Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
പുകവലി ഓര്‍മ്മശക്തിയും ശ്രദ്ധയും വര്‍ധിപ്പിക്കുമെന്ന് പഠനം
പുകവലി എന്തെങ്കിലും തരത്തില്‍ ശരീരത്തിന് ഗുണം ചെയ്യുമെന്ന് ഇതേവരെ കണ്ടെത്തിയിട്ടില്ല. എന്നാല്‍ ഇപ്പോള്‍ പുകവലിക്കാര്‍ക്ക് അല്പം സന്തോഷം നല്കുന്ന ഒരു വാര്‍ത്ത പുറത്തുവന്നിരിക്കുന്നു. ഓര്‍മ്മശക്തി മെച്ചപ്പെടുത്താനും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും പുകവലി സഹായിക്കുമെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു.
ബ്രിട്ടനിലെ കിങ്സ് കോളെജില്‍ അധ്യാപകനായ സ്റ്റോള്മാനും സഹപ്രവര്‍ത്തകരും നടത്തിയ പഠനങ്ങളിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. അല്ഷിമേസ് രോഗികള്‍ക്കായി പുകയിലയില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടിനില്നിന്നും പാര്‍ശ്വഫലങ്ങളില്ലാത്ത മരുന്ന് നിര്‍മ്മിക്കുന്നതിനെക്കുറിച്ച് നടത്തി ഗവേഷണങ്ങള്‍ക്കിടയിലാണ് ഇക്കാര്യം കണ്ടെത്തിയത്.
മൃഗങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ഇക്കാര്യങ്ങള്‍ തെളിഞ്ഞിട്ടുണ്ടെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. നിക്കോട്ടിന് കുത്തിവച്ച എലികളുടെ ഓര്‍മ്മശക്തി അഞ്ച് ശതമാനം വര്‍ധിച്ചിട്ടുണ്ടത്രേ. തലച്ചോറിനെ ഉത്തേജിപ്പിക്കാന്‍ നിക്കോട്ടിന് കഴിയുമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍.
എന്നാല്‍ ഇത്തരമൊരു കണ്ടെത്തല്‍ നടത്തിയിട്ടുണ്ടെങ്കിലും കാന്‍സര്‍, ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങള്‍ക്ക് പുകവലി കാരണമാകും എന്നതില്‍ ഗവേഷകര്‍ക്ക് അഭിപ്രായവ്യത്യാസമില്ല. ഇത്തരം മാരക രോഗങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ നിക്കോട്ടിന്റെ ഔഷധ ഗുണത്തെക്കുറിച്ച് ശാസ്ത്രലോകം വേണ്ട രീതിയില്‍ പഠനം നടത്തിയിട്ടില്ലെന്ന് സ്റ്റോള്‍മാന്‍ ചൂണ്ടിക്കാട്ടുന്നു.
മാരകരോഗങ്ങള്‍ക്ക് കാരണമാകുന്ന ഘടകങ്ങള്‍ ഒഴിവാക്കി നിക്കോട്ടിനില്‍ നിന്നും ഓര്‍മ്മശക്തിയും ശ്രദ്ധയും വര്‍ധിപ്പിക്കുന്ന ഘടകങ്ങള്‍ വേര്‍തിരിച്ചെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സ്റ്റോള്മാനും കൂട്ടരും. ജനീവയില്‍ നടക്കുന്ന ന്യൂറോ സയന്റിസ്റ്റുകളുടെ ഫോറത്തില്‍ പരീക്ഷണഫലങ്ങള്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് സ്റ്റോള്‍മാന്‍. അല്ഷിമേസിനുള്ള മരുന്ന് അഞ്ച് വര്‍ഷത്തിനുള്ളില്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്നാണ് ഇദ്ദേഹം പ്രതീക്ഷിക്കുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications