Latest Updates
-
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ!
അറിയാതെവരുന്ന ഹൃദയാഘാതത്തെ സൂക്ഷിക്കുക
ചെന്നൈ: കടുത്ത നെഞ്ചുവേദന, അമിതമായി വിയര്‍ക്കുക, ശ്വാസോച്ഛ്വാസത്തിന് തടസ്സം നേരിടുക ഇങ്ങനെ എന്തെങ്കിലും പ്രശ്നങ്ങള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടാറുണ്ടോ. എങ്കില്‍ ശ്രദ്ധിക്കുക. നിങ്ങള്‍ അറിയാതെ ഒരു പക്ഷേ ഹൃദയാഘാതം സംഭവിക്കുകയായിരിക്കും.
മുന്നറിയിപ്പില്ലാതെ കടന്നുവരുന്ന ഹൃദയാഘാതത്തിന് മുമ്പ് ഇത്തരം സൂചനകളുണ്ടായിരിക്കും. ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളെജിലെ പ്രശസ്തനായ ഹൃദ്രോഗവിദഗ്ധന് ഡോക്ടര്‍ ജി ശെങ്കൊട്ടുവേലുവാണ് ഈ മുന്നറിയിപ്പ് തരുന്നത്.
ഇത്തരത്തില്‍ വരുന്ന ഹൃദയസ്തംഭനത്തെ ആരും ഗൗരവമായി എടുക്കാറില്ല. രോഗലക്ഷണം നിലച്ചുകഴിഞ്ഞാല്‍ ചികിത്സ തേടാതെ വെറുതെയിരിക്കും. അറിയാതെ വരുന്ന ഹൃദയസ്തംഭനത്തിന് പ്രകടമായ ലക്ഷണങ്ങള്‍ കാണാന്‍ കഴിയില്ല. സാധാരണ ഹൃദയസ്തംഭനമുണ്ടാവാനുള്ള കാരണങ്ങള്‍ തന്നെയാണ് ഇത്തരം ഹൃദയസ്തംഭനത്തിന് പിന്നിലും ഉള്ളത്- അദ്ദേഹം പറയുന്നു.
65 വയസ്സ് കഴിഞ്ഞ അഞ്ചില്‍ ഒരാള്‍ക്ക് ഇത്തരത്തിലുള്ള ഹൃദയസ്തംഭനമുണ്ടാകുന്നതായി അമേരിക്കന്‍ ജേണല്‍ ഓഫ് കാര്‍ഡിയോളജി അടുത്തിടെ പുറത്തിറക്കിയ ജേണല്‍ പറയുന്നുണ്ടെന്ന് ശെങ്കൊട്ടുവേലു പറഞ്ഞു. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്ട്രോള്‍ അളവ് എന്നിവ ഉള്ളവരിലാണ് അറിയാതെയുള്ള ഹൃദയസ്തംഭനം കൂടുതലായും കാണപ്പെടുന്നത്.
പെട്ടന്നുള്ള മരണമാണ് ഇത്തരം ഹൃദയസ്തംഭനം മൂലം പലപ്പോഴും ഉണ്ടാവുക. സ്ഥിരമായ വ്യായാമം, പുകവലി നിയന്ത്രണം എന്നിവ പാലിച്ചാല്‍ ഇതിനെ ഒരു പരിധിവരെ അകറ്റി നിര്‍ത്താമെന്ന് അദ്ദേഹം പറയുന്നു. മാത്രമല്ല 35 വയസ്സുകഴിഞ്ഞാല്‍ രണ്ടുവര്‍ഷത്തിലൊരിക്കല്‍ ഇസിജി ലിപിസ് പ്രൊഫൈല്‍, പ്രമേഹ പരിശോധന എന്നിവ നടത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
