Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
രക്തസമ്മര്‍ദ്ദത്തിന് ശസ്ത്രക്രിയാ ചികിത്സ

ബ്രിട്ടനില്‍ പരീക്ഷണാര്‍ത്ഥം നടത്തിയ ശസ്ത്രക്രിയാ ചികിത്സ വിജയകരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 110 പേരാണ് പരീക്ഷണത്തിന് വിധേയരാകുന്നത്. വിജയിച്ചാല്‍ ചികിത്സാക്രമത്തിന് വിപ്ളവകരമായ മാറ്റങ്ങള്‍ വരും.
ലണ്ടനിലെ ക്വീന്‍മേരി യൂണിവേഴ്സിറ്റിയിലെ ബയോ മെഡിക്കല്‍ റിസര്‍ച്ച് യൂണിറ്റിലെ സീനിയര്‍ ക്ളിനിക്കല്‍ ട്രയല്‍സ് ഫെലോ ആയ ഡോക്ടര്‍ ഡേവിഡ് കൊളിയയും ലണ്ടന്‍ ബാര്‍ട്സ് അന്‍ഡ് എന്‍ എച്ച് എസ് ട്രസ്റ്റിലെയും ക്ളിനിക്കല്‍ ഹൈപ്പര്‍ ടെന്‍ഷന്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍ മെല്‍ലൊബൊയും പുതിയ ചികിത്സയുടെ വിജയത്തില്‍ പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ട്.
റിനല്‍ സിമ്പതറ്റിക് നെര്‍വ് അബ്ലോഷന്‍ എന്ന് പേരിട്ടിരിക്കുന്ന ശസ്ത്രക്രിയയില്‍ വൃക്കയോട് അടുത്തു നില്ക്കുന്ന രക്തക്കുഴലുകളില്‍ ഒന്നില്‍ വൈദ്യുതി പ്രവഹിക്കാവുന്ന വയര്‍ കടത്തി മര്‍ദ്ദം സൃഷ്ടിക്കാനുള്ള സിഗ്നലുകള്‍ വഹിക്കുന്ന ഞരമ്പുകള്‍ കരിച്ചു കളയുന്ന പ്രക്രിയയാണ് നടത്തുന്നത്.
രക്തസമ്മര്‍ദ്ദം ഉയര്‍ത്താനുള്ള മസ്തിഷ്ക്കത്തില്‍ നിന്നുള്ള സിഗ്നലുകള്‍ മസ്തിഷ്കത്തില്‍ നിന്നും വൃക്കകളില്‍ എത്തുന്നത് തടയാനും ഇതുമുലം സാധിക്കും.
ഒരു മണിക്കൂര്‍ മാത്രമേ ശസ്ത്രക്രിയയ്ക്ക് സമയം വേണ്ടതുള്ളു രോഗിക്ക് അതേ ദിവസം തന്നെ അശുപത്രി വിടാനും കഴിയും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
