Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വള്ളം തുഴയാന്‍ പെണ്‍പടയും

ആലപ്പുഴ വനിതാ ബോട്ട് ക്ലബ്ബിന്റെ ചുണ്ടന് വള്ളമാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ നയിക്കുന്നത്. ഇവരെല്ലാം കേരളീയ വസ്ത്രമണിഞ്ഞാണ് വള്ളം തുഴയാനെത്തുക.
ദിവസങ്ങള്‍ക്ക് മുമ്പുതന്നെ സംഘം തുഴയല്‍ പരിശീലനം തുടങ്ങിയിരുന്നു. ജൂലി ലെവിസാണ് വനിതാ ടീമിന്റെ ക്യാപ്റ്റന്‍. ദുബയില്‍ ഡ്രാഗണ്‍ ബോട്ടുകളില്‍ തുഴഞ്ഞ് പരിശീലനം സിദ്ധിച്ചവരാണ് വിദേശ വനിതാ സംഘം.
യുണൈറ്റഡ് അറബ് എമിറേറ്റ്സാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകളെ വള്ളംകളിയ്ക്കായി ഒന്നിപ്പിച്ചിരിക്കുന്നത്. ബ്രിട്ടന്, ദക്ഷിണാഫ്രിക്ക, സിറിയ, ആസ്ത്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വനിതകളാണ് മത്സരസംഘത്തിലുള്ളത്.
ഒരാഴ്ചമുമ്പാണ് ഇവര്‍ കേരളത്തിലെത്തി മുപ്പതംഗങ്ങളുള്ള ആലപ്പുഴ വനിതാ ബോട്ട് ക്ലബ്ബിലെ സ്ത്രീകള്‍ക്കൊപ്പം ചേര്‍ന്ന് തുഴയല്‍ പരിശീലനം തുടങ്ങിയത്. 750 മീറ്ററാണ് ഇവര്‍ക്ക് വള്ളം തുഴയേണ്ടത്.
തുഴച്ചില്‍ അനയാസകരമാക്കാനായി വിദേശ സംഘം ഇതിനിടെ ചില ആയുര്‍വേദ ചികിത്സകളും മറ്റും ചെയ്തിട്ടുണ്ട്. എന്തായാലും കേരള സാരിയുമുടുത്ത് ചുണ്ടന് വള്ളം തുഴയുന്ന വിദേശ വനിതാ സംഘം കാഴ്ചക്കാര്‍ക്ക് വിരുന്നാകുമെന്ന് ഉറപ്പാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
