Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
ഹെഡ്ഫോണ് ഹൃദയത്തിന് ദോഷം ചെയ്യും
പാട്ടുകേള്‍ക്കുന്നതിനും മറ്റുമായി ഹെഡ് ഫോണുകള്‍ ഉപയോഗിക്കുന്നത് ഇന്ന് സര്‍വ്വസാധാരണമാണ്. പലരും മണിക്കൂറുകളോളം ഹെഡ്ഫോണുകള് ഉപയോഗിച്ച് എഫ്എം റേഡിയോയിലെ പരിപാടികളും മറ്റും കേട്ടുകൊണ്ടേയിരിക്കും.
ഇവയുടെ നിരന്തരമായ ഉപയോഗം ചെവിയുടെ പ്രവര്‍ത്തനത്തിന് തകാറുണ്ടാക്കുമെന്നും കേള്വിശക്തികുറയ്ക്കുമെന്നും മുമ്പേനടന്ന പല പഠനങ്ങളിലും തെളിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഇവ ഹൃയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും തകരാറുണ്ടാക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്കുന്നു.
മൊബൈല്‍ഫോണില്‍ നിന്നും ഹെഡ്ഫോണ് ഉപയോഗിച്ച് എഫ്എം റേഡിയോ കേള്‍ക്കുന്നതാണ് ഹൃദയത്തിന് തകരാറുണ്ടാക്കുന്നതത്രേ. ഇവ ഉപയോഗിക്കുമ്പോള്‍ ശരീരത്തിലെ രക്ത സമ്മര്‍ദ്ദം വര്‍ധിക്കുന്നു. അത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്നു.
ഹെഡ്ഫോണുകള് അമിതമായി ഉപയോഗിക്കുന്നത് ചെവിയുടെ ഞരമ്പുകള്‍ക്ക് തകരാറുണ്ടാക്കും. കാലക്രമേണ കേള്‍വി ശക്തി കുറയും. ഹെഡ്സെറ്റുകള്‍ ദീര്‍ഘനേരം ഉപയോഗിക്കുന്നത് ആന്തരിക ശ്രവണേന്ദ്രിയത്തെയും ബാധിയ്ക്കും. ചിലപ്പോള്‍ ഇവമൂലം കര്‍ണപുടത്തിന് തകരാറണ്ടുാവുകവരെ ചെയ്യുമെന്നും ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതുകൊണ്ടുതന്നെയാണ് കോള്‍സെന്ററിലും മറ്റും ജോലിചെയ്യുന്നവര്‍ക്കിടയില്‍ ശ്രവണ വൈകല്യമുണ്ടാകുന്നത്. ഇവരില്‍ പലരിലും ഉറക്കക്കുറവ്, വിട്ടുമാറാത്ത തലവേദനയും കാണുന്നുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
