Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഗുളികകള്‍ മുറിച്ചു കഴിയ്ക്കരുതേ

ഇത്തരത്തിലുള്ള സ്വയം ചികിത്സ എത്ര അപകടകരമാണെന്നകാര്യം പലര്‍ക്കും അറിയില്ലെന്നതാണ് സത്യം. ഇനി ഡോക്ടറെ കണ്ടാല്‍ത്തന്നെയും നിര്‍ദ്ദേശിച്ച ഡോസിലുള്ള ഗുളിക കിട്ടിയില്ലെങ്കില്‍ കിട്ടുന്നതുവാങ്ങി മുറിച്ചുപയോഗിക്കുന്നവരാണ് മറ്റൊരു കൂട്ടര്.
250എംജി യുടെ ഗുളിക കഴിയ്ക്കാനാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചതെങ്കില്‍ 500 എംജിയുടേത് വാങ്ങി നേര്‍പകുതിയാക്കിയാണ് പലപ്പോഴും നമ്മള് ഉപയോഗിക്കുക.
എന്നാല്‍ ഇത്തരത്തില്‍ ഗുളികകള്‍ മുറിച്ച് ഉപയോഗിക്കുന്നത് അപകടകരമാണെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ബെല്‍ജിയത്തിലെ ഖെന്റ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഈ വിഷയത്തില്‍ പഠനം നടത്തിയത്.
അഞ്ചു പേരെ പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്കി സജ്ജരാക്കിയായിരുന്നു പഠനം. ഇവര്‍ക്ക് ഗുളിക നേര്പകുതിയാക്കാനായി കൃത്യമായി മുറിച്ചെടുക്കാന്‍ കഴിയുന്ന ഉപകരണങ്ങളും നല്‍കിയിരുന്നു. എന്നാല്‍ ഇവര്‍ ഗുളികകള്‍ മുറിച്ചപ്പോള്‍ പലപ്പോഴും അളവ് പാളി.
പ്രത്യേക ഉപകരണം ഉപയോഗിച്ചിട്ടുപോലും ഗുളിക കൃത്യമായി മുറിയ്ക്കാനുള്ള ശ്രമത്തിന്റെ 13ശതമാനവും പാളി. ഇത്തരത്തില്‍ ഗുളികകളുടെ അളവില്‍ പ്രത്യേകിച്ചു ഗുരുതരമായ രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ കാര്യത്തില്‍ വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമത്രേ.
ചെറിയ ഡോസുകളിലുള്ള മരുന്നുകളുടെ ലഭ്യത വ്യാപകമാക്കുകയാണ് ഈ പ്രശ്നത്തിനുള്ള പരിഹാരമെന്ന് ഗവേഷകര്‍ പറയുന്നു. 'അഡ്വാന്‍സ്ഡ് നഴ്സിംഗ്' ജേര്‍ണലിലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
