Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മൊബൈല്‍ ഫോണ്‍ പുരുഷന്മാരില് വന്ധ്യതയുണ്ടാക്കും
ന്യൂയോര്‍ക്ക്: മൊബൈല്‍ ഫോണില്‍ നിന്നുള്ള റേഡിയേഷന് കാന്‍സര്‍, ഉറക്കക്കുറവ് തുടങ്ങി പലതരം ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് പലപ്പോഴായി നടന്ന പഠനങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്.
ഇപ്പോള്മൊബൈല് ഫോണിനെ സംബന്ധിച്ച നടന്ന പുതിയ ഒരു പഠനത്തില്‍ റേഡിയേഷന് പുരുഷന്മാരില് വന്ധ്യതയ്ക്കിടയാക്കുമെന്നും വ്യക്തമായിരിക്കുന്നു. വന്ധ്യതാ ചികിത്സയില്‍ വദഗ്ധനായ അശോക് അഗര്‍വാളിന്റെ ലേഖനത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് പറയുന്നത്.
ജേണല്‍ ഓഫ് ഫെര്‍ട്ടിലിറ്റി ആന്റ് സ്റ്റെറിലിറ്റിയിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മൊബൈല്‍ കീശയിലും ബെല്റ്റിനൊപ്പവും വച്ച് ഇയര്‍ ഫോണിലൂടെ സംസാരിക്കുന്നതാണ് പ്രശ്നമുണ്ടാക്കുന്നത്. ഫോണുകളില്‍ നിന്നുള്ള വൈദ്യുത കാന്തിക റേഡിയോ തരംഗങ്ങള്‍ മനുഷ്യ ബീജത്തെ ഏതെങ്കിലും തരത്തില്‍ ബാധിയ്ക്കുന്നുണ്ടോയെന്നത് സംബന്ധിച്ച് 361 പേരിലാണ് പരീക്ഷണങ്ങള്‍ നടത്തിയത്.
ബീജത്തിന്റെ ഗുണങ്ങളെ മൊബൈല്‍ ഫോണ്‍ തരംഗങ്ങള്‍ പ്രതികൂലമായി ബാധിക്കുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. ദിവസം നാലു മണിക്കൂറിലേറെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരില്‍ പ്രശ്നമുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും പറയുന്നു.
ഇതുവഴി ബീജങ്ങളുടെ ചലനശേഷി ഏഴു ശതമാനവും അവയുടെ സജീവത 11 ശതമാനവും കുറയ്ക്കുന്നതായാണ് പഠനത്തില്‍ കണ്ടെത്തിയതെന്നാണ് അഗര്‍വാള്‍ വ്യക്തമാക്കുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
