For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇവിടെ, ഗര്‍ഭപാത്രത്തില്‍ ഉറങ്ങാം

By Lakshmi
|
ഉറക്കക്കുറവ് ഇന്നത്തെക്കാലത്ത് മിക്കവരും നേരിടുന്ന ഒരു പ്രശ്‌നമാണ്, തുടര്‍ച്ചയായുണ്ടാകുന്ന ഉറക്കപ്രശ്‌നങ്ങള്‍ കാരണം മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടിവരുന്നവരും കുറവല്ല.

ഇങ്ങനെ ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ഒരുപരിഹാരം കണ്ടെത്തിയിരിക്കുകയാണ് കാനറി ഐലന്റിലെ ഒരു ഹോട്ടല്‍ അധികൃതര്‍. ഹോട്ടലില്‍ എത്തുന്നവരില്‍ അറുപത് ശതമാനം പേര്‍ക്കും ഉറക്കപ്രശ്‌നങ്ങളുണ്ട. ഇതില്‍ മൂന്നിലൊന്നുപേര്‍ക്ക് രാത്രയില്‍ ഉറക്കമേയില്ലാത്ത അവസ്ഥയാണെന്നാണ് ഹോട്ടലുകാര്‍ പറയുന്നത്.

ഇത്തരമാളുകളെ ഉദ്ദേശിച്ചാണ് ഇവിടത്തെ ചികിത്സ. അമ്മയുടെ ഗര്‍ഭപാത്രം പോലെ സുരക്ഷിതമായ ഒരു അറയാണ് ചികിത്സയ്ക്ക് വേണ്ടി ഇവിടെ ഒരുക്കിയിരിക്കുന്നത്. ശരിയ്ക്കും പറഞ്ഞാല്‍ അമ്മയുടെ ഉദരത്തിലെ സുരക്ഷിതത്വം നല്‍കുന്ന ഒരു മുറി.

ഇവിടെക്കിടന്ന് സുഖമായി ഉറങ്ങാം. സുരക്ഷിതത്വബോധം ഇല്ലാത്തവരിലാണ് പൊതുവേ ഉറക്കം കുറയുന്നത്. പക്ഷേ ഈ ഗര്‍ഭപാത്രത്തിലെ സുരക്ഷിതത്വത്തില്‍ ഉറങ്ങാതിരിക്കാന്‍ ഒരാള്‍ക്കുമാവില്ലത്രേ. ഈ മുറിക്ക് ഹോട്ടലുകാര്‍ ഗര്‍ഭപാത്രം എന്നുതന്നെയാണ് പേരിട്ടിരിക്കുന്നത്.

ജീവന്‍ തുടങ്ങുന്നയിടത്തുനിന്നു തന്നെ പുതിയ ജീവിതയാത്ര തുടങ്ങുക എന്ന സങ്കല്‍പ്പത്തിലാണ് ഈ മുറി പണിതിരിക്കുന്നതെന്നും ഇവര്‍ പറയുന്നു.

പ്രവേശന കവാടം മുതല്‍ ചുവപ്പും പിങ്കും കാര്‍പ്പെറ്റുകള്‍ കൊണ്ടാണ് മുറി അലങ്കരിച്ചിരിക്കുന്നത്. വളരെ സാവധാനം ഈ മുറി കറങ്ങുക കൂടി ചെയ്യുമ്പോള്‍ ഗര്‍ഭപാത്രത്തിനുള്ളിലാണെന്ന പ്രതീതി ഇതിനുള്ളിലുള്ളവര്‍ക്ക് ഉണ്ടാകുമത്രേ.

മുറിയില്‍ സജ്ജീകരിച്ചിരിക്കുന്ന ചുവന്ന നിറത്തിലുള്ള വാട്ടര്‍ ബെഡുകള്‍, മുറിയില്‍ ഒഴുകിയെത്തുന്ന നേര്‍ത്ത സംഗീതം എന്നിവയെല്ലാം ഈ ചിന്തകള്‍ക്ക് കരുത്തേകും.

ഇത്തരമൊരു മുറി ഒരുക്കിയതിന് നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് അധികൃതര്‍ പറയുന്നു. ചികിത്സയ്ക്കായി ബുക്കു ചെയ്യുന്ന ആര്‍ക്കും മുറി ലഭിക്കും. തുടക്കത്തില്‍ ചികിത്സാച്ചെലവ് 35 യൂറോയാണ്. അതായത് 2,170 രൂപ!

English summary

Sleep, Insomnia, Womb, Hotel, Canary, ഉറക്കം, ഹോട്ടല്‍, ഗര്‍ഭപാത്രം, കാനറി

The Corallium Spa at the Lopesan Cota Meloneras resort on the Canary Islands has created a "womb room" designed to "re-create the journey of life starting with where it all began, and to help the people who are suffering with insomnia,
Story first published: Friday, February 11, 2011, 13:39 [IST]
X