For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാനസിക രോഗം സുഖപ്പെടുത്താന്‍ യോഗ

By Nisha Bose
|

Yoga
യോഗ ഇനി വെറും വ്യായാമ മാര്‍ഗ്ഗമല്ല. മാനസിക രോഗികളില്‍ യോഗ ചികിത്സ ഫലപ്രദമാകുന്നുണ്ടെന്ന് നാഷ്ണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സില്‍ (നിംഹാന്‍സ്) നടന്ന ഒരു പഠനത്തില്‍ കണ്ടെത്തി.

വിഷാദ രോഗത്തിനും സിസോഫ്രേനിയ(ഉന്മാദം)യ്ക്കും ഇരയായ രോഗികളില്‍ യോഗാ തെറാപ്പി ഫലപ്രദമാണെന്നാണ് നിംഹാന്‍സ് നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയത്. യോഗതെറാപ്പിയ്ക്കു വിധേയരാവുന്ന രോഗികളില്‍ ജീവശാസ്ത്രപരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിച്ചത്.

പ്രായാധിക്യം മൂലമുള്ള ഓര്‍മ്മ നഷ്ടപ്പെടല്‍, വിഷാദ രോഗം, സിസോഫ്രേനിയ തുടങ്ങിയ രോഗങ്ങള്‍ക്ക് മറ്റു മരുന്നുകളോടൊപ്പം യോഗ തെറാപ്പിയും നല്‍കുന്നത് വേഗത്തില്‍ രോഗം ഭേദമാകാന്‍ സഹായിക്കുന്നുണ്ടെന്നാണ് നിംഹാന്‍സ് അധികൃതര്‍ പറയുന്നത്.

ഇതു പോലെത്തന്നെ 'ഓം' ശബ്ദം കേള്‍പ്പിക്കുന്നതും വിഷാദ രോഗികളില്‍ ഫലം ചെയ്യുന്നുണ്ടെന്ന് നിംഹാന്‍സ് അഡ്വാന്‍സ്ഡ് യോഗ സെന്ററിലെ ഡോക്ടര്‍ ബിഎന്‍ ഗംഗാധര്‍ അഭിപ്രായപ്പെട്ടു.

English summary

Yoga, Hospital, Mental Disorder, Treatment, Doctor, യോഗ, മാനസിക രോഗം, ചികിത്സ, ഡോക്ടര്‍, ബാംഗ്ലൂര്‍

Yoga is no longer a traditional fitness workout. The National Institute of Mental Health and Neuro-Sciences (Nimhans) not only has a 45-minute yoga package to treat psychiatric disorders like depression and schizophrenia, but has started comparing its curative effects with general medicine.
Story first published: Monday, July 4, 2011, 11:45 [IST]
X
Desktop Bottom Promotion