Latest Updates
-
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ
ഉപ്പ് കുറച്ച് ഹൃദയത്തെ രക്ഷിയ്ക്കാം

ഭക്ഷണത്തില്‍ ഉപ്പുകൂടുന്നത് പക്ഷാഘാതത്തെ ക്ഷണിച്ചുവരുത്തുന്നതിന് സമമാണെന്ന് ഈയിടെ നടന്ന ഒരു പഠനത്തില്‍ നിന്നും വ്യ്ക്തമായിട്ടുണ്ട്.
ഇതിന്റെ പശ്ചാത്തലത്തില്‍ ലോകമൊട്ടുക്കുമുള്ള ജനങ്ങളോട് ഉപ്പിന്റെ ഉപയോഗം കുറയ്ക്കാന്‍ നിര്‍ദ്ദേശിക്കുകയാണ് ലോകാരോഗ്യ സംഘടന. സംഘടന പറയുന്നത് പ്രകാരം ഒരാള്‍ ഒരു ദിവസം അഞ്ച് ഗ്രാം ഉപ്പുമാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു എന്നാണ്.
എന്നാല്‍ കണക്കുകള്‍ കാണിക്കുന്നത് ആളുകള്‍ ദിവസേന ശരാശരി 10ഗ്രാമിലും കൂടുതല്‍ ഉപ്പുപയോഗിക്കുന്നുണ്ടെന്നാണ്. ദിവസേന ഒരു ടേബിള്‍ സ്പൂണ്‍ ഉപ്പില്‍ കുറവാണ് ഉപയോഗിക്കുന്നതെങ്കില്‍ പക്ഷാഘാതം വരാനുള്ള സാധ്യത 25 ശതമാനം കുറയ്ക്കാനാവുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.
ഉപ്പിന്റെ ഉപയോഗം കുറയ്ക്കുന്നത് ഹൃദ്രോഗ സാധ്യത 17 ശതമാനമായി കുറയ്ക്കുമെന്ന് പലപ്പോഴായി നടന്ന 13 പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. വാര്‍വിക് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനമാണ് ഈ വിഷയത്തില്‍ ഏറ്റവും ഒടുവില്‍ പുറത്തുവന്നത്.
170,00 ആളുകളിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഈ പഠനം ഉപ്പിന്റെ ദോഷങ്ങളെ വിശദീകരിക്കുന്നതാണ്. ദിവസം അഞ്ച് ഗ്രാം ഉപ്പ് കുറയ്ക്കുന്നത് വഴി ഒരു വര്‍ഷം ഹൃദ്രോഗം മൂലമുണ്ടാകുന്ന മരണങ്ങളില്‍ 1.25 ദശലക്ഷം മരണം ഒഴിവാക്കാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
