For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പങ്കാളി നല്ലതെങ്കില്‍ വാതം കുറയും

By Lakshmi
|

Senior Couple
ദാമ്പത്യം സന്തോഷകരമാണെങ്കില്‍ ദമ്പതികളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കുറഞ്ഞിരിക്കുമെന്ന് ഒ്‌ട്ടേറെ പഠനങ്ങളില്‍ നിന്നായി കണ്ടെത്തിയിട്ടുണ്ട്.

സന്തോഷകരമായ വിവാഹജീവമുള്ളവരില്‍ വാതസംബന്ധമായ അസുഖങ്ങളും വേദനകളും കുറഞ്ഞിരിക്കുമെന്നും ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. വളരെയധികം പിന്തുണ നല്‍കുന്ന പങ്കാളികളാണെങ്കില്‍ അവരില്‍ സന്ധിവേദന, നീര്‍ക്കെട്ട് തുടങ്ങിയവ വളരെ കുറഞ്ഞിരിക്കുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

നല്ല ദാമ്പത്യം നല്‍കുന്ന വൈകാരിക സ്ഥിരതയാവാം നല്ല ദാമ്പത്യം പുലര്‍ത്തുന്നവരില്‍ ആര്‍ത്രൈറ്റിസ് പ്രശ്‌നങ്ങള്‍ കുറഞ്ഞിരിക്കാന്‍ കാരണമെന്നാണ് ഗവേഷകര്‍ പറയുന്നത്.

സ്‌നേഹവും പരിഗണനയും വേദനയുടെ തീവ്രത കുറയ്ക്കുമെന്ന് നേരത്തേ നടന്ന പല പഠനങ്ങളിലും കണ്ടെത്തിയിരുന്നു. വിവാഹിതരില്‍ അവിവാഹിതരെ അപേക്ഷിച്ച് ആരോഗ്യപ്രശ്‌നങ്ങള്‍ കുറഞ്ഞിരിക്കുമെന്ന് മുമ്പ് കണ്ടെത്തിയിട്ടുണ്ട്.

അതുപോലെ തന്നെ മെച്ചമല്ലാത്ത വിവാഹബന്ധം പുലര്‍ത്തുന്നവരില്‍ രോഗങ്ങള്‍ കൂടിയുമിരിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത് .ആര്‍ത്രൈറ്റിസ് സംബന്ധമായ പഠനറിപ്പോര്‍ട്ട് ജേര്‍ണല്‍ ഓഫ് പെയിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Story first published: Monday, November 22, 2010, 16:06 [IST]
X
Desktop Bottom Promotion