Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഇന്ത്യന്‍ തൊഴിലാളികളില്‍ പൊണ്ണത്തടി
ദില്ലി: ഇന്ത്യന്‍ തൊഴിലാളികളില്‍ പകുതിയോളം പേര് പൊണ്ണത്തടിയുള്ളവരാണെന്ന് ലോകാരോഗ്യ സംഘടനയുടെ പഠന റിപ്പോര്‍ട്ട്.
ജോലിസ്ഥലത്തെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് സംഘടന നടത്തിയ പഠനത്തിലാണ് തൊഴിലാളികളില്‍ പകുതിയോളം പേര് പൊണ്ണത്തടിയുള്ളവരാണെന്ന് കണ്ടെത്തിയത്.
'പ്രിവന്റിംഗ് കമ്യൂണിക്കബിള്‍ ഡിസീസസ് ഇന്‍ ദി വര്‍ക് പ്രോസ് ത്രൊ ഡയറ്റ് ആന്റ് ഫിസിക്കല്‍ ആക്ടിവിറ്റി' എന്ന പേരിലാണ് സര്‍വ്വേ നടത്തിയത്. പൊണ്ണത്തിടിയള്ളത് കൂടുതലും നഗരത്തില്‍ നിന്നുള്ള തൊഴിലാളികള്‍ക്കാണ്.
തൊഴിലാളികളില്‍ 27 ശതമാനം പേര്‍ക്ക് രക്താതിസമ്മര്‍ദ്ദവും 10.1ശതമാനം പേര്‍ക്ക് പ്രമേഹവും, 47ശതമാനം പേര്‍ക്ക് പൊണ്ണത്തടിയുണ്ടെന്നുമാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. വന്‍ നഗരങ്ങളിലെ വ്യാവസായ മേഖലകളിലുള്ള തൊഴിലാളികള്‍ക്കിടയിലാണ് ഇത്തരം ആരോഗ്യ പ്രശ്നങ്ങള്‍ കൂടുതലായും കാണുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദില്ലി, മുംബൈ പോലുള്ള സ്ഥലങ്ങളിലാണ് പൊണ്ണത്തടിയുള്ള തൊഴിലാളികള്‍ കൂടുതലുള്ളത്. ഇവര്‍ക്ക് ശരീരഭാരം ക്രമീകരിക്കുന്നതിനെക്കുറിച്ചും ആരോഗ്യകരമായ ജീവിതരീതിയെക്കുറിച്ചും വിദ്യാഭ്യാസം നല്‍കേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പത്ത് വ്യത്യസ്ഥ വ്യവസായ മേഖലകളില്‍ നിന്നുള്ള 10വയസ്സിനും 69വയസ്സിനും ഇടയിലുള്ള 35000 തൊഴിലാളികളെയും അവരുടെ കുടുംബാംഗങ്ങളെയുമാണ് പഠനവിധേയരാക്കിയത്.
തൊഴിലാളികള്‍ക്ക് ഹൃദ്രോഗത്തെക്കുറിച്ച് മുന്‍കരുതലെടുക്കാനും ഭക്ഷണ രീതികളെക്കുറിച്ചും രക്തസമ്മര്‍ദ്ദം കൂടാതെ സൂക്ഷിക്കുന്നത് സംബന്ധിച്ചുമെല്ലാം ആരോഗ്യ വിദ്യാഭ്യാസം നല്‍കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
