Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ജോലി രാത്രിയാണോ, എന്നാല്‍ പ്രമേഹം ഒന്ന് സൂക്ഷിച്ചോ, വിടാതെ പിടികൂടും
പ്രമേഹം എന്ന രോഗാവസ്ഥ നിങ്ങളെ വളരെയധികം ബാധിക്കുന്ന ചില അവസരങ്ങള്‍ ഉണ്ടാവുന്നു. അതില്‍ ഒന്നാണ് രാത്രിയിലെ ജോലി എന്നാണ് പഠനങ്ങള്‍ പറയുന്നത്. രാത്രി ജോലി ചെയ്യുന്നവരില്‍ പകലിനെ അപേക്ഷിച്ച് പ്രമേഹത്തിനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. രാത്രികാല ഷിഫ്റ്റുകള്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ കാര്യത്തില്‍ ചില പ്രതിസന്ധികള്‍ ഉണ്ടാക്കുകയും പ്രോട്ടീന്‍ താളം തെറ്റിക്കുകയും ചെയ്യുന്നതിന്റെ ഫലമായാണ് പ്രമേഹമുണ്ടാവുന്നത് എന്നാണ് അമേരിക്കയിലെ വാഷിംഗ്ടണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പഠനത്തില്‍ പറയുന്നത്.
രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവരില്‍ പ്രമേഹമോ അല്ലെങ്കില്‍ അമിതവണ്ണമോ ഉണ്ടാവുന്നതിനുള്ള സാധ്യതയെപ്പറ്റി നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. പലപ്പോഴും ഇത് നിങ്ങള്‍ ശ്രദ്ധിക്കാതെ വിടുന്നത് ഗുരുതരമായ അവസ്ഥകള്‍ ഭാവിയില്‍ ഉണ്ടാക്കുന്നു. രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന വ്യക്തികളെങ്കില്‍ ഇവര്‍ക്ക് പ്രമേഹം, പൊണ്ണത്തടി, മറ്റ് ഉപാപചയ വൈകല്യങ്ങള്‍ക്കുള്ള സാധ്യതയെ തള്ളിക്കളയാന്‍ സാധിക്കുകയില്ല. എന്തുകൊണ്ടാണ് ഇപ്രകാരം സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം.

എന്തുകൊണ്ട് പ്രമേഹം?
എന്തുകൊണ്ടാണ് നൈറ്റ്ഷിഫ്റ്റിലെ ജോലി പ്രമേഹത്തിന് കാരണമാകുന്നത് എന്ന് നമുക്ക് നോക്കാം. അത് പലപ്പോഴും നിങ്ങളുടെ ഉപാപചയത്തിന് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. അത് കൂടാതെ ശരീരത്തില്‍ വീക്കം വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. ജേണല്‍ ഓഫ് പ്രോട്ടിയോം റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍, ആണ് ഇത്തരം ഒരു നിഗമനത്തില്‍ എത്തിയത്. പലപ്പോഴും രാത്രിയും പകലും എന്ന കണ്‍ഫ്യൂഷനിലേക്ക് ശരീരം എത്തുന്നു. അത് ദീര്‍ഘകാല ആരോഗ്യ പ്രത്യാഘാതങ്ങള്‍ക്കും മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്ന.
പഠനം ഇപ്രകാരം
രാത്രികാല ഷിഫ്റ്റുകളില്‍ ജോലി ചെയ്ത വ്യക്തികളുടെ രക്തസാമ്പിളുകളുമായി നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രമേഹം തിരിച്ചറിഞ്ഞത്. രോഗപ്രതിരോധ സംവിധാന കോശങ്ങളിലെ പ്രോട്ടീനുകളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രമേഹം കൂടുന്നതെന്ന് കണ്ടെത്തിയതും അത് പഠനനിഗമനമായി എത്തിയതും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. അതോടൊപ്പം തന്നെ ഇന്‍സുലിന്‍ ഉത്പാദനത്തിനും മാറ്റങ്ങള്‍ കണ്ടെത്തി.
രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു
രാത്രിയിലെ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവരില്‍ രക്തസമ്മര്‍ദ്ദവും വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് പലപ്പോഴും ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും മുന്‍ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ഈ സമയം അതിന് പരിഹാരം കാണുന്നതിന് വേണ്ടി നാം ശ്രദ്ധിക്കേണ്ട ചില പൊടിക്കൈകള്‍ ഉണ്ട്. ഇത് പ്രമേഹത്തെ നിയന്ത്രണ വിധേയമാക്കുകയും അതോടൊപ്പം തന്നെ നിങ്ങളുടെ അമിതവണ്ണത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.
ആരോഗ്യകരമായ ജീവിതശൈലി
എപ്പോഴും ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുന്നതിന് ശ്രദ്ധിക്കുക. അതിന്റെ ഫലമായി പലപ്പോഴും മെറ്റബോളിസം നിലനിര്‍ത്തുന്നതിനും ശാരീരിക പ്രവര്‍ത്തനങ്ങള്‍ കൃത്യമാക്കുന്നതിനും സാധിക്കുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. പല വിധത്തിലുള്ള ജീവിത ശൈലി രോഗങ്ങളെ പൂര്‍ണമായും പ്രതിരോധിക്കുകയും ചെയ്യുന്നു.
ജലാംശം നിലനിര്‍ത്തുക
ശരീരത്തില്‍ എപ്പോഴും ജലാംശം നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കുക. അത് കൂടാതെ ടോക്‌സിന്‍ പുറന്തള്ളുന്നതിനും വൃക്കകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിനും സഹായിക്കുന്നു ആവശ്യത്തിന് വെള്ളം കുടിക്കുന്നത്. ഇത് നിങ്ങളുടെ ശാരീരിക പ്രവര്‍ത്തനങ്ങളെ എല്ലാം മികച്ചതാക്കുന്നു. എല്ലാ അര്‍ത്ഥത്തിലും ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് ധാരാളം വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കണം.
ഭക്ഷണം ശ്രദ്ധിക്കണം
ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും പ്രമേഹത്തേയും അമിത രക്തസമ്മര്‍ദ്ദത്തെ പരിഹരിക്കുന്നതിനും ആരോഗ്യകരവും പോഷകസമ്പുഷ്ടവുമായ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ ശക്തമായ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള ഭക്ഷണങ്ങള്‍ ശീലമാക്കണം. ഇതെല്ലാം നിങ്ങളില്‍ കൂടുതല്‍ ആരോഗ്യം നല്‍കുന്നു. ഫൈബറും പ്രോട്ടീനും എല്ലാം അടങ്ങിയ ഭക്ഷണങ്ങള്‍ സ്ഥിരമാക്കുക.
കൊഴുപ്പ് കുറക്കാം
ശരീരത്തില്‍ നിന്നും കൊഴുപ്പിനെ പൂര്‍ണമായും പിന്തള്ളാവുന്നതാണ്. അതിന് വേണ്ടി ഭക്ഷണത്തില്‍ അനാരോഗ്യകരമായ കൊഴുപ്പിന്റെ അളവ് കുറക്കുന്നതിന് ശ്രദ്ധിക്കണം. അതോടൊപ്പം തന്നെ സംസ്‌കരിച്ച ഭക്ഷണം ഒഴിവാക്കുകയും ഭക്ഷണം പരമാവധി വീട്ടില്‍ നിന്ന് തന്നെ പാചകം ചെയ്ത് കഴിക്കുന്നതിനും ശ്രദ്ധിക്കാം. ഇതെല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications