Latest Updates
-
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ!
കൃത്രിമ പാന്‍ക്രിയാസ് യഥാര്‍ഥ്യമാകുന്നു
വാഷിങ്ടണ്‍: പ്രമേഹ രോഗം മൂലം ദുരിതമനുഭവിയ്ക്കുന്ന കോടിക്കണക്കിനാളുകള്‍ക്ക് പ്രതീക്ഷയേകി കൃത്രിമ പാന്‍ക്രിയാസ് നിര്‍മ്മിയ്ക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ വിജയത്തിലേക്കടുക്കുന്നു.
കൃത്രിമ പാന്‍ക്രിയാസിന്റെ സഹായത്തോടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമീകരിയ്ക്കുന്ന ഇന്‍സുലിന്‍ സ്രവിപ്പിയ്ക്കുന്ന പാന്‍ക്രിയാസ്
അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇത് യാഥാര്‍ഥ്യമാകുമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിയ്ക്കുന്നത്.
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിര്‍ണയിക്കുന്ന ഒരു ചിപ്പും അതിലെ റിപ്പോര്‍ട്ട് സംഗ്രഹിച്ച യഥാസമയം കൃത്രിമ ഇന്‍സുലിന്‍ എത്തിയ്ക്കുന്ന സംവിധാനവും ചേര്‍ന്നതാണ് കൃത്രിമ പാന്‍ക്രിയാസ്.
ഇത് യാഥാര്‍ഥ്യമാകുന്നതോടെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിയ്ക്കാനായി ഇന്‍സുലിന്‍ കുത്തിവെയ്ക്കേണ്ടി വരുന്നത് ഒഴിവാക്കാന്‍ കഴിയും.
ഇതുമായി ബന്ധപ്പെട്ടുള്ള പരീക്ഷണങ്ങള്‍ വിജയത്തിലേക്ക് അടുക്കുകയാണെന്ന് കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പ്രൊഫസര്‍ ഹോവോര്‍ക പറഞ്ഞു.
ഇപ്പോള്‍ തന്നെ ഏതാനും രോഗികളില്‍ ഈ സംവിധാനം വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. ഇവര്‍ വീടുകളിലേക്ക് മടങ്ങി സാധാരണ ജീവിതം നയിക്കുന്നുണ്ട്. എന്നാല്‍ പരീക്ഷണങ്ങള്‍ പൂര്‍ണമായിട്ടില്ല. ഈ രോഗികളില്‍ പലര്‍ക്കും ഒരു മുഴുവന്‍ സമയ നഴ്സിന്റെ ആവശ്യകത വേണ്ടി വരുന്നുണ്ടെന്നും ഇവര്‍ പറഞ്ഞു.
അമേരിക്കയിലെ ഭക്ഷ്യ ഔഷധ വിഭാഗവും ജുവനൈല്‍ ഡയബറ്റീസ് റിസര്‍ച്ച് ഫൗണ്ടേഷമാണ് ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
