരത്തിന് നല്കുന്ന ലക്ഷണങ്ങളില്‍ ഒന്നായിരിക്കും.
എപ്രകാരം പ്രതിരോധം?
എപ്രകാരം നിങ്ങള്‍ക്ക് ഇതിനെ പ്രതിരോധിക്കാം എന്നത് ശ്രദ്ധേയമാണ്. എപ്പോഴും ആക്റ്റീവ് ആയിരിക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ സമ്മര്‍ദ്ദത്തെ നിയന്ത്രണ വിധേയമാക്കുകയും ചെയ്യുക. അതോടൊപ്പം തന്നെ യോഗ സ്ഥിരമാക്കുക. തലച്ചോറിനെ ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിന് ശ്രദ്ധിക്കണം. പുകവലി, മദ്യപാനം പോലുള്ള ദു:ശീലങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ ആരോഗ്യകരമായ ജീവിത ശൈലി നിലനിര്‍ത്തുക. മുകളില്‍ പറഞ്ഞ എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുന്നതിന് ശ്രദ്ധിക്കണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications