For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൂത്രപരിശോധനയിലൂടെ ക്ഷയം കണ്ടെത്താം

|

X-Ray
ബാംഗ്ലൂര്‍: മൂത്രപരിശോധനയിലൂടെ ക്ഷയരോഗം കണ്ടെത്താമെന്ന് ന്യൂഡല്‍ഹിയിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ജെനറ്റിക് എന്‍ജിനീയറിങ് ആന്റ് ബയോടെക്‌നോളജിയിലെ ശാസ്ത്രജ്ഞര്‍. ഇപ്പോള്‍ തുപ്പല്‍, രക്തസാംപിള്‍ പരിശോധിച്ചാണ് രോഗത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നത്.

ഇതിനേക്കാള്‍ എത്രയോ ചെലവുകുറഞ്ഞതും വേഗതയേറിയതുമായ രീതിയായിരിക്കും മൂത്രപരിശോധന. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റി ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു.

വൊളട്ടയില്‍ ഓര്‍ഗാനിക് കോംപൗണ്ടുകള്‍ ക്ഷയരോഗികളിലും ആരോഗ്യമുള്ള ഒരാളിലും വ്യത്യാസപ്പെട്ടിരിക്കും. ഈ കോംപൗണ്ടുകളുടെ സാന്നിധ്യം തിരിച്ചറിയാന്‍ ഒരു ഇലക്ട്രോണിക് ഉപകരണം വികസിപ്പിച്ചെടുത്താല്‍ മാത്രം. സെക്കന്റുകള്‍ക്കുള്ളില്‍ ഒരാള്‍ക്ക് രോഗമുണ്ടോ ഇല്ലയോ എന്നു വ്യക്തമാവും-പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വീരേന്ദര്‍ സിങ് ചൗഹാനും രഞ്ജന്‍ കുമാര്‍ നന്ദയും അറിയിച്ചു.

English summary

Urine Test, Tuberculosis, ക്ഷയരോഗം, മൂത്രപരിശോധന

Through urin test we can detect tuberculosis, Its fast and inexpensive, says,Scientists at the International Centre for Genetic Engineering and Biotechnology (ICGEB) in New Delhi."Among numerous volatile molecules present in urine samples, the levels of five VOCs were found to be significantly altered and together form a molecular signature that can accurately discriminate TB patients from non-TB individuals. We have demonstrated the potential of urinary VOCs as a TB disease marker," the researchers said in their paper
Story first published: Friday, August 5, 2011, 12:53 [IST]
X
Desktop Bottom Promotion