Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മഞ്ഞള്‍ കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കും

മഞ്ഞളിലെ ഒരു രാസവസ്തുവിന് അര്‍ബുദകോശങ്ങളെ നശിപ്പിക്കാന്‍ കഴിവുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് കാന്‍സറിലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പണ്ടുകാലം മുതല്‍തന്നെ മുറിവുണക്കാന്‍ നമ്മള് മഞ്ഞള്‍ ഉപയോഗിക്കുന്നുണ്ട്. മഞ്ഞളിലെ കുര്കുമിന് എന്ന രാസവസ്തുവാണ് മുറിവുണക്കാന്‍ സഹായിക്കുന്നത്. ഇതേ വസ്തുതന്നെയാണ് ഇപ്പോള്‍ കാന്‍സര്‍ ചികിത്സയ്ക്കും ഫലപ്രദമാണെന്ന് കണ്ടെത്തിയിരിക്കുന്നത്.
സന്ധിവാതം, ബുദ്ധിക്ഷയം(ഡിമെന്‍ഷ്യ) എന്നിവയെ ചെറുക്കാനും മഞ്ഞളിന് കഴിവുണ്ടെന്ന് നേരത്തേ തെളിഞ്ഞിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടക്കുന്നതിനിടെയാണ് കാന്‍സറിനെതിരെ മഞ്ഞള്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയിരിക്കുന്നത്.
അയല്‍ലന്റിലെ കോര്‍ക്ക് കാന്‍സര്‍ റിസര്‍ച്ച് സെന്ററിലെ ഗവേഷകരാണ് പുതിയ കണ്ടുപിടുത്തം നടത്തിയിരിക്കന്നത്. അര്‍ബുദകോശങ്ങളില്‍ മഞ്ഞള്‍ ഉപയോഗിച്ച് നടത്തിയ പരീക്ഷണങ്ങളല്‍ മഞ്ഞളിലെ രാസവസ്തു അര്‍ബുദകോശങ്ങളെ നശിപ്പിക്കുന്നതായി തെളിഞ്ഞിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്നനാളത്തിലുണ്ടാകുന്ന കാന്‍സറിന്റെ കോശങ്ങളിലാണ് പഠനം നടത്തിയത്. 24 മണക്കൂറിനുള്ളില്‍ത്തന്നെ അര്‍ബുദകോശങ്ങളെ നശിപ്പിച്ചുതുടങ്ങാന്‍ കുര്കുമിന് കഴിവുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കോശങ്ങള്‍ക്ക് മരിക്കാനുള്ള സിഗ്നല്‍ നല്‍കുകയാണത്രേ കുര്കുമിന് ചെയ്യുന്നത്. ഇതോടെ കോശങ്ങളുടെ നാശം ആരംഭിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
