Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
കാറോടിക്കുന്നവര്‍ സൂക്ഷിക്കുക
സൈക്കിള്‍, ബൈക്ക് എന്നിവയിലെ സവാരിയും മൊബൈല്‍ ഫോണ്‍ അരയില്‍ സൂക്ഷിക്കുന്നതുമെല്ലാം വന്ധ്യതയ്ക്ക് കാരണമായേയ്ക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ പുരുഷന്മാരുടെ ഉറക്കം കെടുത്തുന്ന മറ്റൊരു വാര്‍ത്തകൂടി.
ഇത്തവണ കാറാണ് വില്ലനായിരിക്കുന്നത്. കാറിന്റെ സീറ്റിനുണ്ടാകുന്ന ചൂട് ബീജോല്‍പാദനത്തെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ജര്‍മ്മനിയിലെ ജിയസ്സണ് യൂണിവേഴ്സിറ്റിയിലെ ആന്‍ഡ്രിയാസ് ജങ് ആണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.
മുപ്പത് ആരോഗ്യവാന്മാരായ പുരുഷന്മാരില് നിരീക്ഷണം നടത്തിക്കൊണ്ടാണ് ജങ് പഠനം പൂര്‍ത്തിയാക്കിയത്. സാധാരണനിലയില്‍ ആരോഗ്യമുള്ള ബീജങ്ങള്‍ സൃഷ്ടിക്കപ്പെടാന്‍ 35മുതല്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ആവശ്യമാണ്. അതുകൊണ്ടുതന്നെയാണ് വൃഷണങ്ങള്‍ ശരീരത്തിന്റെ പ്രധാനഭാഗത്തിന് പുറത്തായി സ്ഥാപിക്കപ്പെട്ടതും.
എന്നാല്‍ ഈ പരിമിതമായ അളവില്‍ക്കൂടുതല്‍ ചൂട് വൃഷണങ്ങളില്‍ ഏല്ക്കുമ്പോള് ബീജോല്‍പാദനത്തില്‍ കുറവുണ്ടാകുമത്രേ. കാറ് ഡ്രൈവ് ചെയ്യുമ്പോഴാണ് പ്രധാനമായും ഈ പ്രശ്നം ഉണ്ടാവുന്നത്. പ്രതിദിനം മൂന്നുമണിക്കൂറെങ്കിലും കാറോടിക്കുന്നയാളാണ് ഭര്‍ത്താവെങ്കില്‍ ഭാര്യ ഗര്‍ഭം ധരിക്കാന്‍ കൂടതല്‍ കാലതാമസമുണ്ടാകുമെന്നാണ് ജങ് പറയുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
