Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
2നേരം പല്ലുതേച്ചാല്‍ ഹൃദയം നന്നാവും

എന്നാല്‍ ഇങ്ങനെ നിസ്സാരമായി ഇതിനെ തള്ളിക്കളയുന്നവര്‍ ഓര്‍ക്കുക ഈ നിസ്സംഗത ഒരുപക്ഷേ നിങ്ങളുടെ ഹൃദയത്തെ തകരാറിലാക്കിയേയ്ക്കും. ബിഎംജെ ഡോട്ട് കോം നടത്തിയ പഠനത്തിലാണ് പല്ലിന്റെ വൃത്തിയും ഹൃദയത്തിന്റെ ആരോഗ്യവും തമ്മില്‍ ബന്ധമുണ്ടെന്്ന വ്യക്തമായത്.
ലണ്ടന്‍ യൂണിവേഴ്സിറ്റി കോളജിലെ പ്രഫസര്‍ റിച്ചാര്‍ഡ് വാട്ടിന്റെ നേതൃത്വത്തില്‍ 11000 പേരിലാണ് പഠനം നടത്തിയത്. പഠനത്തിന് വിധേയരായവരുടെ ജീവിതശൈലി , പുകവലി,വായിലെ ശുചിത്വം എന്നിവ പഠനവിധേയമാക്കി.
എത്ര പേര് ദന്തഡോക്ടറെ കണ്ട് പരിശോധന നടത്താറുണ്ടെന്നും എത്ര പേര് ദിവസവും രണ്ട് നേരം പല്ല് തേയ്ക്കാറുണ്ടെന്നും ഉള്ള ചോദ്യങ്ങളും ചോദ്യാവലിയില്‍ ഉണ്ടായിരുന്നു.
പത്തിലൊരാള്‍ വീതം 6 മാസം കൂടുമ്പോള്‍ ദന്തഡോക്ടറെ കാണും എന്ന മറുപടി നല്കിയപ്പോള് പത്തില്‍ ഏഴ് പേര് ദിവസത്തില്‍ രണ്ട് നേരം പല്ല് തേയ്ക്കും എന്ന മറുപടി നല്കി.
ദിവസവും രണ്ട് നേരം പല്ല് തേയ്ക്കുന്നവരെ അപേക്ഷിച്ച് മറ്റുള്ളവര്‍ക്ക് ഹൃദയരോഗത്തിനുള്ള സാധ്യത 70 ശതമാനം കൂടുതലാണെന്നാണ് പഠനം കണ്ടെത്തിയത്. എന്തായാലും ഈ പുതിയ കണ്ടെത്തല്‍ കൂടുതല്‍ നിരീക്ഷണപരീക്ഷണങ്ങള്‍ക്ക് വിധേയമാക്കാനാണ് പ്രഫസര്‍ വാട്ടിന്റെ തീരുമാനം
ഹൃദയസംബന്ധമായ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളായ ജീവിതശൈലി,അമിതവണ്ണം,പുകവലി,പാരമ്പര്യം എന്നീ ഘടകങ്ങളും ഇതോടൊപ്പം പഠനവിധേയമാക്കിയിരുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
