For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പന്നിപ്പനി മാരകമാക്കുന്നത് ഐഎല്‍ 17

By Staff
|

H1N1 Vaccine
ടൊറന്റോ: പന്നിപ്പനി മൂലം മരണം സംഭവിക്കുന്നതിന് കാരണമായ തന്മാത്രയെ ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെത്തി.

ഇന്‍ര്‍ല്യൂക്കിന്‍ 17(ഐഎല്‍ 17) എന്ന തന്മാത്രയാണ് പന്നിപ്പനി ബാധിച്ചവരില്‍ രോഗതീവ്രത കൂട്ടി മരണത്തിന് ഇടയാക്കുന്നത്.

കാനഡിയിലെയും സ്‌പെയിനിലെയും ശാസ്ത്രജ്ഞന്മാര്‍ സംയുക്തമായി നടത്തിയ പരീക്ഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

പന്നിപ്പനി പിടിപെട്ട് മരിച്ചവരില്‍ ഐഎല്‍ 17 തന്മാത്രയുടെ അളവ് കൂടുതലായിരുന്നുവെന്നാണ് കണ്ടെത്തല്‍. പന്നിപ്പനി ബാധിച്ചവരില്‍ ഐഎല്‍ 17ന്റെ പ്രവര്‍ത്തനം മൂലം ന്യൂമോണിയ ബാധയുണ്ടാകുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമാണ് ചെയ്യുന്നതെന്ന് പഠനത്തില്‍ നിന്നും കണ്ടെത്തി.

പനിബാധിച്ച് ചികിത്സയില്‍ കഴിയുന്നവരിലും രോഗം ഭേദമായവരിലും പഠനം നടത്തിയിരുന്നു. ചില സാഹചര്യങ്ങളില്‍ തന്മാത്ര നിയന്ത്രണ വിധേയമാകുന്നുവെന്നും രോഗികള്‍ രക്ഷപ്പെടുമെന്നും ഗവേഷകര്‍ പറയുന്നു.

രോഗങ്ങളോട് പൊരുതുന്ന ശ്വേതരക്താണുക്കളെ നിയന്ത്രിക്കുന്നവയാണ് ശരീരം ഉല്‍പാദിപ്പിക്കുന്ന ഇന്റര്‍ല്യൂക്കിന്‍ 17 തന്മാത്ര.

Story first published: Wednesday, December 16, 2009, 11:22 [IST]
X
Desktop Bottom Promotion