Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
സുഗന്ധം അനുഭവിച്ചുറങ്ങിയാല് നല്ല സ്വപ്നങ്ങള്‍ കാണാം
ഗന്ധവും സ്വപ്നവും തമ്മില്‍ ബന്ധമുണ്ടോ? ഉണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. ഉറങ്ങുന്നതിന് മുമ്പ് സുഗന്ധം അനുഭവിച്ചാല്‍ നമുക്ക് നല്ല സ്വപ്നങ്ങള്‍ കാണാന്‍ കഴിയുമത്രേ.
അതേസമയം അത്ര നല്ലതല്ലാത്ത ഗന്ധം അനുഭവിച്ചാണ് നമ്മള് ഉറങ്ങുന്നതെങ്കില്‍ കാണുന്നത് ദുസ്വപ്നങ്ങളായിരിക്കുമെന്നും പറയുന്നു. ജര്‍മ്മനിയിലെ ഗവേഷകരാണ് സ്വപ്നവും സുഗന്ധവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠനം നടത്തിയത്. ഇത്തരത്തില്‍ നടക്കുന്ന ആദ്യത്തെ അംഗീകൃത പഠനമാണ് ഇത്.
പഠനത്തിനായി റോസാപ്പൂപോലെ സുഗന്ധമുള്ള വസ്തുക്കളും ചീമുട്ട പോലള്ള ദുര്‍ഗന്ധം വമിക്കുന്ന വസ്തുക്കളും ഗവേഷകര്‍ ഉപയോഗിച്ചിരുന്നു. പഠനവിധേയരാക്കിയവരില്‍ ഒരു വിഭാഗത്തിന് ഉറക്കസമയത്ത് റോസാപ്പൂവും മറ്റൊരു വിഭാഗത്തിന് ചീമുട്ടയുമാണ് മണക്കാന്‍ നല്‍കിയത്.
പിന്നീട് ഇവര്‍ ഉണര്‍ന്നശേഷം ഗവേഷകര്‍ ഇവരുടെ സ്വപ്നാനുഭവങ്ങള്‍ രേഖപ്പെടുത്തി. സുഗന്ധമനുഭവിച്ചുകൊണ്ട് ഉറങ്ങിയവരെല്ലാം പോസിറ്റീവ് ഫലം നല്കുന്ന സ്വപ്നങ്ങളായിരുന്നു കണ്ടത്. എന്നാല്‍ മറ്റുള്ളവരുടെ സ്വപ്നാനുഭവം തീര്‍ത്തും നെഗറ്റീവായവയായിരുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
