For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പന്നിപ്പനി ചെറുക്കാന്‍ തുളസി

By Staff
|

Tulsi
തുളസിയുടെ ഔഷധഗുണങ്ങള്‍ അറിയാത്തവരില്ല. ലോകമൊട്ടുക്കും അത്‌ അംഗീകരിക്കപ്പെട്ടതുമാണ്‌. രാജ്യത്ത്‌ പന്നിപ്പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ തുളസിയുടെ ഔഷധ പ്രാധാന്യം വര്‍ധിക്കുന്നു.

പന്നിപ്പനിയ്‌ക്കു കാരണമായ എച്ച്‌1എന്‍1 വൈറസിനെ തടഞ്ഞു നിര്‍ത്താന്‍ തുളസിയ്ക്ക് കഴിവുണ്ടെന്നാണ്‌ ആയുര്‍വേദ ഡോക്ടര്‍മാര്‍ പറയുന്നത്‌. വൈറസ്‌ ബാധകാരണമുണ്ടാകുന്ന മിക്ക രോഗങ്ങളും രോഗപ്രതിരോധശേഷി കുറഞ്ഞവരെയാണ്‌ പെട്ടെന്ന്‌ ആക്രമിക്കുന്നത്‌.

തുളസിയാകട്ടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി കൂട്ടാന്‍ കഴിവുള്ള സസ്യമാണ്‌. രോഗത്തെ തടഞ്ഞു നിര്‍ത്തുന്നുവെന്ന്‌ മാത്രമല്ല രോഗബാധിതര്‍ക്ക്‌ എളുപ്പം രോഗമുക്തി നേടാനും തുളസി സഹായകമാകുമെന്നും ആയൂര്‍വേദ ഡോക്ടര്‍മാര്‍ പറയുന്നു.

ഇതിന്റെ ഇലകള്‍ അങ്ങനെ തന്നെ കഴിയ്‌ക്കുകയോ അല്ലെങ്കില്‍ അരച്ച്‌ കഴിയ്‌ക്കുകയോ ചെയ്യണമെന്നാണ്‌ പറയുന്നത്‌. ദിവസം ഇരുപത്‌ മുതല്‍ 25വരെ ഇലകള്‍ ഇങ്ങനെ കഴിയ്‌ക്കുന്നത്‌ എച്ച്‌1എന്‍1 ബാധയെ ചെറുക്കുകയും രോഗബാധയുള്ളവര്‍ക്ക്‌ ആശ്വാസം നല്‍കുകയും ചെയ്യും.

കൃഷ്‌ണ തുളസി, വനതുളസി, സാധാരണ കാണപ്പെടുന്ന നല്ല പച്ച നിറത്തിലുള്ള തുളസി എന്നിങ്ങനെ തുളസിയില്‍ പ്രധാനമായും മൂന്നു വകഭേദങ്ങളാണുള്ളത്‌. ഇവയെല്ലാം തന്നെ ഒരേപോലെ ഔഷധഗുണമുള്ളവയാണ്‌. ഇവയ്‌ക്ക്‌ ശരീരത്തില്‍ ആന്റി-വൈറല്‍ ഏജന്റുകളെ ഉല്‍പാദിപ്പിക്കാനുള്ള കഴിവുണ്ട്‌.

ഇപ്പോള്‍ പന്നിപ്പനിയ്‌ക്കെതിരെ പരക്കെ ഉപയോഗിക്കുന്ന ടാമിഫ്‌ളൂ മരുന്നുകള്‍ക്ക്‌ പല പാര്‍ശ്വഫലങ്ങളുണ്ടെന്നും എന്നാല്‍ തുളസി ടാമിഫ്‌ളൂവിനെപ്പോലെതന്നെ ഫലംചെയ്യുന്ന ഔഷധമാണെന്നുമാണ്‌ ആയുര്‍വേദ വിദഗ്‌ധര്‍ പറയുന്നത്‌.

Story first published: Thursday, August 13, 2009, 12:14 [IST]
X
Desktop Bottom Promotion