Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ജലദോഷം മാറ്റാന്‍ ഗുളിക
മരുന്നുകഴിച്ചാല്‍ ഏഴു ദിവസം കൊണ്ടും മരുന്നുകഴിച്ചില്ലെങ്കില്‍ ഒരാഴ്ചകൊണ്ടും ജലദോഷം മാറുമെന്നാണ് പഴമക്കാര്‍ പറയാറുള്ളത്. ജലദോഷം വളരെ നിസാരമായ ഒരു അസുഖമാണെന്നും ഇതുമാറ്റാന്‍ പ്രത്യേകിച്ച് മരുന്നുകളൊന്നുമില്ലെന്നുമുള്ള ഒരു വിശ്വാസത്തിന്റെ പിന്‍ബലത്തിലായിരിക്കാം ഇത്തരത്തിലൊരു വിശ്വാസം ആളുകളില്‍ ഉറച്ചുപോയത്.
ജലദോഷത്തെ നമ്മള് വളരെ നിസാരമായ ഒരു രോഗമായി മാത്രമേ പരിഗണിയ്ക്കാറുള്ളു. എന്നാല്‍ അതുകൊണ്ടുള്ള അസ്വസ്ഥതയോ പറഞ്ഞറിയിക്കാന്‍ കഴിയുമോ. ശരിയായി സംസാരിക്കാന്‍ കഴിയാതെ, ഭക്ഷണത്തിന്റെ രുചിയറിയാതെ തുമ്മി വിവശരായി ഹൊ ഓര്‍ക്കുമ്പോഴേ അസ്വസ്ഥത തോന്നുന്നില്ലേ.
എന്നാല്‍ ഒരു ഗുളികകൊണ്ട് ഈ ജലദോഷവില്ലനെ പിടിച്ചുകെട്ടാമെന്ന അവസ്ഥയിലേയ്ക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ജലദോഷത്തിന് കാരണമാകുന്ന ഘടകങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന പുതിയ മരുന്ന് വികസിപ്പിച്ചുകഴിഞ്ഞുവെന്നാണ് ഒരു അന്താരാഷ്ട്ര ഗവേഷണ സംഘം അവകാശപ്പെടുന്നത്.
ബിടിഎ 798 എന്ന പേരാണ് ഈ ഗുളികയ്ക്ക് നല്‍കിയിരിക്കുന്നത്. മൂക്കടയുന്നത് മാറാനും, ആസ്തമ പോലുള്ള രോഗങ്ങള്‍ ഗുരുതരമാകുന്നത് തടയാനും ഈ ഗുളിക സഹായിക്കുമത്രേ. ജലദോഷത്തിന് കാരണമാകുന്ന ഘടകങ്ങളെ ശരീരത്തിലെ കോശങ്ങളിലേയ്ക്ക് പടരുന്നതില്‍ നിന്നും തടയാന്‍ പുതിയ മരുന്നിന് കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
അസുഖം പടരുന്നത് തടയാനും ഈ മരുന്ന് ഫലപ്രദമാണത്രേ. പരീക്ഷണഘട്ടത്തില്‍ ഈ മരുന്ന് ജലദോഷത്തിന് കാരണമാകുന്ന വൈറസുകളെ മണിക്കൂറുകള്‍ക്കുള്ളില്‍ വന്‍തോതില്‍ നശിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. മനുഷ്യരില്‍ ഇതിന്റെ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകായണ്. പരീക്ഷണം വിജയകരമാവുകയാണെങ്കില്‍ പുതിയ മരുന്ന് അഞ്ചുവര്‍ഷത്തിനുള്ളില്‍ വിപണിയിലെത്തുമെന്നാണ് സൂചന.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
