Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഓറഞ്ച് ജ്യൂസ് പ്രമേഹ സാധ്യത വര്‍ധിപ്പിക്കും
ജ്യൂസുകളില്‍ രുചിയേറിയതും ദാഹം ശമിപ്പിക്കുന്നതുമാണ് ഓറഞ്ച് ജ്യൂസ്. ഉന്മേഷത്തിനും ചര്‍മ്മത്തിന്റെ കാന്തിയ്ക്കും ആരോഗ്യത്തിനുമെല്ലാം ഉത്തമമായതിനാല്ത്തന്നെ ദിനം പ്രതി ഓറഞ്ച് ജ്യൂസ് കുടിക്കുന്നവരുടെ എണ്ണം കുറവല്ല.
എന്നാല്‍ ഇത്തരക്കാര്‍ സൂക്ഷിക്കുക. പതിവായി ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് പ്രമേഹമുണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് ഈയിടെ നടന്ന പഠനങ്ങള്‍ തെളിയിക്കുന്നു.
ദിവസവും രാവിലെ ഒരു ഗ്ലാസ് ജ്യൂസ് കുടിക്കുന്നവരില്‍ പ്രമേഹമുണ്ടാകാനുള്ള സാധ്യത 18 ശതമാനം കൂടുതലാണെന്നാണ് വ്യക്തമായത്. ഏഴായിരത്തോളം സ്ത്രീകളിലാണ് ഗവേഷകര്‍ ഇതുസംബന്ധിച്ച പഠനം നടത്തിയത്. അതിനാല്‍ത്തന്നെ പുരുഷന്മാരില് ജ്യൂസ് എങ്ങനെ പ്രവര്‍ത്തിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.
ഓറഞ്ച് ജ്യൂസ് പ്രമേഹം വരുത്തിയേയ്ക്കുമെന്ന് കരുതി ഓറഞ്ച് കഴിയ്ക്കുന്നത് ഉപേക്ഷിക്കണമെന്നില്ല. ജ്യൂസാണ് കുഴപ്പക്കാരന്‍. ഓറഞ്ച് അങ്ങനെതന്നെ കഴിയ്ക്കുമ്പോള്‍ പ്രമേഹ സാധ്യത കുറയുകയാണത്രേ ചെയ്യുന്നത്. പ്രതിദിനം ഏതെങ്കിലും പഴം മൂന്നു കഷണം വീതം കഴിയ്ക്കുന്നവര്‍ക്ക് പ്രമേഹമുണ്ടാകാനുള്ള സാധ്യത 18 ശതമാനം കുറവാണെന്നും ഗവേഷകര്‍ പറയുന്നു.
ഒറഞ്ച് മാത്രമല്ല ഏത് തരത്തിലുള്ള പഴവും അങ്ങനെ തന്നെ കഴിയ്ക്കുന്നതാണത്രേ നല്ലത്. പഴച്ചാറിലുള്ള പ്രകൃതിദത്ത പഞ്ചസാര ശരീരം വേഗത്തില്‍ സ്വാംശീകരിക്കുന്നതുമൂലമാണ് ജ്യൂസ് കഴിക്കുന്നവരില്‍ പ്രമേഹ സാധ്യത കൂടുന്നത്. ജേണല്‍ ഡയബറ്റിക്സിലാണ് ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
