For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹം മണത്തറിയുന്ന പാസ്‌കോ

By Lakshmi
|

Pasco
കുറ്റവാളികളെ മണത്തറിയാനും ബോംബ് വച്ചിട്ടുണ്ടെങ്കില്‍ അത് കണ്ടുപിടിക്കാനുമെല്ലാം മനുഷ്യരേക്കാള്‍ മിടുക്കരാണ് നായകളെന്ന് നമുക്കറിയാം.

വര്‍ധിച്ച ഘ്രാണശക്തിയാണ് ഇതിന് നായകളെ സഹായിക്കുന്നത്. ഇതുപോലെ മനുഷ്യരിലെ രോഗങ്ങളും നായകള്‍ക്ക് തിരിച്ചറിയാന്‍ കഴിയുമെന്നാണ് ആസ്‌ത്രേലിയയിലെ ജൂണി ജയില്‍ വളര്‍ത്തുന്ന പാസ്‌കോ എന്ന നായയുടെ രീതികള്‍ വ്യക്തമാക്കുന്നത്.

പന്ത്രണ്ടുമാസം പ്രായമുള്ള പാസ്‌കോയാണ് തടവുപുള്ളികളില്‍ രോഗങ്ങള്‍ പ്രത്യേകിച്ചും പ്രമേഹബാധയുണ്ടോയെന്നകാര്യം മണത്തറിയുന്നത്. പ്രമേഹം കണ്ടെത്താന്‍ പരിശീലനം നല്‍കിയിരിക്കുകയാണ് പാസ്‌കോയ്ക്ക്.

ശരീരഗന്ധവും ശ്വാസവുമെല്ലാം മണത്താണ് പാസ്‌കോയെന്ന ചെറുവീരന്‍ തടവുകാരിയെ പ്രമേഹം കണ്ടെത്തുന്നത്. പാകമായ പഴങ്ങളുടേതുപോലെ മധുരമുള്ള മണമാണ് ഒരാളില്‍ നിന്നും പുറപ്പെടുന്നതെങ്കില്‍ ആയാളുടെ ര്ക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുതലായിരിക്കുമെന്ന് പാസ്‌കോ വ്യക്തമാക്കും.

അതല്ല ആസിഡ് മണമാണ് ആളുകളില്‍ നിന്നും ലഭിക്കുന്നതെങ്കില്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറവാണെന്ന് പോസ്‌കോയ്ക്ക് മനസ്സിലാകുമത്രേ.

നല്ല വികൃതിയായ പോസ്‌കോ സദാസമയവും തടവുകര്‍ക്കൊപ്പം വികൃതികള്‍ കളിച്ച് നടക്കുകയാണ് പതിവ്. തടവുകാരില്‍ എല്ലാവര്‍ക്കും പാസ്‌കോ പ്രിയപ്പെട്ടവനാണുതാനും.

കളിയും ചിരിയുമൊക്കെയാണെങ്കിലും തടവുകാരുടെ പ്രമേഹം കണ്ടെത്തുന്നതിനൊപ്പം ഇവരെ ജയില്‍ ആശുപത്രിയില്‍ എത്തിക്കേണ്ട ചുമതലയും പാസ്‌കോയ്ക്ക് തന്നെ.

English summary

Diabetes, Jail, Dog, Australia, പ്രമേഹം, നായ, ജയില്‍, ആസ്‌ത്രേലിയ

Jail dog Pasco can detect the duabetic persons amoung the Junee jail inmates in Australia. Pascoe learns to follow his nose - with sweet, fruity smells warning of high blood sugar levels or rusty, acidic smells indicating low blood sugar - he will be given to a family with a diabetic child to alert them to changes in glucose levels,
Story first published: Friday, February 4, 2011, 16:08 [IST]
X
Desktop Bottom Promotion