Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പന്നിപ്പനി ചെറുക്കാന്‍ തുളസി

പന്നിപ്പനിയ്ക്കു കാരണമായ എച്ച്1എന്‍1 വൈറസിനെ തടഞ്ഞു നിര്‍ത്താന്‍ തുളസിയ്ക്ക് കഴിവുണ്ടെന്നാണ് ആയുര്‍വേദ ഡോക്ടര്‍മാര്‍ പറയുന്നത്. വൈറസ് ബാധകാരണമുണ്ടാകുന്ന മിക്ക രോഗങ്ങളും രോഗപ്രതിരോധശേഷി കുറഞ്ഞവരെയാണ് പെട്ടെന്ന് ആക്രമിക്കുന്നത്.
തുളസിയാകട്ടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി കൂട്ടാന്‍ കഴിവുള്ള സസ്യമാണ്. രോഗത്തെ തടഞ്ഞു നിര്‍ത്തുന്നുവെന്ന് മാത്രമല്ല രോഗബാധിതര്‍ക്ക് എളുപ്പം രോഗമുക്തി നേടാനും തുളസി സഹായകമാകുമെന്നും ആയൂര്‍വേദ ഡോക്ടര്‍മാര്‍ പറയുന്നു.
ഇതിന്റെ ഇലകള്‍ അങ്ങനെ തന്നെ കഴിയ്ക്കുകയോ അല്ലെങ്കില്‍ അരച്ച് കഴിയ്ക്കുകയോ ചെയ്യണമെന്നാണ് പറയുന്നത്. ദിവസം ഇരുപത് മുതല്‍ 25വരെ ഇലകള്‍ ഇങ്ങനെ കഴിയ്ക്കുന്നത് എച്ച്1എന്‍1 ബാധയെ ചെറുക്കുകയും രോഗബാധയുള്ളവര്‍ക്ക് ആശ്വാസം നല്‍കുകയും ചെയ്യും.
കൃഷ്ണ തുളസി, വനതുളസി, സാധാരണ കാണപ്പെടുന്ന നല്ല പച്ച നിറത്തിലുള്ള തുളസി എന്നിങ്ങനെ തുളസിയില്‍ പ്രധാനമായും മൂന്നു വകഭേദങ്ങളാണുള്ളത്. ഇവയെല്ലാം തന്നെ ഒരേപോലെ ഔഷധഗുണമുള്ളവയാണ്. ഇവയ്ക്ക് ശരീരത്തില്‍ ആന്റി-വൈറല്‍ ഏജന്റുകളെ ഉല്പാദിപ്പിക്കാനുള്ള കഴിവുണ്ട്.
ഇപ്പോള്‍ പന്നിപ്പനിയ്ക്കെതിരെ പരക്കെ ഉപയോഗിക്കുന്ന ടാമിഫ്ളൂ മരുന്നുകള്‍ക്ക് പല പാര്‍ശ്വഫലങ്ങളുണ്ടെന്നും എന്നാല്‍ തുളസി ടാമിഫ്ളൂവിനെപ്പോലെതന്നെ ഫലംചെയ്യുന്ന ഔഷധമാണെന്നുമാണ് ആയുര്‍വേദ വിദഗ്ധര്‍ പറയുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
