Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ലോകം പൊണ്ണത്തടിയന്മാരുടേതായാല്.......!
ലോകം പൊണ്ണത്തടിയന്മാരുടേതാകാന് പോകുന്നു!! കേള്‍ക്കുമ്പോള്‍ തമാശയാണെന്ന് തോന്നുമെങ്കിലും ലോകജനത നേരിടാന്‍ പോകുന്ന ഒരു വലിയ ആരോഗ്യപ്രശ്നമായിരിക്കുമിതെന്നാണ് ഗവേഷകര്‍ പ്രവചിക്കുന്നത്.
2030 ആകുമ്പോഴേയ്ക്കും ലോകത്തിലെ ജനസംഖ്യയുടെ 58ശതമാനവും അമിതഭാരമുള്ളവരോ പൊണ്ണത്തടിയരായി ആയിത്തീരുമെന്ന് ഈയിടെ നടന്ന ചില പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ടുലെയ്ന്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത് ആന്റ് ട്രോപ്പില്‍ മെഡിസിനിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇത്തരത്തിലൊരു പ്രവചനമുള്ളത്.
ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഒബ്സിറ്റിയില്‍ ഈ പഠനറിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ലോകജനസംഖ്യയുടെ മൂന്നിലൊരു ഭാഗം ഇപ്പോള്‍ത്തന്നെ അമിതഭാരക്കാരോ പൊണ്ണത്തടിയന്മാരോ ആണെന്ന് പഠനസംഘം പറയുന്നു. ഇത് ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ നടന്ന പഠനമല്ലെന്നും 106 രാജ്യങ്ങളില്‍ ജനസംഖ്യയുടെ 88 ശതമാനത്തോളം പേരില്‍ നടത്തിയ പഠനമാണെന്നും സംഘം അവകാശപ്പെടുന്നു.
വര്‍ഷങ്ങളായി നടന്നുവരുന്ന പഠനത്തില്‍ 2005വരെ പ്രായപൂര്‍ത്തിയായവരില്‍ 23.2 ശതമാനം പേര് അമിതഭാരക്കാരും 9.8 ശതമാനം പേര് പൊണ്ണത്തടിയുള്ളവരുമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതായത് 937 ദശലക്ഷം പേര് അമിതഭാരക്കാരും, 396 ദശലക്ഷം പേര് പൊണ്ണത്തടിയുള്ളവരുമാണെന്നര്ത്ഥം.
ഈ കണക്കിന്റെ അടിസ്ഥാനത്തിലാണ് 2030 ആകുമ്പോള്‍ 58 ശതമാനമാളുകള്‍ പൊണ്ണത്തടിയന്മാരോ അമിതഭാരമുള്ളവരോ ആയിത്തീരുമെന്ന് ഗവേഷകര്‍ പറയുന്നത്. 2030 ആകുമ്പോഴേയ്ക്കും പൊണ്ണത്തടിയുള്ളവരുടെ എണ്ണം 1.12 ബില്യന്‍ ആയും, അമിതഭാരമുള്ളവരുടെ എണ്ണം 2.16 ബില്യന്‍ ആയും വര്‍ധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഇത് ലോകജനതയുടെ ആരോഗ്യത്തിന് ഒരു വെല്ലുവിളിയാണ്. വികസിത രാജ്യങ്ങള്‍ ഈ ആരോഗ്യവിപത്ത് നേരിടുന്നതിനായി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങല്‍ ഇതിനെ നേരിടാന്‍ നടപടികളൊന്നും ഇതേവരെ കൈക്കൊണ്ടിട്ടില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
