Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ചെറിയ മയക്കം ഓര്‍മ്മശക്തി വര്‍ധിപ്പിക്കും
ലണ്ടന്‍: ചെറിയ ദൈര്‍ഘ്യമുള്ള ഉറക്കം മനുഷ്യരുടെ ഓര്‍മ്മശക്തി കൂടാന്‍ സഹായകമാണെന്ന് പഠന റിപ്പോര്‍ട്ട്. യൂണിവേഴ്സിറ്റി ഓഫ് ഡസ്സല്ഡ്രോഫിലെ ഡോക്ടര്‍ ഒലാഫ് ലഹലും സംഘവും നടത്തിയ പഠനത്തിലാണ് ചെറിയ ദൈര്‍ഘ്യമുള്ള മയക്കങ്ങള്‍ ഓര്മ്മശക്തിവര്ധിപ്പിക്കാന് സഹായകമാകുമെന്ന് കണ്ടെത്തിയത്.
വിദ്യാര്‍ത്ഥികളിലാണ് ഗവേഷക സംഘം ഇതുസംബന്ധിച്ച പഠനങ്ങള്‍ നടത്തിയത്. വാക്കുകളുടെ ഒരു പട്ടിക നല്കി അതു വായിക്കാന്‍ പറഞ്ഞശേഷം കുറച്ചുകുട്ടികളെ കളിയ്ക്കാനും കുറച്ചുപേരെ ഉറങ്ങാനുമായി അനുവദിച്ചു.
അഞ്ചുമിനിട്ട് ഇടവേള കഴിഞ്ഞ് കുട്ടികളെ തിരികെ വിളിച്ച് നേരത്തേ നല്കിയ പട്ടികയിലെ വാക്കുകള്‍ ഓര്‍ത്തെടുക്കാന്‍ പറഞ്ഞു. ആ സമയത്ത് കളിയ്ക്കാനായി വിട്ട കുട്ടികള്‍ വളരെക്കുറച്ച് വാക്കുകള്‍ മാത്രമേ ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞുള്ളു അതേസമയം അഞ്ചുമിനിറ്റ് ഉറങ്ങിയുണര്‍ന്ന കുട്ടികള്‍ പട്ടികയിലെ ഏതാണ്ട് എല്ലാവാക്കുകളും ഓര്‍ത്തെടുത്തു.
ഉറക്കത്തില്‍ ഓര്‍മ്മകള്‍ കൂടുതല്‍ ഉറയ്ക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇറക്കത്തിന് മുമ്പ് മസ്തിഷ്കം തൊട്ടുമുമ്പ് നടന്ന സംഭവങ്ങളെല്ലാം ഒന്നുകൂടി ഓര്‍ത്തെടുക്കും. ഇതു കഴിഞ്ഞ് ഉറങ്ങുമ്പോള്‍ ആ ഓര്‍മ്മകള്‍ മസ്തിഷ്കത്തില്‍ ഉറയ്ക്കുന്നു. ഉണരുമ്പോള്‍ അവ ഓര്‍മ്മവരുകയും ചെയ്യുന്നു. ഇങ്ങനെയാണ് ചെറിയ മയക്കങ്ങള്‍ ഓര്‍മ്മശക്തിയെ സഹായിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
