Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
വലി നിര്‍ത്താന്‍ എത്രവട്ടം ശ്രമിച്ചു?

വലി നിര്‍ത്തുമെന്ന് പലവട്ടം പ്രഖ്യാപിച്ച് പരാജയമടഞ്ഞവരെ നോക്കി മറ്റുള്ളവര്‍ നല്ല നിശ്ചയദാര്‍ഢ്യം ഉള്ളവര്‍ക്കേ ഇതൊക്കെ സാധിയ്ക്കൂ എന്ന് കളിയാക്കി പറയാറുണ്ട്. എന്നാല്‍ നിശ്ചയദാര്‍ഢ്യത്തിന്റെ കാര്യത്തില്‍ മുമ്പന്മാരായവര്‍ പോലും വലി നിര്‍ത്താന്‍ പലവട്ടം ശ്രമിച്ച് പരാജയപ്പെട്ടവരായിരിക്കും.
ആളുകള്‍ക്ക് പലതും പറയാന്‍ ഇതൊന്നു നിര്‍ത്താന്‍ പഠിച്ചപണി പതിനെട്ടും പയറ്റിയെന്ന് പറയുന്നത് കേള്‍ക്കാറില്ലേ, ഇതിന് കാരണം വില്‍പവര്‍ ഇല്ലായ്മ മാത്രമല്ല, ഒരു ജീനിന്റെ കളികൂടിയാണത്രേ. അടുത്തകാലത്ത് നടന്ന ചില പഠനങ്ങളിലാണ് ഈ വിരുതന് ജീനിന്റെ കളി കണ്ടുപിടിച്ചത്.
ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ക്ലൈഡ് ഫ്രാങ്ക്സിന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ് ഇത് കണ്ടെത്തിയത്. 140,000 ആളുകളിലാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. മൂന്നു രീതിയിലാണ് പഠനം നടന്നത്.
ആദ്യരണ്ടെണ്ണത്തില് ഒരു വ്യക്തി എത്ര സിഗരറ്റ് ദിവസം വലിക്കുന്നു എന്നത് നാല് ജീനുകളുടെ പ്രവര്‍ത്തനമാണ് നിര്‍ണയിക്കുന്നത് എന്ന് വ്യക്തമായി. ഇവയില്‍ രണ്ട് ജീനുകള്‍ നിക്കോട്ടിന് അഡിക്ഷനുമായും മറ്റ് രണ്ടെണ്ണം ശരീരത്തിലെ നിക്കോട്ടിന്റെ അളവ് ക്രമീകരിക്കുന്നതുമായും ബന്ധപ്പെട്ടിരിക്കുന്നു.
ഒരാള്‍ വലിക്കുന്ന സിഗരറ്റിന്റെ എണ്ണം വര്‍ധിക്കുന്നത് ഈ ജീനുകളില്‍ ജനിതകമാറ്റം വരാന്‍ ഇടയാക്കുന്നു. ആളുകളെ നിക്കോട്ടിന് അടിമകളാക്കുന്ന ജീനുകള്‍ പതിനഞ്ചാം ക്രോമസോമിലാണത്രേ ഉള്ളത്. എന്തായാലും നിശ്ചയദാര്‍ഢ്യത്തിനൊപ്പം ഈ ജീന്‍ കൂടി വിചാരിച്ചാല്‍ മാത്രമേ വലി ഉപേക്ഷിക്കല്‍ സാധ്യമായ്ക്കുകയുള്ളു എന്ന് ചുരുക്കും.
ഈ കണ്ടെത്തല്‍ സ്മോക്കിങ് ഡി അഡിക്ഷന് സംബന്ധിച്ച പഠനങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും വഴിത്തിരിവാകുമെന്നാണ് സൂചന.
എന്തായാലും ഈ പഠനറിപ്പോര്‍ട്ട് ഒരു സൗകര്യമായി ആരും കാണേണ്ടതില്ല, വലിനിര്‍ത്താന്‍ ജീന്‍ സമ്മതിക്കുന്നില്ലെന്ന് സൂത്രം പറഞ്ഞ് കൂടുതല്‍ വലിക്കാമെന്ന് കരുതരുത്. ഓരോ തവണ പരാജയപ്പെടുമ്പോഴും ജീനിനെ പരാജയപ്പെടുത്തുമെന്ന് മനസ്സില്‍ ഉറപ്പിച്ച് ഉപേക്ഷിക്കല്‍ ശ്രമങ്ങള്‍ തുടര്‍ന്നോളൂ..
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
