Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഉറക്കക്കുറവ് പൊണ്ണത്തടിയുണ്ടാക്കും
മെല്‍ബണ്‍: രാത്രിയില്‍ അഞ്ച് മണിക്കൂറില്‍ കുറവ് മാത്രം ഉറങ്ങുന്ന പുരുഷന്മാര് പൊണ്ണത്തടിയന്മാരാകാന് സാധ്യതയേറെയാണെന്ന് നിഹോണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നു.
ഉറക്കക്കുറവുള്ളവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ന്ന തലത്തിലാകാന് സാധ്യതയുണ്ട്. ഇത് പ്രമേഹത്തിന് കാരണമാകാമെന്നും പഠനത്തില്‍ കണ്ടെത്തി.
ഉറക്കമില്ലായ്മ രക്തത്തില്‍ ഒരു പ്രത്യേക ഹോര്‍മോണ്‍ ഉത്പാദിപ്പിക്കാന്‍ കാരണമാകും. ഇത് വിശപ്പ് കൂട്ടാനും ഉയര്‍ന്ന തോതില്‍ കലോറിയുള്ള ഭക്ഷണത്തോട് ആര്ത്തിയുണ്ടാക്കുന്നതിനും ഇടവരുത്തും. അതിനാല്‍ മതിയായ ഉറക്കമുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണെന്ന് ഗവേഷകര്‍ പറയുന്നു.
1999ല്‍ ഗവേഷക സംഘം നിരീക്ഷിച്ച 21, 693 പുരുഷന്മാര് ഏഴുവര്‍ഷത്തിനു ശേഷം എങ്ങനെയുള്ള ശാരീരികസ്ഥിതിയിലാണുള്ളതെന്ന് വിലയിരുത്തുകയാണ് ഗവേഷകര്‍ ചെയ്തത്. 1999ല്‍ അമിതമായ തടിയില്ലായിരുന്നവരില് ദിവസം അഞ്ച് മണിക്കൂറില്‍ താഴെ മാത്രം ഉറങ്ങുന്നവരില്‍ മറ്റുള്ളവരേക്കാള്‍ പൊള്ളത്തടിയുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. രാത്രിയില്‍ അഞ്ച് മണിക്കൂറില്‍ താഴെയുറങ്ങുന്നവരില് അവരേക്കാള്‍ കൂടുതല്‍ ഉറങ്ങുന്നവരേക്കാള്‍ പൊണ്ണത്തടിയുണ്ടാകാനുള്ള സാധ്യത 1.36 തവണയാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
