For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കക്കിരിയില്‍ ബാക്ടീരിയ; ജര്‍മ്മനിയില്‍ 10 മരണം

By Ajith Babu
|

10 Dead As 'Killer Cucumber' Outbreak Spreads
ബെര്‍ലിന്‍: മാരകമായ ഇ കോളി ബാക്ടീരിയ അടങ്ങിയ കക്കിരി ഭക്ഷിച്ച് 10 പേര്‍ മരിച്ചത് ജര്‍മനിയില്‍ ഭീതി പരത്തുന്നു.. സ്‌പെയിനില്‍നിന്ന് ഇറക്കുമതി ചെയ്ത 'ഓര്‍ഗാനിക് കക്കിരി' കഴിച്ച 270ഓളം പേര്‍ ആശുപത്രികളില#് ചികിത്സയിലാണ്.

ഇ കോളി ബാധ മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയായ ഹീമോലിറ്റിക് യുറേമിക് സിന്‍ഡ്രോം (എച്ച്.യു.എസ്.) ബാധിച്ചാണ് മരണങ്ങള്‍ നടന്നിരിയ്ക്കുന്നത്. സാധാരണയായി കുട്ടികളെയാണ് കൂടുതല്‍ ബാധിക്കാറുള്ളത്. എന്നാല്‍ ജര്‍മനിയില്‍ രോഗം ബാധിച്ചവരില്‍ ഭൂരിപക്ഷവും മുതിര്‍ന്നവരാണ്. ലോകത്തുതന്നെ ഇത്രയധികം പേര്‍ക്ക് ഒന്നിച്ച് രോഗം ബാധിക്കുന്നത് അപൂര്‍വമാണെന്നും യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവെന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ വ്യക്തമാക്കി.

ഹാംബര്‍ഗിലും പരിസരപ്രദേശങ്ങളിലുമാണ് കൂടുതല്‍ പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്. ഈ പ്രദേശങ്ങളിലുള്ളവരോട് കക്കിരി, തക്കാളി തുടങ്ങിയവ ഉപയോഗിക്കരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

രക്തത്തിന്റെയും വൃക്കയുടെയും കേന്ദ്രനാഡീ വ്യൂഹത്തിന്റെയും പ്രവര്‍ത്തനത്തെ തകരാറിലാക്കാന്‍ ഈ ബാക്ടീരിയകള്‍ക്കുകഴിയും.

സ്വീഡന്‍, ഡെന്മാര്‍ക്ക്, നെതര്‍ലന്‍ഡ്‌സ്, യു.കെ. എന്നിവിടങ്ങളിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്‌പെയിനില്‍ നിന്നുള്ള ഇറക്കുമതി സംബന്ധിച്ച് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി.

English summary

Cucumber, E.coli Bacteria, Death, Germany, Vegetable, Food, കക്കിരി, ബാക്ടീരിയ, ജര്‍മ്മനി, മരണം, പച്ചക്കറി, രോഗം

The world's biggest outbreak of a deadly form of E.coli bacteria has claimed another life as it continues to spread across Europe.Health officials say the virus, believed to have originated from organic cucumbers imported from Spain, has killed 10 people and infected hundreds more in Germany
Story first published: Monday, May 30, 2011, 10:52 [IST]
X
Desktop Bottom Promotion