Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
പുകവലിയും പൊണ്ണത്തടിയും കേള്‍വിയെ ബാധിയ്ക്കും
പുകവലിയും പൊണ്ണത്തടിയും ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടെന്നത് പ്രത്യേകിച്ച് പറയേണ്ടകാര്യമില്ല. ഇതെല്ലാം അറിയാമായിരുന്നിട്ടും പലര്‍ക്കും പുകവലി ഉപേക്ഷിക്കാനും തടി കുറയ്ക്കാനും സാധിക്കുന്നുമില്ല.
ഇവരുടെ സമാധാനം കെടുത്തുന്ന മറ്റൊരു കണ്ടെത്തല്‍ കൂടി ശാസ്ത്രലോകത്തുണ്ടായിരിക്കുന്നു. പുകവലിയും പൊണ്ണത്തടിയും കേള്‍വിക്കുറവിനും കാരണമാകുമത്രേ. ജേണല്‍ ഓഫ് ദി അസോസിയേഷന് ഫോര്‍ റിസര്‍ച്ച് ഇന്‍ടു ഓട്ടോലാറിങ്കോളജിയില് പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് പുതിയ വെളിപ്പെടുത്തല്‍ ഉള്ളത്.
53നും 67നും മധ്യേ പ്രായമുള്ള നാലായിരത്തിലധികം പേരില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് ഗവേഷകര്‍ ഇക്കാര്യം കണ്ടെത്തിയത്. ഉയര്‍ന്ന തരംഗദൈര്‍ഘ്യമുള്ള ശബ്ദങ്ങള്‍ സ്വീകരിക്കാനുള്ള ശേഷി പുകവലിക്കാരിലും പൊണ്ണത്തടിയന്മാരിലും കുറയുന്നുവെന്നാണ് ഗവേഷത്തില്‍ നിന്നും തെളിഞ്ഞത്.
പുകവലിക്കുന്നവരിലാണെങ്കില്‍ എത്രകാലം പുകവലിച്ചു. പൊണ്ണത്തടിയുള്ളവരില്‍ ശരീരഭാരം എന്നിവയുടെ അടിസ്ഥാനത്തിലാണ് കേള്വിക്കുറവുണ്ടാകുന്നത്. രക്തചംക്രമണം കുറയുന്നതോടെ ചെവിയിലേയ്ക്ക് മതിയായ ഓക്സിജന്‍ എത്താതെവരുകയും ചെവിയില്‍ വിഷാംശങ്ങള്‍ അടിയുകയും ചെയ്യും. ഇങ്ങനെയാണ് കേള്‍വിശക്തി കുറയുന്നത്.
ശരീരത്തിന്റെ മറ്റുഭാഗങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് ചെവിയുടെ കാര്യം. ഒരിക്കല്‍ കേട് സംഭവിച്ചാല്‍ പിന്നീടത് ശരിയാക്കാനുള്ള സാധ്യത വളരെക്കുറവാണ്- ഗവേഷണം നടത്തിയ ബെല്‍ജിയം ആന്റ്വെര്‍പ് സര്‍വ്വകലാശാലയിലെ ഡോക്ടര്‍ എറിക് ഫ്രാന്സെന് പറയുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
