For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മനോസംഘര്‍ഷം കുറയ്ക്കാന്‍ പേന

By Lakshmi
|

Pen
മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനായി പല നിര്‍ദ്ദേശങ്ങളും മാനസികാരോഗ്യ വിദഗ്ധര്‍ നല്‍കാറുണ്ട്. സിനിമ കാണുക, പാട്ടുകേള്‍ക്കുക, ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുക, പ്രകൃതി രമണീയമമായ സ്ഥലങ്ങളിലേയ്ക്ക് യാത്രപോവുക തുടങ്ങി എത്രയോ നിര്‍ദ്ദേശങ്ങളാണ് സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ക്ക് ലഭിക്കാറുള്ളത്.

എന്നാല്‍ ഇപ്പോഴിതാ പുതിയൊരു കണ്ടെത്തല്‍ ഒരു പേന കയ്യില്‍വയ്ക്കുന്നത് മാനസികപിരിമുറക്കം കുറയ്ക്കുമത്രേ.

മാനസിക പിരിമുറുക്കത്തിന്റെ നില അറിയാനും അത് കുറയ്ക്കാനും സഹായിക്കുന്ന ഒരു പേന നെതര്‍ലന്‍ഡ്‌സിലെ ഡെല്‍ഫ്റ്റ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായ മിഗുല്‍ ബ്രണ്‍സ് അലോന്‍സോ ആണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.

മാനസിക പിരിമുറുക്കം ഉണ്ടാകുമ്പോള്‍ മിക്ക ആളുകളും കയ്യില്‍ ഇരിക്കുന്ന പേന ചലിപ്പിക്കുന്നതിലൂടെയാണ് അത് വെളിവാക്കാറുള്ളത്.

ബ്രണ്‍സ് കണ്ടുപിടിച്ച പേന ഒരാള്‍ ചലിപ്പിക്കുകയാണെങ്കില്‍ അത് പിരിമുറുക്കം മൂലമാണോ അല്ലയോ എന്ന് അതിന്റെ സെന്‍സറുകള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കും. ചലന രീതി അനുസരിച്ചായിരിക്കും ഇക്കാര്യം തിരിച്ചറിയുന്നത്.

പേന ഉപയോക്താക്കള്‍ക്ക് പിരിമുറക്കത്തിന്റെ നിലയെ കുറിച്ചുള്ള ഫീഡ്ബാക്ക് നല്‍കുകയും മനോസംഘര്‍ഷം സൃഷ്ടിപരമായ രീതിയിലൂടെ ലഘൂകരിക്കാന്‍ സഹായിക്കുകയും ചെയ്യും.

പിരിമുറുക്കം മൂലം ഒരാള്‍ പേന അതിവേഗം ചലിപ്പിക്കുന്നു എന്നിരിക്കട്ടെ. ആസമയം, പേന സെന്‍സറിലൂടെ ഉപയോക്താവിന്റെ മനോനില തിരിച്ചറിഞ്ഞ് ചലിപ്പിക്കുന്നത് ദുഷ്‌കരമാക്കുന്നു. ഈ സമയം, സംഘര്‍ഷം മറന്ന് ആളുകള്‍ പേനയെ ചലിപ്പിക്കുന്നതിലേയ്ക്ക് ശ്രദ്ധിക്കുന്നു. അപ്പോള്‍ സമ്മര്‍ദ്ദം താനേ അകലും എന്നാണ് ബ്രണ്‍സ് പറയുന്നത്.

Story first published: Friday, December 31, 2010, 12:30 [IST]
X
Desktop Bottom Promotion