For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു ലക്ഷത്തിന്‌ കൃത്രിമ ഹൃദയം

By Staff
|

Artificial Heart
കൊല്‍ക്കത്ത: ഹൃദയത്തകരാറുകള്‍ ഉള്ളവര്‍ക്ക്‌ ഒരു ആശ്വാസവാര്‍ത്ത. ഒരു ലക്ഷം രൂപ ചെലവാക്കാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ക്ക്‌ ഒരു കൃത്രിമ ഹൃദയം വാങ്ങി ഘടിപ്പിക്കാം.

സംഗതി തമാശയല്ല സത്യമാണ്‌. ഗോരഖ്‌പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജീസിലെ ശാസ്‌ത്രജ്ഞരാണ്‌ ഒരു ലക്ഷത്തിന്റെ കൃത്രിമ ഹൃദയം എന്ന വാഗ്‌ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്‌.

പരീക്ഷണശാലയില്‍ നിര്‍മ്മിച്ചെടുത്ത കൃത്രിമഹൃദയം ചെറു മൃഗങ്ങളില്‍ വിജയകരമായി പരീക്ഷിച്ചുകഴിഞ്ഞുവെന്നും അവര്‍ പറയുന്നു. ഇനി ഇതുവച്ച്‌ മനുഷ്യ ശരീരത്തില്‍ പരീക്ഷണം നടത്തുന്നതിനുള്ള അനുമതിയ്‌ക്കായി കാത്തിരിക്കുകയാണ്‌ ഈ ശാസ്‌ത്രജ്ഞര്‍.

ടോട്ടല്‍ ആര്‍ട്ടിഫിഷ്യല്‍ ഹാര്‍ട്ട്‌(ടിഎഎച്ച്‌)എന്നാണ്‌ ഇതിന്‌ പേര്‌ നല്‍കിയിരിക്കുന്നത്‌. ആട്‌ ഉള്‍പ്പെടെയുള്ള മൃഗങ്ങളില്‍ ഇത്‌ വച്ച്‌ നടത്തിയ പരീക്ഷണം വിജയകരമായിരുന്നുവത്രേ. നേരത്തേ നിര്‍മ്മിക്കപ്പെട്ട കൃത്രിമ ഹൃദയങ്ങളെക്കാള്‍ വളരെ മികച്ച പ്രവര്‍ത്തനമാണ്‌ ടിഎഎച്ചിന്റേതെന്ന്‌ ശാസ്‌ത്രജ്ഞര്‍ അവകാശപ്പെടുന്നു.

ഈ രംഗത്ത്‌ ഇന്ത്യയില്‍ നടക്കുന്ന ആദ്യ പരീക്ഷണ വിജയമാണിത്‌. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്‌ മെഡിക്കല്‍ റിസര്‍ച്ചിന്റെ അനുമതി ലഭിച്ചാലുടന്‍ കൃത്രിമ ഹൃദയം മനുഷ്യ ശരീരത്തില്‍ ഉപയോഗിച്ച്‌ പരീക്ഷണം നടത്തും. കൊല്‍ക്കത്തയിലെ മെഡിക്കല്‍ കോളെലാണ്‌ ഇതിന്റെ പരീക്ഷണ നിരീക്ഷണങ്ങള്‍ നടക്കുന്നത്‌.

ഏറ്റവും ആദ്യം കൃത്രിമഹൃദയം നിര്‍മ്മിച്ചത്‌ അമേരിക്കയിലാണ്‌. ഇതിന്‌ മുപ്പത്‌ ലക്ഷമാണ്‌ വില.

Story first published: Thursday, March 19, 2009, 11:46 [IST]
X
Desktop Bottom Promotion