Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സിഗരറ്റ് വെജ്ജല്ല; നോണ്വെജ്ജുതന്നെ

സസ്യഭക്ഷണത്തിന്റെ മേന്മ പറയുകയും തങ്ങള് സസ്യഭുക്കാണെന്ന് അഹങ്കാരത്തോടെ പറയുകയും ചെയ്യന്നവരെ കാണുമ്പോള് നോക്കുക കയ്യില് സിഗരറ്റുണ്ടോയെന്ന് ഉണ്ടെങ്കില് ഉറപ്പിക്കാം ആളൊരു ശുദ്ധ വെജിറ്റേറിയന് അല്ലെന്ന്.
കാര്യമെന്തെന്നല്ലേ അയാള് വലിച്ചുതള്ളുന്ന സിഗരറ്റിന്റെ നിര്മ്മാണത്തിന് പന്നിയുടെ രക്തം ഉപയോഗിക്കുന്നുണ്ട്. സിഗരറ്റിന്റെ അടിയിലുള്ള ഫില്റ്റര് ഉപയോഗിക്കാന് വേണ്ടിയാണത്രേ പന്നിരക്തം ഉപയോഗിക്കുന്നത്.
ആസ്ത്രേലിയയിലെ സിഡ്നി യൂണിവേഴ്സിറ്റിയില് പബ്ലിക് ഹെല്ത്ത് വിഭാഗം പ്രൊഫസറായ സിമോണ് ചമ്പാന് ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇസ്ലാമബാദില് നടന്ന സയന്സ് കോണ്ഫറന്സിലാണ് ഇദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പന്നിരക്തത്തിലെ ഹീമോഗ്ലോബിനാണ് ഫില്റ്ററിന്റെ നിര്മാണത്തിന് ഉപയോഗപ്പെടുത്തുന്നത്. ഫില്റ്ററിലൂടെ കടന്നുപോകുന്ന പുകയിലെ വിഷവസ്തുക്കളെ പന്നിരക്തത്തിലെ ഹീമോഗ്ലോബിന് തടയുമെത്രെ.
മിക്ക രാജ്യങ്ങളിലും സിഗരറ്റ് നിര്മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ ലിസ്റ്റ് പാക്കറ്റില് തന്നെ നല്കുമെങ്കിലും പന്നിരക്തത്തിലെ ഹീമോഗ്ലോബിന് പോലുള്ള ചില രഹസ്യങ്ങള് മറച്ചുവയ്ക്കുകയാണ് പതിവ്.
സിഗരറ്റ് നിര്മാണവസ്തുക്കള് ഏതൊക്കെയെന്ന് വെളിപ്പെടുത്താന് ഉത്പാദകര് തയാറാകണമെന്നാണ് കോണ്ഫറന്സില് പങ്കെടുത്തുകൊണ്ട് സിമോണ് ചാപ്മാന് ആവശ്യപ്പെട്ടിരിക്കുന്നത്. സിഗരറ്റ് ഫില്റ്റര് നിര്മാണത്തില് പന്നിരക്തം ഉപയോഗപ്പെടുത്തുന്നതിന്റെ തന്റെ പക്കല് തെളിവുണ്ടെന്നും സിമോണ് ചാപ്മാന് പറഞ്ഞു.
മുസ്ലീം രാഷ്ട്രമായ പാകിസ്ഥാനില് വച്ച് സിമോണ് ചാപ്മാന് നടത്തിയ വെളിപ്പെടുത്തല് അതീവ ഗൌരവത്തോടെയാണ് സിഗരറ്റ് നിര്മാതാക്കള് കാണുന്നത്. കാരണം പുകവലിയില് മതപരമായ വ്യത്യാസങ്ങളൊന്നും കാര്യമായിട്ടില്ല. മിക്കവാറും എല്ലാ മതക്കാരും വലിയ്ക്കുന്നുണ്ട്.
എന്നാല് പന്നിരക്തമുണ്ടെന്ന വാര്ത്ത മുംസ്ലീംങ്ങളെ ഇതില് നിന്നും അകറ്റും, കാരണം മതപരമായി പന്നി അവര്ക്ക് നിരോധിക്കപ്പെട്ടിരിക്കുന്ന ജിവിയാണ്.
വെജിറ്റേറിയന് ഭക്ഷണ രീതി പിന്തുടരുന്നവര്ക്കിടയിലും പന്നിമാംസം നിഷിദ്ധമാണെന്ന് കരുതുന്ന മുസ്ലീം ജീത മതവിഭാഗങ്ങള്ക്കിടയിലും സിമോണ് ചാപ്മാനിന്റെ വെളിപ്പെടുത്തല് വന് സ്വാധീനം ഉണ്ടാക്കുമെന്ന് ആരോഗ്യ നിരീക്ഷകര് കരുതുന്നു. സിഗരറ്റിന്റെ വില്പനയില് കുത്തനെ ഇടിവ് വരുത്താന് പ്രാപ്തമാണ് ഈ പുതിയ വെളിപ്പെടുത്തല് എന്നതും ശ്രദ്ധേയമാണ്
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
